ഹിന്ദുക്കളുടെ ഒരു മാപ്പിള തെയ്യം.

വടക്കൻ കേരളത്തിലെ കുമ്പള എന്ന സ്ഥലത്തെ പാറ സ്ഥാനത്ത് ഒരു ആലി ഭൂതമുണ്ട്. അവിടെ ആലിഭൂതത്തെ കെട്ടിയാടിക്കപ്പെടുന്നു. ഇവിടെ ജാതിവ്യത്യാസമില്ല. സ്വന്തം പരദേവതയാണ് എല്ലാവര്ക്കും ആലിഭൂതം. കുമ്പള എന്ന സ്ഥലത്തെ ജനങ്ങളുടെ ദൈവമാണത്. ആലി ഭൂതത്തിനു ഒരു തുർക്കിത്തൊപ്പിയുണ്ട്. ദേഹം മുഴുവൻ കരി തേക്കുന്നു. മാപ്പിള കൈലി ഉടുക്കുന്നു. തുർക്കിത്തൊപ്പി സ്വർണ്ണം കൊണ്ടാണ്. ഭക്ത ജനങ്ങൾ പ്രാർത്ഥനയായി മുല്ലപ്പൂ മാലകൾ കൊണ്ട് വരുന്നു. അവരിലേക്ക് ഇറങ്ങിക്കിച്ചെല്ലുന്ന ആലിഭൂതം ആ മുല്ല Read more…

അമേരിക്കൻ ഐക്യനാടുകളിലെ ഇൻട്രാകോസ്റ്റൽ ജലപാത:

അമേരിക്കയിൽ നാല് പ്രാവശ്യം പോയിട്ടും അവിടുത്തെ ഇൻട്രാ കോസ്റ്റൽ ജലപാതയെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. അതിനുള്ള അവസരങ്ങളും ഇല്ലായിരുന്നു. നമ്മുടെ കേരളത്തിലെ ആലപ്പുഴ കുമരകം ഭാഗത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണിതെങ്കിലും ഇവകൾ വലിപ്പത്തിന്റെയും വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ കേരളത്തിൽ ഉള്ളതിനേക്കാൾ എത്രയോ വല്യ നിലവാരത്തിൽ ഉള്ളതാണ്. കനാൽകരയിലുള്ള വീടുകളിൽ നിന്ന് സ്വന്തമായി ബോട്ടുള്ളവർക്ക് ഇതിൽ കൂടെ ബഹുദൂരം സഞ്ചരിക്കാം. അമേരിക്കയിലെ ഒരു പ്രധാന ജലപാതയായ ഈ ഇൻട്രാകോസ്റ്റൽ വാട്ടർവേയെ പറ്റി ചിന്തിക്കാൻ പോലും Read more…

മാതൃദിനം, മാതൃഭക്തി ഭാരതീയ കാഴ്ച്ചപ്പാട്

മാതൃദിനം, മാതൃഭക്തി ഭാരതീയ കാഴ്ച്ചപ്പാട് മാതാവിനെ ആദരിക്കുവാനുള്ള മദേര്‍സ് ഡെ. നാല്പതിലധികം രാജ്യങ്ങള്‍ ആഘോഷിക്കുന്നുണ്ട്. ഇന്നത്തെ ആധുനിക മാതൃദിനം അമേരിക്കയിലായിരുന്നു തുടങ്ങിയത്. അന്നാ ജാവിസ് എന്ന വനിത, തന്റെ അമ്മയുടെ സ്മാരകമായായിരുന്നു ഇന്നത്തെ മാതൃദിനം തുടങ്ങിവെച്ചത്. റോമക്കരുടെ ആഘോഷമായ ഹിലാരിയ, ക്രിസ്തുമതക്കാരുടെ ആഘോഷമായ ‘മദറിങ്ങ്ഞായറാഴ്ച്ച’ എന്നിവയെല്ലാം അമ്മയോടുള്ള ആദരവുതന്നെ. ചുരുക്കത്തില്‍, മാതാവ്, ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നതില്‍ പക്ഷാന്തരമില്ല.നമ്മുടെ ഭാരതത്തില്‍ ഇതിനേക്കാളെത്രയോ മുന്‍പ്തന്നെ ആ ആദരവ് പലരീതിയിലും പ്രകടമായിരുന്നു, അവ കഥകളിലും, ഇതിഹാസങ്ങളിലും Read more…

Logans Perspective on Malabar History

ലോഗന്‍സ് മാന്വല്‍: 1887ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥം. 1906, 1951 വര്‍ഷങ്ങളില്‍ മദിരാശിസര്‍ക്കാരും പിന്നീട് കേരളസര്‍ക്കാറിന്റെ ഗസറ്റിയേര്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ എജുക്കേഷനല്‍ സര്‍വ്വീസസും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം എന്റെ അച്ഛന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ എനിക്കിത് അന്ന് കുറച്ചൊക്കെ അവിടെയുമിവിടെയുമായി നോക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും ഇടക്ക് നോക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. വീട് ഭാഗം വെച്ചപ്പോള്‍ ഞങ്ങള്‍ അഞ്ച് സഹോദരീ സഹോദര്‍ന്മാരില്‍ ഒരാള്‍ക്ക് Read more…

കനോലി കനാല്‍, കനോലി സായ്‌വ്, അദ്ദേഹത്തിന്റെ അന്ത്യം

വെള്ളപ്പൊക്കം കഴിഞ്ഞ്, ആഗസ്ത് 28, 2018ന്ന് നഗരസഭ കനോലിക്കനാല്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. അതില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് വസ്ഥുക്കളുടെ കൂമ്പാരങ്ങള്‍, തീരാത്ത ഒരു കൂമ്പാരമായും തോരാത്ത പ്രശ്‌നമായും തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ മലബാര്‍ കലക്ടരായിരുന്ന കനോലി സായ്‌വ് കല്ലായിപ്പുഴയും എലത്തൂര്‍പുഴയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഗതാഗതത്തിന്നുവേണ്ടിയുണ്ടാക്കിയ ആ ജലപാത ഇന്ന് മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി മാറി. നല്ല കാര്യം ചെയ്ത ആ ഭരണാധികാരി നമ്മുടെ നാട്ടുകാരാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ Read more…

വാസ്‌കോഡഗാമ എപ്പോള്‍/എങ്ങിനെ/എത്രപ്രാവശ്യം വന്നു?

ഞാന്‍ താമസിക്കുന്ന കോഴിക്കോട്ടെ പാവങ്ങാട് എന്ന സ്ഥലത്തുനിന്ന് വടക്കോട്ടേക്ക് പതിമൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ കാപ്പാട് എന്ന സ്ഥലത്തേക്ക്. 1498ല്‍ പോര്‍ച്ചുഗീസ്‌കാരനായ വാസ്‌കോ ഡ ഗാമ ആദ്യമായി കപ്പലിറങ്ങിയ സ്ഥലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഇവിടെയാണ്. അതവിടെ കല്ലില്‍ കൊത്തിവെച്ചിട്ടുമുണ്ട്. ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ചരിത്രം പഠിക്കുന്നതും അങ്ങിനെത്തന്നെ. ഇന്ന് എഴുപത്തിമൂന്ന്കാരനായ എന്റെ ഹൈസ്‌കൂള്‍ (1959-62) പഠനത്തിലും അതുതന്നെ. ചോദ്യക്കടലാസ്സ് വരുമ്പോള്‍ ഇന്ത്യയില്‍ വിദേശാധിപത്യത്തിന്റെ തുടക്കത്തെപ്പറ്റി ചോദിച്ചാല്‍ വാസ്‌കോ ഡ ഗാമയുടെ പേരും ഏത് Read more…