അമേരിക്കയിൽ നാല് പ്രാവശ്യം പോയിട്ടും അവിടുത്തെ ഇൻട്രാ കോസ്റ്റൽ ജലപാതയെപ്പറ്റി എനിക്കൊന്നും അറിയില്ലായിരുന്നു. അതിനുള്ള അവസരങ്ങളും ഇല്ലായിരുന്നു. നമ്മുടെ കേരളത്തിലെ ആലപ്പുഴ കുമരകം ഭാഗത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണിതെങ്കിലും ഇവകൾ വലിപ്പത്തിന്റെയും വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ കേരളത്തിൽ ഉള്ളതിനേക്കാൾ എത്രയോ വല്യ നിലവാരത്തിൽ ഉള്ളതാണ്.

കനാൽകരയിലുള്ള വീടുകളിൽ നിന്ന് സ്വന്തമായി ബോട്ടുള്ളവർക്ക് ഇതിൽ കൂടെ ബഹുദൂരം സഞ്ചരിക്കാം. അമേരിക്കയിലെ ഒരു പ്രധാന ജലപാതയായ ഈ ഇൻട്രാകോസ്റ്റൽ വാട്ടർവേയെ പറ്റി ചിന്തിക്കാൻ പോലും അവസരം ലഭിക്കാത്ത ഞാൻ കേരളത്തിൽ നിന്ന്തന്നെ എന്നെ പരിചയമുണ്ടായിരുന്ന കുമരകക്കാരനാനായ നോബിൾ എന്ന സുഹൃത്തിനോട് കടപ്പെട്ടിരിക്കുന്നു. അങ്ങേയറ്റത്തെ ആഥിതേയ മര്യാദയുണ്ടായിരുന്ന ചെറുപ്പക്കാരനായ അദ്ദേഹത്തെ ഞാൻ അവിടെ വെച്ച് വീണ്ടും കണ്ടത് തികച്ചും യാദൃശ്ചികമായിരുന്നു. എന്റെ മകളുടെയും കുടുംബത്തിന്റെയും കൂടെ ഫ്ലോറിഡയിൽ താമസിക്കുന്ന സമയം നോബിളിന്റെ ഭാര്യ സ്മിതയും എന്റെ മകൾ കവിതയുമായും നോബിൾ എന്റെ മരുമകൻ സുരേഷുമായുമുള്ള സൗഹൃദം വളർന്നപ്പോഴാണ് എന്നെ; നോബിളിന് പരിചയമുള്ളതായി പറയാൻ ഇടയായത്. നോബിൾ ഞങ്ങളെ നാലുപേരെയും വീട്ടിലേക്ക് ഡിന്നറിനു ക്ഷണിച്ചപ്പോൾതന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്ന മനോഹരമായ ബോട്ടു യാത്രയുംകൂടി പ്ലാൻ ചെയ്തുകൊണ്ടായിരുന്നു. വൈകുന്നേരം നോബിളിന്റെ വീട്ടിലെത്തിയ ഞങ്ങൾ ആ വീടും അത് സ്ഥിതിചെയ്യുന്ന നദീതീരവും നന്നായി ആസ്വദിച്ചു. വൈകുന്നേരം ഞങ്ങൾക്കു സ്വാദിഷ്ടമായ ഭക്ഷണവും പാനീയങ്ങളും തന്നതിന് ശേഷം വീട്ടിനു മുന്നിൽ ജലപാതക്കരുകിൽ ഷെൽട്ടറിൽ കെട്ടിയിട്ടിരുന്ന ബോട്ടഴിച്ചു. എല്ലാവരും ബോട്ടിലിരുന്നു നോബിൾ ഓടിക്കാൻ തുടങ്ങി. തികച്ചും അവിസ്മരണീയമായ യാത്ര; മനോഹരമായ കാഴ്ചകൾ ഇരുവശവും!!! ഇൻട്രാക്കോസ്റ്റൽ വാട്ടർവെയ്‌സിനെ പറ്റി നോബിൾ പറഞ്ഞു തന്നു. ഞങ്ങൾ ഓരോരുത്തർക്കും യാതൊരു മടിയുമില്ലാതെ ബോട്ടോടിക്കാൻ തന്നു. വഴിയിൽ ചില ചെറിയ കപ്പലുകളും ബോട്ടുകളും നിർത്തിയിട്ടത് കണ്ടു തുരുതുരെ യാനങ്ങൾ വരാത്തത് കാരണം പരിചയക്കുറവിന്റെ പേരിൽ വരുന്ന ചെറിയ ചെറിയ സ്റ്റിയറിങ്ങ് തിരിക്കൽ അപകടകരമായിരുന്നില്ല.

അമേരിക്കൻ ഐക്യനാടുകളിലെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ജലപാതക്ക് മൂവായിരം, മൈലുകൾ ദൂരമുണ്ട്. കടലുമായി ബന്ധമുള്ള ഇത് കടലിന്റെ പരുക്കൻ സ്വഭാവമില്ലാതെ ശാന്തമായൊഴുകുന്നു. അതിനാൽ യാത്ര കൂടാതെ കായിക വിനോദങ്ങൾക്കും ഇതുപകരിക്കുന്നു

ഇൻട്രാകോസ്റ്റൽ ജലപാത; ബോസ്റ്റൺ, മസാച്യുസെറ്റ്‌സ് മുതൽ ഫ്ലോറിഡ തീരം വരെയും ഗൾഫ് തീരം വരെയും ഒഴുകി  ടെക്‌സാസിലെ ബ്രൗൺസ്‌വില്ലിൽ അവസാനിക്കുന്നു. ജലപാതയുടെ ഡെവലപ്പർമാർ സ്വാഭാവികമായി ഉണ്ടാകുന്ന നദികൾ, ഇൻലെറ്റുകൾ, ഉൾക്കടലുകൾ എന്നിവ സംയോജിപ്പിച്ച് അവയെ മനുഷ്യനിർമിത ചാനലുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജലപാതയുടെ ഉദ്ദേശ്യം; കുറഞ്ഞ സമുദ്ര യാത്ര ഉപയോഗിച്ച് ചുറ്റിക്കറങ്ങുന്നതിനുള്ള ഗതാഗത മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുക എന്നതാകുന്നു

ഈ ജലപാത ഇന്ന് നല്ലൊരു അളവിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. വിനോദ ആവശ്യങ്ങൾക്കും. വേനൽക്കാലത്തും ശൈത്യകാലത്തും ബോട്ടുടമകൾ പലപ്പോഴും തുറന്ന സമുദ്രത്തെക്കാൾ ജലപാതയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. സവന്ന, മിസിസിപ്പി, അലബാമ, ഡെലവെയർ, നോർത്ത് കരോലിന ബീച്ചുകൾ തുടങ്ങിയ ജനപ്രിയ നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും പ്രധാന തുറമുഖങ്ങളിലേക്കും ജലപാത പ്രവേശനം അനുവദിക്കുന്നു. .

1824-ൽ; ജനറൽ സർവേ നിയമം, നദികൾ, തുറമുഖങ്ങൾ, ശബ്ദങ്ങൾ എന്നിവയുടെ വിശദമായ വിശകലനം നടത്തി, ഇൻട്രാകോസ്റ്റൽ ജലപാത രൂപപ്പെടാൻ തുടങ്ങി. ഈ സമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാർ ജലപാത മെച്ചപ്പെടുത്തലുകളുടെയും അറ്റകുറ്റപ്പണികളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു.

1826-ൽ, ഉൾക്കടലിനും സമുദ്രത്തിനും ഇടയിലുള്ള ഉൾനാടൻ ഭാഗത്ത് ഒരു കനാലിന്റെ ആദ്യ സർവേ അനുവദിക്കാൻ അമേരിക്കൻ കോൺഗ്രസ് തീരുമാനിച്ചു, തീരദേശ മെച്ചപ്പെടുത്തലുകൾ മുന്നോട്ട് പോയി, പക്ഷേ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ കാര്യങ്ങൾ മോശമായി. ഇരുപതാം നൂറ്റാണ്ട് ചുരുളഴിയുമ്പോൾ, ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചു, കൽക്കരി, നീരാവി എന്നിവയിൽ നിന്നുള്ള ഗതാഗത ഇന്ധനങ്ങളിൽ ഉപയോഗിച്ചു. ഇന്ധന ഉപഭോഗം വർദ്ധിച്ചു, ചരക്ക് നീക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ പഠനങ്ങൾ ആരംഭിച്ചു.ജലഗതാഗതത്തേക്കാൾ റെയിൽവേ ഗതാഗതത്തിൽ വലിയ മുൻഗണന നൽകുകയും ചെയ്തു. എന്നിരുന്നാലും, ജലഗതാഗതം ഒരു വലിയ കയറ്റുമതി ശേഷി പ്രദാനം ചെയ്തുകൊണ്ട് റെയിൽവേയെക്കാൾ ഒരു നേട്ടം നിലനിർത്തി.

തീരദേശ ഷിപ്പിംഗിനായി അറ്റലാന്റിക്ക് സമുദ്രവും പസഫിക്ക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന പനാമ കനാൽ തുറന്നത് പടിഞ്ഞാറൻ തീരത്തേക്കുള്ള എളുപ്പവഴിയാക്കി.

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ബൾക്ക് ചരക്ക് ഗതാഗതത്തിന്റെ തീക്ഷ്ണമായ ആവശ്യം ഉണ്ടായിരുന്നു, കൂടാതെ സപ്ലൈസ് കൊണ്ടുപോകുന്നതിനുള്ള വിലകുറഞ്ഞ മാർഗങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ കോൺഗ്രസ് ഫെഡറൽ ബാർജ് ലൈനുകൾ സ്ഥാപിച്ചു. 1920-കളിൽ ലൂസിയാനയുടെയും ടെക്‌സാസിന്റെയും ഇൻട്രാകോസ്റ്റൽ ജലപാതകളുടെ നിർമ്മാണത്തോടെ ജലപാത അഭിവൃദ്ധി പ്രാപിക്കുകയും വികസിക്കുകയും ചെയ്തു.

പൂർത്തീകരിച്ച ഇൻട്രാകോസ്റ്റൽ ജലപാതയുടെ അന്തിമ മുന്നേറ്റം രണ്ടാം ലോകമഹായുദ്ധകാലത്താണ്. ജർമ്മൻ അന്തർവാഹിനികൾ കിഴക്കൻ തീരത്ത് നിന്ന് നിരവധി വ്യാപാര കപ്പലുകൾ മുക്കി, ന്യൂ ഓർലിയാൻസിനും കോർപ്പസ് ക്രിസ്റ്റിക്കും ഇടയിലുള്ള വഴിയെ; ജലപാത ബന്ധിപ്പിക്കേണ്ടതിന്റെ ഡ്രൈവിംഗ് ത്വരയെ ഇത് ശ്രദ്ധയിൽപ്പെടുത്തി, ഭൂരിഭാഗം യുഎസിനെയും അതിൻ്റെ അതിർത്തിക്കുള്ളിൽ എത്തിക്കുന്നു.

ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എന്റെ നാട്ടിലെ ഒരു ജലപാതയെപ്പറ്റി ചിന്തിച്ചുപോയി എന്റെ ജന്മസ്ഥലമായ കോഴിക്കോട് കനോലിക്കനാൽ എന്ന ഒരു ജലപാതയുണ്ട്. നിർമ്മിച്ച കാലത്തു കോഴിക്കോടിനെ സുന്ദരമാക്കിയ ഈ കനാലിൽ കൂടെ നൂറുകണക്കിന് തോണികളും ചങ്ങാടങ്ങളും ഓടിനടന്ന ഒരു കാലമുണ്ടായിരുന്നു. എന്റെ ചെറുപ്പകാലത്ത് പച്ചപ്പുള്ള നെൽ വയലുകളുടെ ഇടയിൽ കൂടി ഒഴുകി നടന്ന കനോലികനാൽ തീരത്തെ പച്ചപ്പുല്ലിൽ ഇരുന്നു കാറ്റു കൊള്ളാൻ പോകാറുണ്ട്. നാടൻ പാട്ടുകൾ പാടിക്കൊണ്ട് തോണി തുഴയുന്ന തോണിക്കാരും, വയലിൽ പാടിക്കൊണ്ട് ജോലിചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകളെയും പറ്റി വള്ളത്തോൾ മനോഹരമായി നാടൻ പാട്ടുകളെ പറ്റി എഴുതിയതോർക്കുന്നു.

കനോലി കനാലിന്റെ ചരിത്രം:

ബ്രിട്ടീഷ് ഭരണകാലത്തു കോഴിക്കോട് കളക്ടറായിരുന്ന കനോലി സായ്‌വ് എലത്തൂർ പുഴയെ കല്ലായി പുഴയുമായും ബേപ്പൂർ പുഴയുമായും പിന്നീട് പൊന്നാനി പുഴയുമായും ചാവക്കാടുമായും  ബന്ധിപ്പിച്ച ഈ കനാൽ  ഇന്ന് ഒരു നഷ്ട സൗഭാഗ്യമായി അവശേഷിക്കുന്നു. ഇത് നിർമ്മിച്ച കനോലി സായ്‌വിനെ നാട്ടുകാരായ ചിലർ വെസ്റ്റ് ഹിൽ കളക്ടർ ബംഗ്ളാവിൽ വെച്ച് കൊല ചെയ്തത് ക്രൂരമായ ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു. 1855 സെപ്തമ്പർ 11 എട്ടിനും ഒമ്പതിനും ഇടയിലായിരുന്നു ആ കൊല നടന്നത്. പഴയ പക വെച്ച് ജയിൽ ചാടിയ വളാശേരി എമാലു, പുലിയാക്കുന്നത്ത് തേനു എന്നീ ഏറനാട്ടുകാർ 1855 ആഗസ്ത് നാലിന് ജയിൽ ചാടി നിരവധി ഗൂഡാലോചനകൾക്ക് ശേഷം കോഴിക്കോട് കലക്ടറേറ്റിൽ എത്തി ഭാര്യയോട് സോഫയിലിരുന്നു സംസാരിക്കുന്ന സമയത്തായിരുന്നു കൊല. കനോലിയുടെ പിറകിൽ കൂടി മുന്നിലേക്ക് ചാടി വീണ പ്രതികൾ 27 കുത്തുകൾ കുത്തി എന്നാണ് പറയുന്നത് ഇടതു കൈ മിക്കവാറും അറ്റുപോയി രക്ഷിക്കാൻ ശ്രമിച്ച ശിപായിക്കും വെട്ടേറ്റു.  

കനോലിക്കനാൽ ഇന്ന് പരിസരങ്ങളിലെ മലിനജലം വന്നു ചേരുന്ന ഒരു തോടായി മാറി. സമാന്തര ജലയാത്രയെപ്പറ്റി പ്രസംഗങ്ങളിൽ മാത്രം പറയുന്ന സർക്കാരുകൾ കനോലിക്കനാലിനെ വിസ്മരിച്ചു. കനോലിയുടെ പേരിൽ കോഴിക്കോട്ട് ഒരു കനോലി പാർക്കും നിലമ്പൂരിൽ തേക്ക് നട്ടു ഒരു ഉദ്യാനമാക്കിയ കനോലി പ്ലോട്ടും കനോലിയുടെ പ്രയത്നമാണ് ലോകത്തെ ഏറ്റവും വണ്ണമുള്ള തേക്ക് വൃക്ഷം ഇവിടെയാണ്.

കനോലിക്ക് നേരിട്ട ദുരന്തം പോലെത്തന്നെയാണ് കനാലിന്റെ സ്ഥിതിയും ഇന്ന്.

Categories: History

6 Comments

അഷ്ടമൂർത്തി · April 4, 2022 at 5:49 pm

Great

K.N. Dharmapalan · April 6, 2022 at 4:22 pm

Thank you

K. Prasad · April 9, 2022 at 1:29 am

ഏവരും അറിയേണ്ടതും ചിന്തിക്കേണ്ടതുമായ ഒരു അവലോകനം. വിശദമായി പ്രദിപാദിച്ചിരിക്കുന്നു. നന്ദി ശ്രി ധര്‍പാലന്‍.

Raghavan · April 9, 2022 at 8:31 am

This information is new to me although I also visited US several times. The brief history abour കനോലി is also touching.

K.N. Dharmapalan · September 30, 2022 at 3:24 am

Thank you

K.N. Dharmapalan · September 30, 2022 at 3:24 am

Thank you Prakash

Comments are closed.