പ്രളയനഷ്ടങ്ങളും മാനസീകാവസ്ഥകളും, സഹജീവികളുടെ കടമകളും.

Published in Pradeepam Magazine of 2018 September issue. കാലാവസ്ഥയും മനുഷ്യമനസ്സുമായി വളരെയ്ധികം ബന്ധമുണ്ട്. ഇതിഹാസങ്ങളില്‍ നമുക്ക് കാണാം, മിക്കവാറും ദുര്‍ന്നിമിത്തങ്ങള്‍ നടക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷത്തെപ്പറ്റി എടുത്തുപറയുന്നു. ആധുനിക മന:ശാസ്ത്രത്തില്‍തന്നെ, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ {seasonal affective disorder (SAD)എന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു മാനസീകാവസ്ഥയാകുന്നു. ഹിന്ദുമതത്തില്‍ കാലവസ്ഥക്ക് ദേവന്മാര്‍തന്നെയുണ്ട്. അതുപോലെ Read more…

തുപ്പലിന്റെ മാനങ്ങളും മര്യാദകളും

Published in Pradeepam Magazine of September 2018 issue തുപ്പല്‍ എന്ന ദുശ്ശീലം: നമ്മുടെ നാട്ടില്‍ പലരിലും കാണുന്ന ഒരു ദുശ്ശീലമാകുന്നു പരസ്യമായുള്ള തുപ്പല്‍. പണ്ട് പല പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും മണ്ണുനിറച്ചുവെച്ച ഒരു പാത്രം വെച്ചിട്ട് ഇവിടെ തുപ്പുക എന്ന ഒരു ബോര്‍ഡും സ്ഥാപിക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ഏതാണ്ടൊരു അന്‍പത് കൊല്ലം മുന്‍പ് അവകാശി എന്ന Read more…

കനോലി കനാല്‍, കനോലി സായ്‌വ്, അദ്ദേഹത്തിന്റെ അന്ത്യം

വെള്ളപ്പൊക്കം കഴിഞ്ഞ്, ആഗസ്ത് 28, 2018ന്ന് നഗരസഭ കനോലിക്കനാല്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. അതില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് വസ്ഥുക്കളുടെ കൂമ്പാരങ്ങള്‍, തീരാത്ത ഒരു കൂമ്പാരമായും തോരാത്ത പ്രശ്‌നമായും തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ മലബാര്‍ കലക്ടരായിരുന്ന കനോലി സായ്‌വ് കല്ലായിപ്പുഴയും എലത്തൂര്‍പുഴയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ഗതാഗതത്തിന്നുവേണ്ടിയുണ്ടാക്കിയ ആ ജലപാത ഇന്ന് മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായി Read more…

വാസ്‌കോഡഗാമ എപ്പോള്‍/എങ്ങിനെ/എത്രപ്രാവശ്യം വന്നു?

ഞാന്‍ താമസിക്കുന്ന കോഴിക്കോട്ടെ പാവങ്ങാട് എന്ന സ്ഥലത്തുനിന്ന് വടക്കോട്ടേക്ക് പതിമൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ കാപ്പാട് എന്ന സ്ഥലത്തേക്ക്. 1498ല്‍ പോര്‍ച്ചുഗീസ്‌കാരനായ വാസ്‌കോ ഡ ഗാമ ആദ്യമായി കപ്പലിറങ്ങിയ സ്ഥലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഇവിടെയാണ്. അതവിടെ കല്ലില്‍ കൊത്തിവെച്ചിട്ടുമുണ്ട്. ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ചരിത്രം പഠിക്കുന്നതും അങ്ങിനെത്തന്നെ. ഇന്ന് എഴുപത്തിമൂന്ന്കാരനായ എന്റെ ഹൈസ്‌കൂള്‍ (1959-62) പഠനത്തിലും അതുതന്നെ. ചോദ്യക്കടലാസ്സ് Read more…

വിശുദ്ധപശു. മാധവിക്കുട്ടി 1968ല്‍ എഴുതിയ ഒരു കഥ. എഴുത്തുകാരിയുടെ ദീര്‍ഘ ദര്‍ശനം.

വിശുദ്ധപശു. മാധവിക്കുട്ടി 1968ല്‍ എഴുതിയ ഒരു കഥ. എഴുത്തുകാരിയുടെ ദീര്‍ഘ ദര്‍ശനം. ഒരിക്കല്‍ ഒരു കുട്ടി റോഡിന്റെ വശത്തുള്ള കുപ്പത്തൊട്ടില്‍നിന്ന് പഴത്തൊലി പെറുക്കിത്തിന്നുമ്പോള്‍ ഒരു പശു അവന്റെയടുക്കല്‍ വന്ന് ഒരു പഴത്തോല്‍ കടിച്ചുവലിച്ചു. അവന്‍ പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍കൂടി ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷ്‌പ്പെട്ടു. ”വിശുദ്ധമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?” അവര്‍ Read more…

ആദമും ഹവ്വയും ഉണ്ടായിരുന്ന സ്ഥിതിക്ക് ഡാര്‍വ്വിനെ ആര്‍ക്കു വേണം?

August 8, 2018 ആദമും ഹവ്വയും ഉണ്ടായിരുന്ന സ്ഥിതിക്ക് ഡാര്‍വ്വിനെ ആര്‍ക്കു വേണം? തുര്‍ക്കിയില്‍ കാനനച്ചോലയില്‍ ആടുമേക്കുന്ന രമണന്മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പോകുന്നു. അവിടുത്തെ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും കാഴ്ച്ചപ്പാടില്‍ ചാള്‍സ് ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പോലേയുള്ള സംഗതികള്‍ പഠിയ്ക്കുന്നത്‌കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ്. ആ സ്ഥാനത്ത് പുരാതനകാലത്തെ ആടുമേക്കല്‍ സമ്പ്രദായമാണേറ്റവും നല്ലത്. അതിനാല്‍ ആടുമേക്കുന്നവരുടെ സംഖ്യ Read more…

Hypochondriasis മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ

Published in Pradeepam മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ ഏതാണ്ടൊരു നാല്പ്ത്തഞ്ച് കൊല്ലം മുമ്പുണ്ടായ സംഭവ കഥയാകുന്നു. അന്ന് ഇരുപത്തഞ്ചുകാരനായ എനിക്ക് അറുപത് വയസ്സുകാരനായ ഒരു വലിയച്ഛനുണ്ടായിരുന്നു. മൂപ്പര്‍ക്ക് പതിവായി ഡോക്ടറെ കാണണം. കോഴിക്കോട്ടെ പ്രസിദ്ധനായ ഭിഷഗ്വരനും മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായിരുന്ന പരേതനായ ഡോ: ഗോവിന്ദന്‍ നായരായിരുന്നു വലിയച്ഛന്റെ പ്രിയപ്പെട്ട ഡോക്ടര്‍. ഞാന്‍ വലിയച്ഛന്റെ Read more…

റിചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍

റിചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ ‘എല്ലാവര്‍ക്കുമുള്ള ഒരു സംശയം സധൈര്യം വിളിച്ചുപറയുന്നവനാണ് നാസ്തികന്‍. ബൗദ്ധികപരമായ ഒത്തുതീര്‍പ്പിന്ന് വിസമ്മതിക്കുന്ന നാസ്തിക നിലപാടില്‍ സത്യസന്ധതയുടെ കനല്‍ വെളിച്ചമുണ്ട്. ദൈവത്തില്‍നിന്ന് അകലുന്തോറും മനുഷ്യനോട് അടുക്കുമെന്നാണവന്റെ ദര്‍ശനം’. റിചാര്‍ഡ് ഡോക്കിന്‍സ് എന്ന നിരീശ്വരവാദിയുടെ വാക്കുകളാണിവ. 1989ല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. അത് കൂടാതെ നിരവധി സര്‍വ്വകലാശാലകളളില്‍നിന്ന് എണ്ണമറ്റ ബഹുമതികളും!!!. 2012ല്‍ ബ്രിട്ടീഷ് Read more…

ഉറക്കവും ഉറക്കമില്ലായ്മയും

This article was published in Pradeepam Magazine ഉറക്കവും ഉറക്കമില്ലായ്മയും പഴയ ഒരു ഹാസ്യ കഥ 1950-60 കളില്‍ സിഡ് സീസര്‍ (Sid Caesar) എന്ന ഒരു അമേരിക്കന്‍ ഹാസ്യകലാകാരനുണ്ടായിരുന്നു. ഇന്‍സോംനിയ (Insomnia) എന്ന ഉറക്കില്ലായ്മ ഉണ്ടായിരുന്നു അദ്ദേഹത്തിന്ന്. കിടക്കയില്‍ ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ അദ്ദേഹം ഉരുണ്ട്മറിഞ്ഞ് കിടന്നും, ശരീരമിളക്കിയും, കീഴ്‌മേല്‍ മറിഞ്ഞും ഭാര്യയുടെ ഉറക്കം Read more…

ഏകാന്തയുടെ അപാര തീരം

Published in Pradeepam Magazine ഏകാന്തയുടെ അപാര തീരം ഏകാന്തതയും ഒറ്റപ്പെടലും ഏകാന്തത വേദനാജനകമാകുന്നു. അത് ഒരാള്‍ ആഗ്രഹിക്കാതെ വന്നുചേരുന്ന അവസ്ഥയാകുന്നു. ഏകാന്തത വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് നെഞ്ചില്‍ ഒരു ഘനം അനുഭവപ്പെടുന്നു. ഓര്‍മ്മശക്തി കുറയുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. ക്ഷീണം അനുഭവപ്പെടുന്നു, കുറ്റബോധം വര്‍ദ്ധിക്കുന്നു. അശുഭചിന്ത മറ്റെല്ലാ ചിന്തകളേയും ഭരിക്കുന്നു. ഉറക്കം നഷടപ്പെടുത്തുന്നു. കൂടെ ആരെങ്കിലും Read more…