അസാധാരണ ഗോഷ്ടികള്‍ അഥവാ ടിക്ക്

Published in Pradeepam Magazine of November issue. അസാധാരണ ഗോഷ്ടികള്‍ അഥവാ ടിക്ക് ടിക്ക് എന്നാല്‍ എന്ത്? ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് വന്ന മിമിക്‌സ് പെരേഡ് എന്ന സിനിമയില്‍ പള്ളീലച്ചനായി അഭിനയിച്ച ഇന്നസന്റ് എന്ന നടന്‍ പ്രേക്ഷകരുടെ ചിരി വാങ്ങിയ ഒരു രംഗം, അദ്ദേഹം സംസാരിക്കുന്നതിന്നിടയില്‍ അനിയന്തിതമായി മുഖത്ത് ഇടക്കിടെ മിന്നല്‍പോലെ വന്ന ഒരു ഗോഷ്ടിക്കളിയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അനിയന്ത്രിതമായി മിന്നിമറഞ്ഞ കണ്ണിറുക്കുന്നത്‌പോലെയുള്ള ഈ ചേഷ്ട സിനിമയില്‍ Read more…

മനസ്സ്

മനസ്സ്  Published in Pradeepam Magazine of September 2019 edition മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നാണ് മനസ്സ്. ഒരു പ്രത്യേക അവയവമല്ലാത്തതിനാല്‍ രൂപമില്ല, മനസ്സിനെക്കുറിച്ചുള്ള പഠനം വളരെ പ്രയാസകരമാകുന്നു. മനസ്സ് പ്രത്യേക രൂപമുള്ള ഒരു അവയവമായിരുന്നു എങ്കില്‍ സാമ്യതയുള്ള മറ്റേതെങ്കിലും ജീവിയുടെതുമായി താരതമ്യപ്പെടുത്തിയോ, ബന്ധപ്പെടുത്തിയോ പഠനം നടത്താമായിരുന്നു മനുഷ്യന്റെ മനസ്സിന്ന് തുല്യമായ ഒരു ജീവിയുമില്ല. മനുഷ്യന്റെ മനസ്സ് അപഗ്രഥനം ചെയ്യുന്നത് മറ്റൊരു മനുഷ്യന്റെ മനസ്സാകുമ്പോള്‍ അവിടെയും താരതമ്യത്തിന്റെ അല്ലെങ്കില്‍ Read more…

ഏകാന്തയുടെ അപാര തീരം

Published in Pradeepam Magazine ഏകാന്തയുടെ അപാര തീരം ഏകാന്തതയും ഒറ്റപ്പെടലും ഏകാന്തത വേദനാജനകമാകുന്നു. അത് ഒരാള്‍ ആഗ്രഹിക്കാതെ വന്നുചേരുന്ന അവസ്ഥയാകുന്നു. ഏകാന്തത വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് നെഞ്ചില്‍ ഒരു ഘനം അനുഭവപ്പെടുന്നു. ഓര്‍മ്മശക്തി കുറയുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. ക്ഷീണം അനുഭവപ്പെടുന്നു, കുറ്റബോധം വര്‍ദ്ധിക്കുന്നു. അശുഭചിന്ത മറ്റെല്ലാ ചിന്തകളേയും ഭരിക്കുന്നു. ഉറക്കം നഷടപ്പെടുത്തുന്നു. കൂടെ ആരെങ്കിലും ഉണ്ടെങ്കിലും ഏകാന്തത അനുഭവപ്പെടാം. ഉദാഹരണമായി അന്നുവരെ ജീവിതം വര്‍ണ്ണശബളമാക്കിയ ഒരാളുടെ സാന്നിദ്ധ്യം പെട്ടെന്ന് Read more…

പരസ്പരാശയ വിനിമയം

പരസ്പരാശയ വിനിമയം Communication കമ്മ്യുണിക്കേഷന്റെ അര്‍ത്ഥം ലാറ്റിന്‍ ഭാഷയില്‍ കമ്മ്യുണിക്കേഷന്‍ എന്നാല്‍ പങ്കാളികളാവുക എന്നാണ്. അറിവുകൊടുക്കുക, എത്തിക്കുക, വിവരം അറിയിക്കുക, ആശയവിനിമയം നടത്തുക, സമ്പര്‍ക്കം പുലര്‍ത്തുക, ബന്ധപ്പെടുക, വെളിപ്പെടുത്തുക, സംഭാഷണം നടത്തുക, വിവരമെത്തിക്കുക എന്നിങ്ങിനെ പോകുന്നു അതിന്റെ അര്‍ത്ഥങ്ങള്‍. വാക്കുകളാലോ, എഴുത്തുകളാലോ, അടയാളങ്ങളാലോ, ശരീരഭാഷയാലോ, സ്പര്‍ശനത്താലോ മറ്റേതെങ്കിലും രൂപത്തിലോ ആശയവിനിമയം നടക്കുന്നു. രുചിപോലും ഇതിലെ്പടുന്നു. അടുക്കളയില്‍നിന്ന് വരുന്ന മണം പിടിച്ച് ഭക്ഷണത്തിന്റെ സ്വാദ് പോലും ഏതാണ്ടൊക്കെ നമുക്ക് ഊഹിക്കാന്‍ പറ്റുന്നത് Read more…

മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ

മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ ഏതാണ്ടൊരു നാല്പ്ത്തഞ്ച് കൊല്ലം മുമ്പുണ്ടായ സംഭവ കഥയാകുന്നു. അന്ന് ഇരുപത്തഞ്ചുകാരനായ എനിക്ക് അറുപത് വയസ്സുകാരനായ ഒരു വലിയച്ഛനുണ്ടായിരുന്നു. മൂപ്പര്‍ക്ക് പതിവായി ഡോക്ടറെ കാണണം. കോഴിക്കോട്ടെ പ്രസിദ്ധനായ ഭിഷഗ്വരനും മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായിരുന്ന പരേതനായ ഡോ: ഗോവിന്ദന്‍ നായരായിരുന്നു വലിയച്ഛന്റെ പ്രിയപ്പെട്ട ഡോക്ടര്‍. ഞാന്‍ വലിയച്ഛന്റെ കൂടെ പോകണമെന്നത് അദ്ദേഹത്തിന്റെ ഒരു നിര്‍ബ്ബന്ധമായിരുന്നു. ഓരോപ്രാവശ്യവും ഒരോരോ അസുഖങ്ങളായിരിക്കും വലിയച്ഛന്റെ പ്രശ്‌നം. എല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കുന്ന Read more…

സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ നമ്മള്‍ കമ്പ്യുട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ സംവിധാനങ്ങള്‍ക്ക് ഇന്ന് അടിമയായിരിക്കുകയാണ് അങ്ങിനെ വാട്‌സ് ആപ്പ് പോലെയുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന സംഗതികളില്‍ അന്ധമായി വിശ്വസിച്ചുകൊണ്ടും, സത്യാവസ്ഥകളെ മറച്ചു പിടിച്ചുകൊണ്ടും കണ്ണുകളെയും കാതുകളെയും മാത്രം വിശ്വസിച്ചുകൊണ്ട് നീതിക്ക് നിരക്കാത്ത സംഗതികളില്‍ ഭ്രമിച്ചിരിക്കുകയാണ്. ചിലര്‍ കല്ലുകളെ മാത്രം പരതുമ്പോള്‍ വജ്രങ്ങള്‍ നഷ്ടപ്പെടുന്നു. റോമിലെ ഒരു ചക്രവര്‍ത്തിയായിരുന്നു മാര്‍ക്കസ് ഔറേലിയസ്. എ ഡി 161 മുതല്‍ 180 വരെ ഭരണാധികാരിയായിരുന്ന അദ്ദേഹം റോമിലെ Read more…

സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍

സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രത്തിലെ ലൈഫ് & സ്റ്റൈല്‍ എന്ന വിഭാഗത്തില്‍ 2011 ജൂലായ് ഒന്‍പതിന്ന് സീനിയ എഫ് ബാര്‍ബിയ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിനെപ്പറ്റിയുള്ള ഒരൂ ലേഖനം വന്നിരൂന്നൂ: അതില്‍ പറയുന്നത്: ‘ഒരാള്‍ക്ക് എല്ലായ്‌പ്പോഴൂം സന്തോഷവാനോ സന്തോഷവതിയോ ആയി ഇരിക്കാന്‍ പ റ്റുകയില്ല. എന്നാല്‍ എല്ലായ്‌പ്പോഴൂം സ്ഥായിയായ വികാരം വിഷാദം മാത്രമാകൂമ്പോള്‍ അത് ഗൗനിക്കേണ്ടതാകൂന്നൂ. അതേ ലേഖനത്തില്‍ കൗണ്‍സലിങ്ങ് മനശാസ്ത്രജ്ഞയും Read more…

Generalized Anxiety Disorder

ജനറലിസ്ഡ് ആങ്ക്‌സൈറ്റി ഡിസോര്‍ഡര്‍ (GAD) ആമുഖം നമ്മളില്‍ ചിലര്‍ക്കെങ്കിലും കണ്ടു വരുന്ന ഒരു പ്രത്യേകതയാണ് ജോലി, സാമുദായിക ബന്ധങ്ങള്‍, സാമ്പത്തീക കാര്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അകാരണമായതും ആനുപാതികമല്ലാത്തതുമായ ഉല്‍കണ്ഠകള്‍. ജോലിക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ഭാര്യ ഉല്‍കണ്ഠപ്പെടുന്നു. അതുപോലെ മറിച്ചും ഉണ്ടാവുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ തിരിച്ചു വരുന്നത് വരെ ഇതേ അവസ്ഥ!! തന്റെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് വരുന്ന ഏതോ ഒരു വാഹനം അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന Read more…

മണി സിക്ക്‌നസ്സ് സിന്‍ഡ്രൊം

മണി സിക്ക്‌നസ്സ് സിന്‍ഡ്രൊം (Money Sickness Syndrome) പറയിപെറ്റുണ്ടായ പന്തീര്‍ കുലത്തിലുണ്ടായിരുന്ന ഒരു സന്തതിയായിരുന്നു പാക്കനാര്‍. കാട്ടിലെ ഓട ചീന്തി കുട്ടമട്ഞ്ഞു വിറ്റിരുന്ന പാക്കനാര്‍ ഒരുദിവസം പത്‌നിയോടൊപ്പം നടന്നുപോകുമ്പോള്‍ പത്‌നിക്ക് ഒരു തുണിസഞ്ചി ലഭിച്ചു. വഴിപോക്കനായ ഏതെങ്കിലും കച്ചവടക്കാരന്റെതായിരിക്കും എന്ന് പാക്കനാര്‍ അഭിപ്രായപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ അത് നിറയെ സ്വര്‍ണ്ണ നാണയങ്ങളായിരുന്നു. പാക്കനാര്‍ ഭീതിയോടെ പറഞ്ഞു ”അയ്യോ അതെടുക്കല്ലെ, അത് ആളെക്കൊല്ലിയാണ്”. ഇതെന്ത് ഭ്രാന്താണ് പറയുന്നതെന്ന് ഭാര്യക്ക് തോന്നി. എന്തായാലും പാക്കനാരുടെ Read more…