തുപ്പലിന്റെ മാനങ്ങളും മര്യാദകളും

Published in Pradeepam Magazine of September 2018 issue തുപ്പല്‍ എന്ന ദുശ്ശീലം: നമ്മുടെ നാട്ടില്‍ പലരിലും കാണുന്ന ഒരു ദുശ്ശീലമാകുന്നു പരസ്യമായുള്ള തുപ്പല്‍. പണ്ട് പല പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും മണ്ണുനിറച്ചുവെച്ച ഒരു പാത്രം വെച്ചിട്ട് ഇവിടെ തുപ്പുക എന്ന ഒരു ബോര്‍ഡും സ്ഥാപിക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ഏതാണ്ടൊരു അന്‍പത് കൊല്ലം മുന്‍പ് അവകാശി എന്ന മലയാളം സിനിമയില്‍ പട്ടാളത്തില്‍ ചേരാന്‍ പോയ ഹാസ്യകലാകാരന്മാരായ എസ് പി പിള്ളയും മുതുകുളവും Read more…

സാംക്രമീകരോഗ ഭീതി Delusional Parasitosis

സാംക്രമീകരോഗ ഭീതി (Delusional Parasitosis) Published in Pradeepam Magazine ശരീരത്തിന്റെയും മനസ്സിന്റെയും നിര്‍ണ്ണായകമായതും പ്രാണരക്ഷക്കുള്ളതോ അപകട ഭീഷണിയില്‍നിന്ന് രക്ഷപ്പെടാനുള്ളഒരു പ്രതികരണമാകുന്നു പേടി. അങ്ങിനെയൊരു വികാരം ഉണ്ടായില്ലെങ്കില്‍ രക്ഷപ്പെടല്‍ എന്ന കാര്യം സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ പേടിക്കുന്നത് ജീവന്‍ മരണ കാരണമായിരിക്കില്ല, യഥാര്‍ത്തത്തില്‍. ഭൂതകാലത്തുണ്ടായ പരിക്കുകളോ, ആഘാതങ്ങളോ, അനുഭവങ്ങളോ ഭയത്തിന്റെ കാഞ്ചിവലിക്കുന്നു. അങ്ങിനെയുള്ള വിചാരങ്ങളെയും സംശയങ്ങളെയും മനസ്സില്‍നിന്ന് അകറ്റാന്‍ സാധിക്കുന്നവന്ന് ഈ കാര്യത്തില്‍ സമാധാനം ലഭിയ്ക്കുന്നു. തനിക്കൊരു രോഗാണുബാധയുണ്ടായെന്ന് Read more…

മിസോഫോണിയ

മിസോഫോണിയ (Misophonia) അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പും ഇന്നത്തെപ്പോലെതന്നെ പ്രശസ്തമായിരുന്നതും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമായിരുന്നതുമായ ഒരു സായാഹ്നപത്രമായയിരുന്നു പ്രദീപം. അന്ന് കോഴിക്കോട്ട് സായാഹ്നപത്രമായി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ ഓര്‍മ്മ. അത് കൊണ്ടുനടന്ന് വില്‍ക്കുന്ന ഒരു ബാലനുണ്ടായിരുന്നു. പ്രദീപം എന്ന വാക്ക് സ്പുടമായി പറയാന്‍ സാധിക്കാത്ത അവന്റെ വഡീവാ…..വഡീവാ…. എന്ന ആവര്‍ത്തിച്ചുള്ള വിളിച്ചു പറയല്‍ ബസ്സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നവരും ബസ്സിലിരിക്കുന്നവരും ആസ്വദിച്ചു കേള്‍ക്കുമായിരുന്നു. അന്ന് അഞ്ചോ പത്തോ പൈസ മാത്രം വിലയുള്ള പ്രദീപം Read more…

ആരോഗ്യ സാക്ഷരത്വം.

ഹെല്‍ത്ത് ലിറ്ററസി ആരോഗ്യ സാക്ഷരത്വം. ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് എന്റെ മകളുടെ ഒരു സര്‍ജ്ജറിക്കു വേണ്ടി കോഴിക്കോട്ടെ പ്രസിദ്ധനായ അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോ: സി കെ എന്‍ പണിക്കരുടെ അടുത്തു പോയപ്പോള്‍ രോഗത്തിന്റെയും സര്‍ജ്ജറിയുടെയും കാര്യങ്ങളെല്ലാം വിവരിച്ചു പറഞ്ഞു തന്നതിന്നു ശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു മോഡല്‍ കശേരുവിന്റെ രൂപമെടുത്ത് കാണിച്ചു എവിടെയാണ് ശസ്ത്രക്രിയ നടത്താന്‍ പോകുന്നതെന്നും എന്താണ് ചെയ്യുകയെന്നും വിവരിച്ചു തരികയുണ്ടായി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നിന്ന്ഉന്നത ബിരുദമെടുത്ത അദ്ദേഹത്തിന്റെ Read more…

കണ്ണുനീരിന്റെ സവിശേഷതകള്‍

കണ്ണുനീരിന്റെ സവിശേഷതകള്‍ 2018 ഫെബ്രുവരി 22ലെ ഡ്രഗ്ഗ്.കോം (Drugs.com) എന്ന പ്രസിദ്ധമായ അമേരിക്കന്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് താഴെ കൊടുക്കുന്നത്: ‘ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗം വരാനുള്ള സാദ്ധ്യത കണ്ണീരില്‍കൂടി കണ്ടുപിടിക്കാന്‍ കഴിയും’ എന്തുകൊണ്ടാണത് സാധിക്കുന്നത്? കണ്ണുനീര്‍ പൊഴിയുമ്പോള്‍ ചില പ്രോട്ടീനുകള്‍ അതുവഴി പുറത്തുവിടുന്നു. പാര്‍ക്കിന്‍സണ്‍ രോഗം വരാന്‍ സാദ്ധ്യതയുള്ള ഒരാളുടെ കണ്ണുനീരിലെ പ്രോട്ടീന്‍ മറ്റുള്ളവരതില്‍ നിന്നും വ്യത്യസ്ഥമായിരിക്കും. അതാണ് കാരണം. തെക്കന്‍ കാലിഫോര്‍ണിയ യൂനിവേര്‍സിറ്റി ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഡോ: Read more…