I V Sasi

ഒക്ടോബര്‍ 25, 2017 മാതൃഭൂമി നഗരം ഒരു കൊല്ലം മുന്‍പ് യാദൃശ്ചികമായിട്ടായിരുന്നു ഐ വി ശശിയുടെ ഒരു ഫോണ്‍ വിളി എനിക്ക് വന്നത്. മലബാര്‍ കൃസ്ത്യന്‍ കോളേജ് ഹയിസ്‌കൂളില്‍ ഒരുമിച്ച് പഠിച്ച അന്‍പതുകളിന്ന് ശേഷം ആദ്യത്തെ വിനിമയമായിരുന്നു. ഫോണ്‍ വന്ന സമയം ആശിര്‍വ്വാദ് ഹാളില്‍ ഞാനെന്റെ മരുകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വിവാഹ ബഹളത്തിന്നിടയില്‍ ആരാണ് അപ്പുറത്തെന്ന് മനസ്സിലാക്കിവരാന്‍ അല്പം സമയമെടുത്തു. ശശിയാണെന്ന് രണ്ട് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടും മനസ്സിലാവാതിരുന്നപ്പോള്‍ Read more…

Demonetization

ന്വമ്പര്‍ 16, 2016 കത്തുകള്‍, മാത്ര്ഭൂമി: നവമ്പര്‍ 8 രാത്രി മുതല്‍ ഭാരതത്തിലെ സാധാരണക്കാര്‍പണത്തിന്നു വേണ്ടി പരക്കം പായുകയാണ്. കഴിഞ്ഞ ആറു ദിവസമായി നിര്‍മ്മാണത്മക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് പറയാം. എല്ലാവരും അവരവരുടെ തൊഴിലിന്ന് പോകാതെ വരിനില്‍ക്കാന്‍ സമയം കളയുകയാണ് ‘ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബേങ്കും ആദ്യം രണ്ടു ദിവസം കൊണ്ടും പിന്നീട് ഒരാഴ്ച്ചകൊണ്ടും അത് അനന്തരം രണ്ടാഴ്ച്ചയും ഇപ്പോള്‍ അമ്പത് ദിവസവും Read more…

ചിലരുടെ ക്രൂരതക്ക് ശിക്ഷ എല്ലാവര്‍ക്കും

ചിലരുടെ ക്രൂരതക്ക് ശിക്ഷ എല്ലാവര്‍ക്കും ‘മൃഗവില്പനനിരോധം ക്ഷണിച്ചുവരുത്തിയ വിന’ എന്ന തലക്കെട്ടില്‍ സി കെ ശശി കൊടുങ്ങല്ലൂര്‍ എഴുതിയതിന്റെ അനുബന്ധമായി എഴുതുകയാണ്. 72 കാരനും മുതിര്‍ന്ന പൗരനുമായ എനിക്ക് രാഷ്ട്രീയമോ മതപരമോ ആയ ചായ്‌വുകളില്ല. എന്നാല്‍ സി കെ ശശി എഴുതിയപോലെ സാമ്പത്തീകമായും ഭക്ഷണപരമായും നമ്മുടെ രാജ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ നയം മൃഗങ്ങളോട് ക്രൂരത കാട്ടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കൊരു പാഠവുമാണ്. എന്നാല്‍ ഇത്തരം നയം കൊണ്ടുവരുന്നവര്‍ Read more…

ഏടോ അതല്ലെ അയ്‌നെ പോത്ത്ന്ന് ബിളിക്ക്‌ന്നെ?

ഒരു നര്‍മ്മ കഥ ഈ ചോദ്യം ഒള്ളൂര്‍ ഗ്രാമവാസികള്‍ അവിടുത്തുകാരന്‍ തന്നെയായ കോമുവിനോട് ചോദിച്ചതാണ്. കോമു ജോലിചെയ്യുന്ന അരമനവീടൊന്നും ഇല്ലാത്ത അഞ്ചേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ രണ്ട് പോത്തിന്‍ കുട്ടികളെ വാങ്ങി വളര്‍ത്തിക്കൊള്ളാന്‍ വിദേശത്തുള്ള ഉടമസ്ഥന്‍ സമ്മതിച്ചപ്പോള്‍ കോമുവിന്ന് വലിയ പ്രതീക്ഷയായിരുന്നു. ഒരു ബല്ലാരി രാജയുടെ ലവലിലേക്കെത്തിയേക്കുമോ എന്നൊരു പ്രതീക്ഷ!!!. തോട്ടമുടമയുടെ അച്ഛനും കോമുവും കൂടി പ്രാരംഭ നടപടികള്‍ക്കായി. ഏറ്റവും അടുത്ത കാലിച്ചന്തയായ കൊടുവള്ളിയില്‍ പോയി അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച്ചയാണ് കൊടുവള്ളിയിലെ കാലിച്ചന്ത. Read more…

അന്ന് ചിരിച്ചതിന്ന് ഇന്ന് ശിക്ഷ കിട്ടി. ഒരനുഭവം.

Read this article in English ഞാന്‍ രണ്ട് ദിവസം മുന്‍പ് ഒരു ഇന്റര്‍വ്യൂവിന്ന് പോയി. ഇവിടെ എഴുതാന്‍ കാരണം മറ്റ് മത്സരാര്‍ത്ഥികളെല്ലാം 20 ന്നും 30 ന്നും ഇടയിലുള്ള യുവതീയുവാക്കളായിരുന്നു. പാരാ ടാക്‌സോണമിസ്റ്റ് (Para Taxonomist. i.e. Systemic classification of animals and Plants. Because I am a Zoologist basically) എന്ന ഒരു നാലുമാസം പരിശീലനത്തിന്ന് വേണ്ടിയായിരുന്നു. 60 പേരില്‍നിന്ന് 10 പേരെ തിരഞ്ഞെടുത്തതില്‍ Read more…