ലക്ഷദ്വീപ് എനിക്കറിയുന്ന ചരിത്രം
ഇതെഴുതുമ്പോൾ എനിക്ക് 76 വയസ്സായി. എന്റെ ചെറുപ്പകാലം. അതായതു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കാലം. മാങ്ങ അന്ന് സുലഭമായിരുന്നു. പണം കൊടുക്കാതെ തന്നെ ലഭിക്കുന്ന മാങ്ങ അച്ചാറിടുന്നത് മിക്കവാറും പതിവായിരുന്നു. മാർക്കറ്റിൽ അച്ചാറുകൾ ഒരു സാധാരണ വസ്തുവായിരുന്നില്ല. അച്ചാർ കമ്പനികൾ കുറവായിരുന്നു. അങ്ങിനെ വീട്ടിലിടുന്ന അച്ചാറുകൾക്ക് സുർക്ക ഒരു ഒഴിച്ചുകൂടാത്ത ചേരുവയും ആയിരുന്നു. അതുകൊണ്ടുതന്നെ പലചരക്കു പീടികകളിൽ ലഭ്യമായ ഒരു സാധാരണ വസ്തുവും ആയിരുന്നു ദ്വീപ്സുർക്ക: മിനിക്കോയ് ദ്വീപ് സുർക്ക: Read more…