Bullying

Article published in Pradeepam Magazine February 2020 issue കെ എന്‍ ധര്‍മ്മപാലന്‍. എന്താണ് ബുള്ളിയിങ്ങ്? ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, കടുംകൈ പ്രവര്‍ത്തിക്കുക, മുഠാളത്വം കാണിക്കുക, ഭയപ്പെടുത്തി സ്വന്തം കാര്യം നേടി ഭരിക്കുക എന്നിവപോലുള്ള സ്വഭാവങ്ങളാകുന്നു ഇത്. സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളെ സാധാരണയായി കാണം. ഇന്നത്തെ രാഷ്ടീയത്തിലും!!! മലയാളം സിനിമയില്‍ കീരിക്കാടന്‍ അവതരിപ്പിക്കുന്നത്‌പോലെയുള്ള കഥാപാത്രങ്ങള്‍. ഭരണാധികാരികളിലും ഈ സ്വഭാവങ്ങള്‍ ചില രാജ്യങ്ങളില്‍ കാണാം. മനസ്സിനെ വ്രണപ്പെടുത്തുന്ന കരുതിക്കൂട്ടിയുള്ള പെരുമാറ്റമാകുന്നു ബുള്ളിയിങ്ങ്, Read more…

Frustration and Disappointment in Malayalam

നിരാശയും മോഹംഭംഗവും (Published in Pradeepam of Jan 2020) കെ എന്‍ ധര്‍മ്മപാലന്‍ നിരാശാ കാമുകന്‍ അല്ലെങ്കില്‍ നിരാശാ കാമുകി എന്നത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള വാക്കാകുന്നു. ചരിത്രത്തിലും സാഹിത്യത്തിലും ജീവിതത്തിലും, ഭരണത്തിലും എന്നുവേണ്ട, എല്ലാ ഘട്ടങ്ങളിലും ഇത് അനുഭവിക്കാത്തവര്‍ ആരുമില്ല. മനോവ്യഥകളില്‍ ഇതിന്ന് ഒരു പ്രധാന സ്ഥാനമുണ്ട്. ഇത് വരുത്തിത്തീര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്ന്തന്നെ പറയാം. ആക്രമണസ്വഭാവത്തിന്റെ മൂലകാരണങ്ങളില്‍ നിരാശ അല്ലെങ്കില്‍ മോഹഭംഗം പ്രധാനപ്പെട്ടതാകുന്നു. കള്ളനും കൊള്ളക്കാരനും കവര്‍ച്ചക്കാര്‍ക്കും Read more…

Delusions

മിഥ്യകള്‍ Published in Pradeepam Magazine of December 2018 issue മരീചിക, മൃഗതൃഷ്ണ, അല്ലെങ്കില്‍ ഒരു വ്യാമോഹമുളവാക്കുന്ന സംഗതി എന്നിവ മരുഭൂമികളിലും കടലിലും കാണുന്ന ഒരു പ്രതിഭാസമാകുന്നു. എന്നാല്‍ ഇതിന്ന് ഭൗതികശാസ്ത്രത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കും; അപഭംഗം അഥവാ റിഫ്രാക്ഷന്‍ (Refraction) എന്ന പ്രതിഭാസം കാരണമാണ് ഈ തോന്നല്‍ വരുന്നത് എന്ന്. അത് ആയൊരു പ്രത്യേക സ്ഥാനത്ത്‌നിന്ന്, കോണില്‍നിന്ന്; നോക്കുന്ന കണ്ണിന്ന് തകരാറില്ലാത്തവര്‍ക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ്. മഹാഭാരതത്തിലെ Read more…

കോപത്തിന്റെ വഴികളും വഴിയില്‍ സൃഷ്ടിക്കുന്ന വിപത്തുകളും ചില പരിഹാരങ്ങളും

Published in Pradeepam Magazine of October 2018 issue കെ എന്‍ ധര്‍മ്മപാലന്‍ എന്താണ് കോപം? കോപം, ദേഷ്യം, രോഷം, രൗദ്രത, അമര്‍ഷം, ക്രോധം എന്നിവയെല്ലാം ഇതിന്റെ പര്യായങ്ങളാകുന്നു. കോപം വരുന്നത് നല്ലതോ ചീത്തയോ?, ഒറ്റനോട്ടത്തില്‍ കോപം ഒരു ദൂഷ്യമാകുന്നു. കോപം കൊണ്ട് ഗുണങ്ങളും ഇല്ലെന്ന് പറയാന്‍ വയ്യ. ആകാംക്ഷകള്‍ പങ്കുവെക്കാനുള്ള മാര്‍ഗ്ഗമായി കോപത്തിനെ കണക്കാക്കാം. മറ്റുള്ളവര്‍ തലയില്‍ കയറി തുള്ളുന്നത് ഒഴിവാക്കാം. പോസറ്റീവായി ചില കാര്യങ്ങള്‍ ചെയ്യാന്‍ Read more…

പ്രളയനഷ്ടങ്ങളും മാനസീകാവസ്ഥകളും, സഹജീവികളുടെ കടമകളും.

Published in Pradeepam Magazine of 2018 September issue. കാലാവസ്ഥയും മനുഷ്യമനസ്സുമായി വളരെയ്ധികം ബന്ധമുണ്ട്. ഇതിഹാസങ്ങളില്‍ നമുക്ക് കാണാം, മിക്കവാറും ദുര്‍ന്നിമിത്തങ്ങള്‍ നടക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷത്തെപ്പറ്റി എടുത്തുപറയുന്നു. ആധുനിക മന:ശാസ്ത്രത്തില്‍തന്നെ, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ {seasonal affective disorder (SAD)എന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു മാനസീകാവസ്ഥയാകുന്നു. ഹിന്ദുമതത്തില്‍ കാലവസ്ഥക്ക് ദേവന്മാര്‍തന്നെയുണ്ട്. അതുപോലെ ഗ്രീസിലും. ഭൂമദ്ധ്യരേഖയില്‍നിന്ന് അകന്ന് ജീവിക്കുന്നവര്‍ക്ക് വിന്റര്‍ ഡിപ്രഷന്‍ (winter depression)എന്നൊരവസ്ഥ കാണുന്നു. കുറഞ്ഞ Read more…

Hypochondriasis മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ

Published in Pradeepam മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ ഏതാണ്ടൊരു നാല്പ്ത്തഞ്ച് കൊല്ലം മുമ്പുണ്ടായ സംഭവ കഥയാകുന്നു. അന്ന് ഇരുപത്തഞ്ചുകാരനായ എനിക്ക് അറുപത് വയസ്സുകാരനായ ഒരു വലിയച്ഛനുണ്ടായിരുന്നു. മൂപ്പര്‍ക്ക് പതിവായി ഡോക്ടറെ കാണണം. കോഴിക്കോട്ടെ പ്രസിദ്ധനായ ഭിഷഗ്വരനും മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായിരുന്ന പരേതനായ ഡോ: ഗോവിന്ദന്‍ നായരായിരുന്നു വലിയച്ഛന്റെ പ്രിയപ്പെട്ട ഡോക്ടര്‍. ഞാന്‍ വലിയച്ഛന്റെ കൂടെ പോകണമെന്നത് അദ്ദേഹത്തിന്റെ ഒരു നിര്‍ബ്ബന്ധമായിരുന്നു. ഓരോപ്രാവശ്യവും ഒരോരോ അസുഖങ്ങളായിരിക്കും വലിയച്ഛന്റെ പ്രശ്‌നം. Read more…

റിചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍

റിചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ ‘എല്ലാവര്‍ക്കുമുള്ള ഒരു സംശയം സധൈര്യം വിളിച്ചുപറയുന്നവനാണ് നാസ്തികന്‍. ബൗദ്ധികപരമായ ഒത്തുതീര്‍പ്പിന്ന് വിസമ്മതിക്കുന്ന നാസ്തിക നിലപാടില്‍ സത്യസന്ധതയുടെ കനല്‍ വെളിച്ചമുണ്ട്. ദൈവത്തില്‍നിന്ന് അകലുന്തോറും മനുഷ്യനോട് അടുക്കുമെന്നാണവന്റെ ദര്‍ശനം’. റിചാര്‍ഡ് ഡോക്കിന്‍സ് എന്ന നിരീശ്വരവാദിയുടെ വാക്കുകളാണിവ. 1989ല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. അത് കൂടാതെ നിരവധി സര്‍വ്വകലാശാലകളളില്‍നിന്ന് എണ്ണമറ്റ ബഹുമതികളും!!!. 2012ല്‍ ബ്രിട്ടീഷ് ഹ്യൂമാനിസ്റ്റ് അസ്സോസിയേഷനില്‍നിന്ന് ഹ്യൂമാനിസ്റ്റ് അവാര്‍ഡ് ലഭിച്ച ഡോ ഡോക്കിന്‍സ് ജനനന്മകള്‍ക്ക് വേണ്ടി മാത്രമേ Read more…

ഉറക്കവും ഉറക്കമില്ലായ്മയും

This article was published in Pradeepam Magazine ഉറക്കവും ഉറക്കമില്ലായ്മയും പഴയ ഒരു ഹാസ്യ കഥ 1950-60 കളില്‍ സിഡ് സീസര്‍ (Sid Caesar) എന്ന ഒരു അമേരിക്കന്‍ ഹാസ്യകലാകാരനുണ്ടായിരുന്നു. ഇന്‍സോംനിയ (Insomnia) എന്ന ഉറക്കില്ലായ്മ ഉണ്ടായിരുന്നു അദ്ദേഹത്തിന്ന്. കിടക്കയില്‍ ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ അദ്ദേഹം ഉരുണ്ട്മറിഞ്ഞ് കിടന്നും, ശരീരമിളക്കിയും, കീഴ്‌മേല്‍ മറിഞ്ഞും ഭാര്യയുടെ ഉറക്കം നശിപ്പിക്കുക പതിവായിരുന്നു. അങ്ങിനെ ഭാര്യക്ക് ഒരു സൂത്രം തോന്നി. ഇങ്ങിനെ പറഞ്ഞു ‘നാളെ Read more…