ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍?

Published in Pradeepam Magazine of October 2019 issue. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും പല വാക്കുകളാണ് പറയുന്നത്. എടത്തൊണ്ടയില്‍ പോകുക, തരിപ്പില്‍ പോകുക എന്നിവയാണെന്ന് തോന്നുന്നു സാധാരണ ഉപയോഗിക്കുന്ന പദങ്ങള്‍. അതിന്ന് വിധേയമായ ആളുടെ സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ നിര്‍ദ്ദേശങ്ങ്ള്‍ പലപ്പോഴും അനുഭവസ്ഥനെ അങ്കലാപ്പിലാക്കുന്നു. ”വെള്ളം കുടിക്ക്” എന്ന് എത്ര വെള്ളം കുടിച്ചാലും തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ വരുന്നു. അപ്പോഴതാ മറ്റൊരാളുടെ ഉപദേശം, ചോറുരുള വിഴുങ്ങാന്‍. Read more…