സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍

സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍ ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രത്തിലെ ലൈഫ് & സ്റ്റൈല്‍ എന്ന വിഭാഗത്തില്‍ 2011 ജൂലായ് ഒന്‍പതിന്ന് സീനിയ എഫ് ബാര്‍ബിയ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിനെപ്പറ്റിയുള്ള ഒരൂ ലേഖനം വന്നിരൂന്നൂ: അതില്‍ പറയുന്നത്: ‘ഒരാള്‍ക്ക് എല്ലായ്‌പ്പോഴൂം സന്തോഷവാനോ സന്തോഷവതിയോ ആയി ഇരിക്കാന്‍ പ റ്റുകയില്ല. എന്നാല്‍ എല്ലായ്‌പ്പോഴൂം സ്ഥായിയായ വികാരം വിഷാദം മാത്രമാകൂമ്പോള്‍ അത് ഗൗനിക്കേണ്ടതാകൂന്നൂ. അതേ ലേഖനത്തില്‍ കൗണ്‍സലിങ്ങ് മനശാസ്ത്രജ്ഞയും Read more…

Generalized Anxiety Disorder

ജനറലിസ്ഡ് ആങ്ക്‌സൈറ്റി ഡിസോര്‍ഡര്‍ (GAD) ആമുഖം നമ്മളില്‍ ചിലര്‍ക്കെങ്കിലും കണ്ടു വരുന്ന ഒരു പ്രത്യേകതയാണ് ജോലി, സാമുദായിക ബന്ധങ്ങള്‍, സാമ്പത്തീക കാര്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അകാരണമായതും ആനുപാതികമല്ലാത്തതുമായ ഉല്‍കണ്ഠകള്‍. ജോലിക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ഭാര്യ ഉല്‍കണ്ഠപ്പെടുന്നു. അതുപോലെ മറിച്ചും ഉണ്ടാവുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ തിരിച്ചു വരുന്നത് വരെ ഇതേ അവസ്ഥ!! തന്റെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് വരുന്ന ഏതോ ഒരു വാഹനം അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന Read more…

മണി സിക്ക്‌നസ്സ് സിന്‍ഡ്രൊം

മണി സിക്ക്‌നസ്സ് സിന്‍ഡ്രൊം (Money Sickness Syndrome) പറയിപെറ്റുണ്ടായ പന്തീര്‍ കുലത്തിലുണ്ടായിരുന്ന ഒരു സന്തതിയായിരുന്നു പാക്കനാര്‍. കാട്ടിലെ ഓട ചീന്തി കുട്ടമട്ഞ്ഞു വിറ്റിരുന്ന പാക്കനാര്‍ ഒരുദിവസം പത്‌നിയോടൊപ്പം നടന്നുപോകുമ്പോള്‍ പത്‌നിക്ക് ഒരു തുണിസഞ്ചി ലഭിച്ചു. വഴിപോക്കനായ ഏതെങ്കിലും കച്ചവടക്കാരന്റെതായിരിക്കും എന്ന് പാക്കനാര്‍ അഭിപ്രായപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ അത് നിറയെ സ്വര്‍ണ്ണ നാണയങ്ങളായിരുന്നു. പാക്കനാര്‍ ഭീതിയോടെ പറഞ്ഞു ”അയ്യോ അതെടുക്കല്ലെ, അത് ആളെക്കൊല്ലിയാണ്”. ഇതെന്ത് ഭ്രാന്താണ് പറയുന്നതെന്ന് ഭാര്യക്ക് തോന്നി. എന്തായാലും പാക്കനാരുടെ Read more…

മിസോഫോണിയ

മിസോഫോണിയ (Misophonia) അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പും ഇന്നത്തെപ്പോലെതന്നെ പ്രശസ്തമായിരുന്നതും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമായിരുന്നതുമായ ഒരു സായാഹ്നപത്രമായയിരുന്നു പ്രദീപം. അന്ന് കോഴിക്കോട്ട് സായാഹ്നപത്രമായി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ ഓര്‍മ്മ. അത് കൊണ്ടുനടന്ന് വില്‍ക്കുന്ന ഒരു ബാലനുണ്ടായിരുന്നു. പ്രദീപം എന്ന വാക്ക് സ്പുടമായി പറയാന്‍ സാധിക്കാത്ത അവന്റെ വഡീവാ…..വഡീവാ…. എന്ന ആവര്‍ത്തിച്ചുള്ള വിളിച്ചു പറയല്‍ ബസ്സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നവരും ബസ്സിലിരിക്കുന്നവരും ആസ്വദിച്ചു കേള്‍ക്കുമായിരുന്നു. അന്ന് അഞ്ചോ പത്തോ പൈസ മാത്രം വിലയുള്ള പ്രദീപം Read more…

ആരോഗ്യ സാക്ഷരത്വം.

ഹെല്‍ത്ത് ലിറ്ററസി ആരോഗ്യ സാക്ഷരത്വം. ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് എന്റെ മകളുടെ ഒരു സര്‍ജ്ജറിക്കു വേണ്ടി കോഴിക്കോട്ടെ പ്രസിദ്ധനായ അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോ: സി കെ എന്‍ പണിക്കരുടെ അടുത്തു പോയപ്പോള്‍ രോഗത്തിന്റെയും സര്‍ജ്ജറിയുടെയും കാര്യങ്ങളെല്ലാം വിവരിച്ചു പറഞ്ഞു തന്നതിന്നു ശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു മോഡല്‍ കശേരുവിന്റെ രൂപമെടുത്ത് കാണിച്ചു എവിടെയാണ് ശസ്ത്രക്രിയ നടത്താന്‍ പോകുന്നതെന്നും എന്താണ് ചെയ്യുകയെന്നും വിവരിച്ചു തരികയുണ്ടായി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നിന്ന്ഉന്നത ബിരുദമെടുത്ത അദ്ദേഹത്തിന്റെ Read more…

എമ്പതി എന്ന മാനുഷിക വികാരം

എമ്പതി എന്ന മാനുഷിക വികാരം മാര്‍ച്ച് മദ്ധ്യത്തില്‍ നിക്ക് ഊട്ട് (Nick Ut) എന്ന ലോകപ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ കോഴിക്കോട്ട് വരികയുണ്ടായി. അമേരിക്ക, വിയറ്റ്‌നാമില്‍ നടത്തിയ നിരവധി ആക്രമണ ഫോട്ടോകള്‍ അദ്ദേഹം എടുത്തിരുന്നു. എന്നാല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ രാസായുധപ്രയോഗത്തില്‍ ദേഹമാസകലം പൊള്ളി നിലവിളിച്ചോടുന്ന കിംഫുക്ക് (Kim Phuc) എന്ന ഒന്‍പത് വയസ്സുകാരിയുടെ ചിത്രം നിക്ക് ഊട്ട് എടുത്തത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണു തുറപ്പിച്ചു. യുദ്ധം നിര്‍ത്തി. എമ്പതി എന്ന Read more…

ആള്‍ ദൈവങ്ങള്‍

ആള്‍ ദൈവങ്ങള്‍ 11-09-2017 സിനിമാനടന്‍ പ്രിത്ഥ്വിരാജ് ദൈവത്തെ കണ്ടുപോലും!!! ക്രിക്കറ്റ് കളിക്കാരന്‍ സചിന്‍ തണ്ടൂല്‍ക്കറിന്റെ രൂപത്തിലായിരുന്നു അത്. ആദംജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയപ്പോഴായിരുന്നു ഈ അത്ഭുതം സംഭവിച്ചത്. ഈ തണ്ടൂല്‍ക്കര്‍ ദൈവം ഏതാനും ദിവസങ്ങള്‍ മാത്രം നിയമസഭയിലിരുന്നിട്ട് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നു. ക്രിക്കറ്റ് ഇതിഹാസം എന്ന പേരില്‍ ചില തല്പരകക്ഷികള്‍ സംബോധന ചെയ്യുമ്പോള്‍ പാവം ജനം വിചാരിക്കുന്നു ‘ഇത് എന്തോ സംഭവമാണെന്ന്’. വിശക്കുന്നവന്റെ മുന്നില്‍ ആഹാരത്തിന്റെ രൂപത്തില്‍ Read more…

തവള വിവാഹം

25-06-2018 ഇത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്‍പതാം പേജില്‍ വാര്‍ത്തയും വീക്ഷണവും എ പംക്തിയില്‍ ‘തവളവിവാഹം, ബി ജെ പി മന്ത്രി വിവാദത്തില്‍’ എ തലക്കെ’ില്‍ ഒരു വാര്‍ത്തയുണ്ട്. മദ്ധ്യപ്രദേശിലെ സാഗര്‍ എ സ്ഥലത്തുനിന്നുള്ള ഒരു വാര്‍ത്തയാണിത്. മഴദൈവങ്ങളെ പ്രസാദിപ്പിക്കുവാന്‍ മദ്ധ്യപ്രദേശിലെ വനിതാ ശിശുക്ഷെമ സഹമന്ത്രി ലളിതാ യാദവ് ആണീത് ചെയ്തത്. അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെ് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരിക്കുന്നു. കാര്‍മ്മികനും മന്ത്രിയും ഇതൊരു യുക്തിപരമായ ആചാരമാണെ് പറഞ്ഞിരിക്കുന്നു. എന്താണിതിലെ യുക്തി എ് ഈ Read more…

കണ്ണുനീരിന്റെ സവിശേഷതകള്‍

കണ്ണുനീരിന്റെ സവിശേഷതകള്‍ 2018 ഫെബ്രുവരി 22ലെ ഡ്രഗ്ഗ്.കോം (Drugs.com) എന്ന പ്രസിദ്ധമായ അമേരിക്കന്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് താഴെ കൊടുക്കുന്നത്: ‘ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗം വരാനുള്ള സാദ്ധ്യത കണ്ണീരില്‍കൂടി കണ്ടുപിടിക്കാന്‍ കഴിയും’ എന്തുകൊണ്ടാണത് സാധിക്കുന്നത്? കണ്ണുനീര്‍ പൊഴിയുമ്പോള്‍ ചില പ്രോട്ടീനുകള്‍ അതുവഴി പുറത്തുവിടുന്നു. പാര്‍ക്കിന്‍സണ്‍ രോഗം വരാന്‍ സാദ്ധ്യതയുള്ള ഒരാളുടെ കണ്ണുനീരിലെ പ്രോട്ടീന്‍ മറ്റുള്ളവരതില്‍ നിന്നും വ്യത്യസ്ഥമായിരിക്കും. അതാണ് കാരണം. തെക്കന്‍ കാലിഫോര്‍ണിയ യൂനിവേര്‍സിറ്റി ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഡോ: Read more…

ഫോബിയകള്‍

ഫോബിയകള്‍ Published in Pradeepam magazine ഫോബോസ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഭയം എന്നാകുന്നു .വിശദീകരിക്കാന്‍ പറ്റാത്തതും, അതിശയോക്തിപരമായതും, യുക്തിസഹമല്ലാത്തതുമായ ഭയത്തെയാണ് ഫോബിയ എന്ന് പറയുന്നത്. ഇത് ഒരു വസ്തുവെയോ, ഒരു പരിതസ്ഥിതിയെയോ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ജീവികളെയോ അടിസ്ഥാനപ്പെടുത്തിയോ ആയിരിക്കും ഫോബിയകള്‍. പ്രധാന ഫോബിയകള്‍ നിരവധി ഫോബിയകള്‍ ഉണ്ട്. എന്നാല്‍ സാധാരണയായി കാണുന്നവ പന്ത്രണ്ട് തരമുണ്ട്. അവ പ്രത്യേക ജീവികളെയോ പരിതസ്ഥിതിയെയോ ചുറ്റിപ്പറ്റിയുള്ളതാവാം. 1. Arachnophobia: Read more…