കോഴിക്കോട് എന്നും ഒരു ലഹരിനഗരമാണ്.
ഒക്ടോബര്‍ 26, 2017 പത്രാധിപര്‍, മാതൃഭൂമി നഗരം. മിഠായിത്തെരുവില്‍ 4 വയസ്സ്മുതല്‍ നടന്ന് ശീലമുള്ള ഒരെഴുപത്തിമൂന്ന്കാരനാകുന്നു ഞാന്‍. നമ്മുടെ കോഴിക്കോടിന്റെ രൂപം മാറ്റിമറിക്കുന്നത് കോഴിക്കോട്ടുകാരല്ലാത്തവരാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പഴയ ഒരു കലക്ടര്‍ അമിതാഭ്കാന്ത്; വികസനത്തിന്റെ പേരില്‍ സംവത്സരങ്ങളോളം നിലനിന്ന ടാഗോര്‍പാര്‍ക്ക് ഇല്ലാതാക്കി. അങ്ങിനെ മാനാഞ്ചിറയുടെയും ടാഗോര്‍പാര്‍ക്കിന്റെയും ഇടയില്‍ക്കൂടിയുള്ള റോഡ് നശിപ്പിച്ചു, ബി ഇ എം റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചു. അതുപോലെത്തന്നെയാണ് പരിഷ്‌കാരത്തിന്റെയും സൗകര്യത്തിന്റെയും താരതമ്യം ചെയ്യാന്‍ പറ്റാത്ത വിദേശസൗകര്യങ്ങളുടെ പേരു Read more…