സര്‍പ്പങ്ങളെപ്പറ്റി അല്പംകൂടി

നമ്മുടെ പുരാണങ്ങളില്‍ സര്‍പ്പങ്ങള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. അവര്‍ക്കൊരു സാമ്രാജ്യമുണ്ട്. അതിന്ന് നാഗലോകം എന്ന് പറയുന്നു. മൂന്ന് രാജാക്കന്മാരും. ശേഷനാഗം, വാസുകി, തക്ഷകന്‍ എന്നിവരാണവര്‍. നാഗലോകത്തില്‍ കൊട്ടാരങ്ങളും സൗധങ്ങളും രമ്യഹര്‍മ്മങ്ങളും ഉണ്ട്. പുരാണങ്ങളിലെ നാഗങ്ങള്‍ മനുഷ്യന്റെ ശത്രുവല്ലായിരുന്നു. അവരെ വെല്ലുവിളിച്ചാലും കോപിപ്പിച്ചാലും അവരെ മുന്‍ നിര്‍ത്തി ആരെയെങ്കിലും ശപിച്ചാലും (ഉദാ: പരീക്ഷിത്തും തക്ഷകനും) മാത്രമേ അവര്‍ വിഷം പ്രയോഗിക്കാറുള്ളൂ. മനുഷ്യന്ന് സര്‍പ്പങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവാണ് ഉലൂപി എന്ന നാഗ കന്യക. അര്‍ജ്ജുനന്റെ Read more…

ശ്രീകൃഷ്ണന്റെ ഇഹലോക വാസം വെടിയല്‍

  ശ്രീകൃഷ്ണാവതാരത്തിന്റെ അന്ത്യം ശ്രീരാമന്‍ ക്രിതയുഗത്തിലായിരുന്നു ജീവിച്ചിരുന്നത്. അത് കഴിഞ്ഞുള്ള യുഗമാകുന്നു ദ്വാപരയുഗം. ശ്രീക്രിഷ്ണന്‍ ദ്വാപരയുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമാകുന്നു. കൃഷ്ണന്‍ 126 വര്‍ഷവും 5 മാസവും ജീവിച്ചിരുന്നു എന്ന് പണ്ഡിതന്മാര്‍ കണക്കാക്കുന്നു. 3102 ബി സി യില്‍ ഫെബ്രുവരി 18ന്നാണത് സംഭവിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ക്രിഷ്ണാവതാരത്തിന്റെ അവസാനത്തോടെ കലിയുഗം ആരംഭിയ്ക്കുന്നു. ക്രിഷ്ണന്റെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പെട്ടതോടെ കോരിച്ചൊരിയുന്ന മഴയുണ്ടായി. എങ്ങിനെയായിരുന്നു അന്ത്യം? ആര്ക്കും മരണത്തിന്നൊരു നിമിത്തമുണ്ടാവും. ഇവിടെ ഒരു വേടന്റെ അമ്പായിരുന്നു. Read more…

ശ്രീരാമന്റെ ഇഹലോക വാസം വെടിയല്‍

ഭൂലോകത്ത് അധര്‍മ്മം വിളയാടുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാന്‍ അവതാരങ്ങല്‍ ഉടലെടുക്കുന്നു. വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തേതാകുന്നു ശ്രീരാമന്‍. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ എന്നീ മൂന്ന് അവതാരങ്ങളും ത്രേതായുഗത്തിലാണുടലെടുത്തത്. ആദ്യത്തെ യുഗമായ സത്യയുഗത്തില്‍ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം എന്നിങ്ങിനെയുള്ള അവതാരങ്ങള്‍ ഉണ്ടായി. ശ്രീരാമന്ന് ശേഷമുള്ള ദ്വാപര്‍ യുഗത്തിലായിരുന്നു ശ്രീക്ര്ഷ്ണന്‍ അവതരിച്ചത്. ശ്രീരാമന്റെ അവസാനമാണിവിടെ വിഷയം. മരണം എന്ന വാക്ക് അവതാരങ്ങളെപ്പറ്റി പറയില്ല. എന്നാല്‍ എങ്ങിനെയായിരുന്നു അവസാനം. പല രീതിയിലുള്ള കഥകളും അതിനെപ്പറ്റിയുണ്ട്. അവയില്‍ Read more…

ആത്മാഭിമാനം

ആത്മാഭിമാനം സെല്‍ഫ് എസ്റ്റീം (Self Esteem) ലാറ്റിന്‍ ഭാഷയില്‍ ഐസ്റ്റിമേര്‍ (Aestimare) എന്നാല്‍ വില മതിക്കുക എന്നാണര്‍ത്ഥം നമ്മള്‍ എങ്ങിനെ നമ്മളെത്തന്നെ വിലയിരുത്തുന്നു എന്നതാണ് ചുരുക്കത്തില്‍. ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം വളരെ ഉഗ്രനാണ്, എല്ലാവരില്‍നിന്നും അഭിനന്ദനങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നൊരു അനുഭവവും, തോന്നലും ഉണ്ടായാല്‍ സെല്‍ഫ് എസ്റ്റീമിന്ന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.എന്നാല്‍ ഞാനൊന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും. അവനവനെപ്പറ്റിയുള്ള Read more…

പരസ്പരാശയ വിനിമയം

പരസ്പരാശയ വിനിമയം Communication കമ്മ്യുണിക്കേഷന്റെ അര്‍ത്ഥം ലാറ്റിന്‍ ഭാഷയില്‍ കമ്മ്യുണിക്കേഷന്‍ എന്നാല്‍ പങ്കാളികളാവുക എന്നാണ്. അറിവുകൊടുക്കുക, എത്തിക്കുക, വിവരം അറിയിക്കുക, ആശയവിനിമയം നടത്തുക, സമ്പര്‍ക്കം പുലര്‍ത്തുക, ബന്ധപ്പെടുക, വെളിപ്പെടുത്തുക, സംഭാഷണം നടത്തുക, വിവരമെത്തിക്കുക എന്നിങ്ങിനെ പോകുന്നു അതിന്റെ അര്‍ത്ഥങ്ങള്‍. വാക്കുകളാലോ, എഴുത്തുകളാലോ, അടയാളങ്ങളാലോ, ശരീരഭാഷയാലോ, സ്പര്‍ശനത്താലോ മറ്റേതെങ്കിലും രൂപത്തിലോ ആശയവിനിമയം നടക്കുന്നു. രുചിപോലും ഇതിലെ്പടുന്നു. അടുക്കളയില്‍നിന്ന് വരുന്ന മണം പിടിച്ച് ഭക്ഷണത്തിന്റെ സ്വാദ് പോലും ഏതാണ്ടൊക്കെ നമുക്ക് ഊഹിക്കാന്‍ പറ്റുന്നത് Read more…

സന്തോഷത്തിന്റെ മാനങ്ങള്‍

Published in Pradeepam Magazine സന്തോഷത്തിന്റെ മാനങ്ങള്‍ നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ ആളെ കാണുമ്പോള്‍തന്നെ കാരണമില്ലാതെ ചിരിക്കുന്നു. വളര്‍ന്ന് കൊണ്ടിരിക്കുന്തോറും അത് കുറഞ്ഞു കുറഞ്ഞുവരുന്നു. അതിനുള്ള കാരണക്കാര്‍ വലിയവര്‍ തന്നെ. സമ്മര്‍ദ്ദം അടിച്ചേല്പിക്കുന്നു. മന:ശാസ്ത്രപിതാവായ സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ചെറിയപ്രായത്തിലുള്ള ടോയ്‌ലറ്റ് ട്രെയിനിങ്ങ് പോലും സമ്മര്‍ദ്ദമുണ്ടാക്കുന്നു. നേര്‍സറി സ്‌കൂളില്‍ പോകുമ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട ഉടുപ്പിടാന്‍ സമ്മതിക്കാതെ രക്ഷിതാക്കള്‍ക്കിഷ്ടപ്പെട്ട കുപ്പായം ധരിപ്പിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു. പിന്നീടങ്ങോട്ട് ഹോം വര്‍ക്ക് എന്ന ശിക്ഷയായി. അടിച്ചും Read more…

ദൈവത്തിന്റെ ഉത്തരം, മരിക്കുമ്പോള്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന്ന്.

ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ ദൈവത്തെ കണ്ടു എന്ന് തിരിച്ചറിഞ്ഞു. ദൈവം ഒരു പെട്ടിയുമായി അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെ അടുത്തേക്ക് വന്നു സംഭാഷണം തുടങ്ങുന്നു. ശരി മകനെ നിണക്ക് പോകാന്‍ സമയമായി. മനുഷ്യന്‍ ‘ഇത്ര നേരത്തേയോ? എനിക്ക് ഒരുപാട് ജോലി ചെയ്തു തീര്‍ക്കാനുണ്ട്. ദൈവം: ”ദുമുണ്ട് മകനെ. എന്നാല്‍ സമയമായി’ മനുഷ്യന്‍: ”താങ്കളുടെ പെട്ടിയിലെന്താണ്?’ ദൈവം: നിന്റെ ”വസ്ഥുക്കള്‍’ മനുഷ്യന്‍: ”എന്റെ വസ്ഥുക്കള്‍?, അപ്പോ എന്റെ സാധനങ്ങള്‍, തുണികള്‍, പണം എന്നിവ? Read more…

ഡോ: റോയ് ചാലി

ജൂലായ് 4, 2018 ജൂണ്‍ മാസത്തെ ഗൃഹലക്ഷ്മിയില്‍ ഡോ: റോയ് ചാലിയെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍ ഇത് എത്രയോ മുന്‍പ് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. 1966ല്‍ ഒരു മെഡിക്കല്‍ റപ്രസന്ററ്റീവായി ജോലിയില്‍ പ്രവേശിച്ച് 2005ല്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ എന്ന് കമ്പനിയിലെ ഒരു എക്‌സിക്യുട്ടീവ് പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഔദ്യോഗികമായും അതിന്ന് ശേഷ്ം ഇന്നും അദ്ദേഹവുമായി നേരിട്ടും ഫോണ്‍ വഴിയും ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെപ്പറ്റി എത്ര എഴുതിയാലും Read more…

നായമാത്രമല്ല, പൂച്ചയും കഥാപാത്രങ്ങള്‍

5, ഏപ്രില്‍ 2016 മനോരമ കാഴ്ച്ചപ്പാട്: നായമാത്രമല്ല, പൂച്ചയും കഥാപാത്രങ്ങള്‍: ഏപ്രില്‍ 5 ലെ മനോരമ കാഴ്ച്ചപ്പാടില്‍ വന്ധീകരണം അപ്രായോഗികം എന്ന് നായയെപ്പറ്റി എഴുതിയത് പൂച്ചക്കും ബാധകമാണ്. അയല്‍ക്കാരന്റെ പൂച്ചസ്‌നേഹം എന്നും അടുത്ത വീട്ടുകാര്‍ക്ക് ഒരു ശല്യമാണ്. പ്രസവാവധിക്ക് പൂച്ച വരുന്നത് മിക്കവാറും അയല്‍ക്കാരന്റെ കിടക്കയിലോ, വിറക് പുരയിലോ ആയിരിക്കും. നായയെപ്പോലെ പൂച്ച ഓടിവന്ന് കടിക്കുകയില്ലെങ്കിലും അടുക്കളയിലെ എച്ചില്‍ അവശിഷ്ടങ്ങളും മറ്റും വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി കളയുന്ന വീട്ടമ്മമാര്‍ക്കും മത്സ്യം Read more…

നമ്മുടെ ട്രാഫിക്ക് സംസ്‌കാരം

പത്രാധിപര്‍, മാതൃഭൂമി നഗരം, കെ പി കേശവമേനോന്‍ റോഡ്, കോഴിക്കോട്-673001 നമ്മുടെ ട്രാഫിക്ക് സംസ്‌കാരം 28-12-2017ലെ നഗരം പതിപ്പില്‍, ‘ലെഫ്റ്റ് അത്ര ഫ്രീയല്ല’ എന്ന ലേഖനത്തിന്റെ തലക്കെട്ട് ലെഫ്റ്റ് തീരെ ഫ്രീയല്ല എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന 72 കാരനായ ഞാന്‍ കഴിഞ്ഞ അന്‍പതിലധികം കൊല്ലമായി വാഹനമോടിക്കുന്നു. അന്ന് അഞ്ചാം ക്ലാസ്സ് മുതല്‍ സാമൂഹ്യ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങള്‍ എന്ന ഒരു പാഠം രണ്ടോ മൂന്നോ കൊല്ലം Read more…