മനസ്സ്

മനസ്സ്  Published in Pradeepam Magazine of September 2019 edition മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നാണ് മനസ്സ്. ഒരു പ്രത്യേക അവയവമല്ലാത്തതിനാല്‍ രൂപമില്ല, മനസ്സിനെക്കുറിച്ചുള്ള പഠനം വളരെ പ്രയാസകരമാകുന്നു. മനസ്സ് പ്രത്യേക രൂപമുള്ള ഒരു അവയവമായിരുന്നു എങ്കില്‍ സാമ്യതയുള്ള മറ്റേതെങ്കിലും ജീവിയുടെതുമായി താരതമ്യപ്പെടുത്തിയോ, ബന്ധപ്പെടുത്തിയോ പഠനം നടത്താമായിരുന്നു മനുഷ്യന്റെ മനസ്സിന്ന് തുല്യമായ ഒരു ജീവിയുമില്ല. മനുഷ്യന്റെ മനസ്സ് അപഗ്രഥനം ചെയ്യുന്നത് മറ്റൊരു മനുഷ്യന്റെ മനസ്സാകുമ്പോള്‍ അവിടെയും താരതമ്യത്തിന്റെ അല്ലെങ്കില്‍ Read more…

മാതൃദിനം, മാതൃഭക്തി ഭാരതീയ കാഴ്ച്ചപ്പാട്

മാതൃദിനം, മാതൃഭക്തി ഭാരതീയ കാഴ്ച്ചപ്പാട് മാതാവിനെ ആദരിക്കുവാനുള്ള മദേര്‍സ് ഡെ. നാല്പതിലധികം രാജ്യങ്ങള്‍ ആഘോഷിക്കുന്നുണ്ട്. ഇന്നത്തെ ആധുനിക മാതൃദിനം അമേരിക്കയിലായിരുന്നു തുടങ്ങിയത്. അന്നാ ജാവിസ് എന്ന വനിത, തന്റെ അമ്മയുടെ സ്മാരകമായായിരുന്നു ഇന്നത്തെ മാതൃദിനം തുടങ്ങിവെച്ചത്. റോമക്കരുടെ ആഘോഷമായ ഹിലാരിയ, ക്രിസ്തുമതക്കാരുടെ ആഘോഷമായ ‘മദറിങ്ങ്ഞായറാഴ്ച്ച’ എന്നിവയെല്ലാം അമ്മയോടുള്ള ആദരവുതന്നെ. ചുരുക്കത്തില്‍, മാതാവ്, ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നതില്‍ പക്ഷാന്തരമില്ല.നമ്മുടെ ഭാരതത്തില്‍ ഇതിനേക്കാളെത്രയോ മുന്‍പ്തന്നെ ആ ആദരവ് പലരീതിയിലും പ്രകടമായിരുന്നു, അവ കഥകളിലും, ഇതിഹാസങ്ങളിലും Read more…

Logans Perspective on Malabar History

ലോഗന്‍സ് മാന്വല്‍: 1887ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥം. 1906, 1951 വര്‍ഷങ്ങളില്‍ മദിരാശിസര്‍ക്കാരും പിന്നീട് കേരളസര്‍ക്കാറിന്റെ ഗസറ്റിയേര്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ എജുക്കേഷനല്‍ സര്‍വ്വീസസും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം എന്റെ അച്ഛന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ എനിക്കിത് അന്ന് കുറച്ചൊക്കെ അവിടെയുമിവിടെയുമായി നോക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും ഇടക്ക് നോക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. വീട് ഭാഗം വെച്ചപ്പോള്‍ ഞങ്ങള്‍ അഞ്ച് സഹോദരീ സഹോദര്‍ന്മാരില്‍ ഒരാള്‍ക്ക് Read more…

WhatsApp

ഇത് മൊബൈല്‍ ഫോണ്‍ യുഗമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണ്‍; ഈ രംഗത്ത് കടന്നുവന്നതോടെ വാര്‍ത്താവിനിമയ രംഗം കൂടുതല്‍ സജീവമായി. ജനങ്ങള്‍ ഒത്തുകൂടുന്ന ഏതൊരു വേദിയിലും പരസ്പരം മുഖത്തേക്ക് നോക്കുന്നതിന്ന് പകരം എല്ലാവരും സ്മാര്‍ട്ട്‌ഫോണില്‍ തിരുപ്പിടിപ്പിച്ചുകൊണ്ട് ഇരിക്കുകയും നടക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണില്‍ മാത്രം നോക്കിക്കൊണ്ട് മുന്‍പോട്ട് നടന്ന്, ടറസില്‍നിന്നും അതുപോലെയുള്ള മറ്റ് പലയിടത്തുനിന്നും താഴെവീണ സംഭവങ്ങളും വിരളമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ അമിതമായ ഉപയോഗം, വൈകാരികമായ അടുപ്പം നഷ്ടപ്പെടുത്തുന്നു. ഓഫീസില്‍നിന്ന് വീട്ടിലെത്തിയ Read more…

Delusions

മിഥ്യകള്‍ Published in Pradeepam Magazine of December 2018 issue മരീചിക, മൃഗതൃഷ്ണ, അല്ലെങ്കില്‍ ഒരു വ്യാമോഹമുളവാക്കുന്ന സംഗതി എന്നിവ മരുഭൂമികളിലും കടലിലും കാണുന്ന ഒരു പ്രതിഭാസമാകുന്നു. എന്നാല്‍ ഇതിന്ന് ഭൗതികശാസ്ത്രത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കും; അപഭംഗം അഥവാ റിഫ്രാക്ഷന്‍ (Refraction) എന്ന പ്രതിഭാസം കാരണമാണ് ഈ തോന്നല്‍ വരുന്നത് എന്ന്. അത് ആയൊരു പ്രത്യേക സ്ഥാനത്ത്‌നിന്ന്, കോണില്‍നിന്ന്; നോക്കുന്ന കണ്ണിന്ന് തകരാറില്ലാത്തവര്‍ക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ്. മഹാഭാരതത്തിലെ Read more…

കോപത്തിന്റെ വഴികളും വഴിയില്‍ സൃഷ്ടിക്കുന്ന വിപത്തുകളും ചില പരിഹാരങ്ങളും

Published in Pradeepam Magazine of October 2018 issue കെ എന്‍ ധര്‍മ്മപാലന്‍ എന്താണ് കോപം? കോപം, ദേഷ്യം, രോഷം, രൗദ്രത, അമര്‍ഷം, ക്രോധം എന്നിവയെല്ലാം ഇതിന്റെ പര്യായങ്ങളാകുന്നു. കോപം വരുന്നത് നല്ലതോ ചീത്തയോ?, ഒറ്റനോട്ടത്തില്‍ കോപം ഒരു ദൂഷ്യമാകുന്നു. കോപം കൊണ്ട് ഗുണങ്ങളും ഇല്ലെന്ന് പറയാന്‍ വയ്യ. ആകാംക്ഷകള്‍ പങ്കുവെക്കാനുള്ള മാര്‍ഗ്ഗമായി കോപത്തിനെ കണക്കാക്കാം. മറ്റുള്ളവര്‍ തലയില്‍ കയറി തുള്ളുന്നത് ഒഴിവാക്കാം. പോസറ്റീവായി ചില കാര്യങ്ങള്‍ ചെയ്യാന്‍ Read more…