റിചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍
‘എല്ലാവര്‍ക്കുമുള്ള ഒരു സംശയം സധൈര്യം വിളിച്ചുപറയുന്നവനാണ് നാസ്തികന്‍. ബൗദ്ധികപരമായ ഒത്തുതീര്‍പ്പിന്ന് വിസമ്മതിക്കുന്ന നാസ്തിക നിലപാടില്‍ സത്യസന്ധതയുടെ കനല്‍ വെളിച്ചമുണ്ട്. ദൈവത്തില്‍നിന്ന് അകലുന്തോറും മനുഷ്യനോട് അടുക്കുമെന്നാണവന്റെ ദര്‍ശനം’.

റിചാര്‍ഡ് ഡോക്കിന്‍സ് എന്ന നിരീശ്വരവാദിയുടെ വാക്കുകളാണിവ. 1989ല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. അത് കൂടാതെ നിരവധി സര്‍വ്വകലാശാലകളളില്‍നിന്ന് എണ്ണമറ്റ ബഹുമതികളും!!!. 2012ല്‍ ബ്രിട്ടീഷ് ഹ്യൂമാനിസ്റ്റ് അസ്സോസിയേഷനില്‍നിന്ന് ഹ്യൂമാനിസ്റ്റ് അവാര്‍ഡ് ലഭിച്ച ഡോ ഡോക്കിന്‍സ് ജനനന്മകള്‍ക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ‘നിരീശ്വരവാദികള്‍ എന്ന് അഭിമാനത്തോടെ പറയണം. മറ്റാര്‍ ക്കുമില്ലാത്ത മാനസീകാരോഗ്യം അവര്‍ക്കുണ്ടായിരിക്കും. ഇംഗ്ലണ്ടിലെ പള്ളിയുമായി ചെറുപ്പത്തില്‍ ബന്ധം പുലര്‍ത്തിയിരുന്ന ഡോക്കിന്‍സിന്ന് പള്ളിയിലെ ആചാരങ്ങളെപ്പറ്റി സംശയം ജനിച്ചിരുന്നു. പില്‍ക്കാലത്ത് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വ്വിന്റെ സിദ്ധാന്തം പഠിച്ചതോടുകൂടി ഡോക്കിന്‍സിന്ന് മതപരമായ വിശ്വാസങ്ങള്‍ പരിപൂര്‍ണ്ണമായി ഇല്ലാതായി. ജീവശാസ്ത്രം പഠിച്ച അദ്ദേഹം ചോദിച്ചു ‘ഇന്നത്തെ സാസ്‌കാരിക ലോകത്തില്‍ തലപ്പത്തിരിക്കുന്ന നേതാക്കള്‍ ജീവശാസ്ത്രപരമായി യാതൊന്നും ചിന്തിക്കതെ എന്തുകൊണ്ട് അന്തവിശ്വാസം പ്രചരിപ്പിക്കാന്‍ മെനക്കെടുന്നു?’

1967-69 കാലത്ത് കാലിഫോര്‍ണ്ണിയ സര്‍വ്വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോക്കിന്‍സ്. അവിടുത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ വിയറ്റ്‌നാം യുദ്ധത്തിന്ന് എതിരായിരുന്നു. അന്ന് അദ്ദേഹവും ആ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും ഡോക്കിന്‍സിന്റെ ചെറുപ്പകാലത്തെ സംശയങ്ങള്‍ക്ക് ശാസ്ത്രീയരീതിയില്‍ മറുപടി പറഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. അല്ലാതെ നമ്മുടെ നാട്ടിലെ പല മാതാപിതാക്കളും ചെയ്യുന്നപോലെ ”അത് നീ വലുതാവുമ്പോള്‍ മനസ്സിലായിക്കൊള്ളും” അല്ലെങ്കില്‍ ”ചെറിയകുട്ടികള്‍ ചോദിക്കേണ്ട ചോദ്യമല്ല ഇത്” എന്ന രീതിയില്‍ പറഞ്ഞൊഴിഞ്ഞ് മാറുകയല്ല ചെയ്തത്. അദ്ദേഹം പറഞ്ഞു: ‘ജീവശാസ്ത്രം ഒരു ഉദ്ദേശ്യത്തോടെയുള്ള ശാസ്ത്രമാണ്’ ‘എവിടെയോ ഒളിച്ചിരുന്നുകൊണ്ട്, നമ്മളെക്കൊണ്ട് പാപം എന്ന കര്‍മ്മം ചെയ്യിച്ചിട്ട്, കുറ്റങ്ങളും തെറ്റുകളും പൊറുക്കാന്‍ പോലും ഭൂമിയില്‍ ഇറങ്ങിവരാത്ത ദൈവം എന്ന കാഴ്ച്ചപ്പാട് ഒരു ഭയാനകമായ അവസ്ഥയാണ്’ എന്നദ്ദേഹം പറഞ്ഞു. ‘അന്തര്‍ജ്ഞാനം എന്ന സംഗതിയെപ്പറ്റി ശാസ്ത്രം നമ്മളെ പഠിപ്പിച്ചത് ‘അങ്ങിനെയൊന്നില്ല’ എന്നാണ്.

‘ഒരുപ്രശ്‌നത്തേക്കാള്‍ മനോഹരം അതിന്റെ ഉത്തരമാണ’്. എന്നാല്‍ ദൈവീകപ്രശ്‌നങ്ങള്‍ക്ക് ഉത്തരം ഒന്നുമില്ല. മതഭ്രാന്തന്മാര്‍ക്ക് വേണ്ടത് ഭക്തന്മാര്‍ അവരുടെ മനസ്സിനെ പ്രവര്‍ത്തനരഹിതമാക്കുക എന്നതാണ് അങ്ങിനെ തെളിവുകളില്ലാത്ത കാര്യങ്ങള്‍ വിശ്വസിച്ച് സ്വകാര്യനിലയില്‍ എഴുതിയ ഗ്രന്ഥങ്ങളെ വിശ്വസിക്കുക. നമ്മള്‍ക്ക് ഓപ്പണ്‍ മൈന്‍ഡ്കാരാവാം എന്നാല്‍ മസ്തിഷ്‌കത്തെ വിസ്മരിച്ചുകൊണ്ടാവരുത്.

കെ എന്‍ ധര്‍മ്മപാലന്‍

Categories: Mental Health