മാര്‍ച്ച് 17, 2016 Published in Mathrubhumi.
ഈ ധാണകള്‍ ശരിയാണോ?
‘വിവാഹം പെണ്‍ ശരീരങ്ങളുടെ നിയമപരമായ അടിമത്വമോ?’ എന്ന പി എസ് ശ്രീകലയുടെ ലേനം വായിച്ചതില്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുള്ളതായി തോന്നുന്നു. വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭീതി വര്‍ദ്ധിപ്പിക്കുവാനുതകുന്ന ചില പ്രയോഗങ്ങള്‍ അതിലുണ്ടെന്നും അഭിപ്രായമുണ്ട്. വിവാഹത്തലേന്ന്‌വരെ അന്യപുരുഷനായിരുന്ന ഒരാള്‍ തന്റെ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ആത്മധൈര്യം നഷപ്പെടുന്ന തരത്തിലുള്ള ഒരു ലേനം കുടുമ്പജീവിതത്തിന്നും സമുദായത്തിന്ന് പൊതുവെയും ഗുണകരമല്ല. ഇന്ന് സമുദായത്തില്‍ പൊതുവെ പത്രവാര്‍ത്തകള്‍ വഴി നമ്മള്‍ക്കറിയാം നിരവധി കശ്മലന്മാര്‍ സ്ര്തീകളെ പല വിധത്തിലും ഉപദ്രവിക്കുന്നതായിട്ട്. അതിന്റെ കൂടെ ഇത്തരം ഒരു ലേനം വായിച്ചാല്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ അങ്കലാപ്പിലാവുന്നു.
ആരോഗ്യകരമായ കുടുമ്പജീവിതത്തിന്ന് വേണ്ടത് പരസ്പര ധാരണയാണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങിനെ ശാരീരിരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടു ഭാഗത്തുനിന്നും താല്‍പ്പര്യത്തോടു കൂടിയോ, അല്ലാതെയോ സംഭവിക്കുന്നുണ്ടാവാം. ഇവിടെ ഭര്‍ത്താവ് ഭാര്യയെ സമീപിക്കുമ്പോള്‍ ബലത്സംഗവും, മറിച്ചാവുമ്പോള്‍ അല്ലെന്നോ വ്യാ്യാനിക്കേണ്ടതില്ല. അതിന്റെ കണക്കുവെച്ച് പെരുമാറുന്നത് മാനസീക വൈകല്യമാകുന്നു. പണ്ടൊക്കെ കവിസങ്കല്‍പ്പങ്ങളില്‍ പുരുഷന്‍ ഒരു മരവും സ്ര്തീ അതില്‍ പടര്‍ന്നു കയറുന്ന ഒരു വള്ളിയുമാകുന്നു. ഇന്നതിന്ന് പ്രസക്തിയില്ലെങ്കില്‍ പോലും അങ്ങിനെ എഴുതി വെച്ചതെല്ലാം നമുക്ക് ബഹിഷ്‌കരിക്കേണ്ടിവരും. അതോടൊപ്പം പുരാണ കഥകളും.
ഇന്ത്യയില്‍ വിവാഹം പവിത്രമാണ് എന്ന് മേനകാഗാന്ധി പാര്‍ലിമെന്റിനെ അറിയിച്ചത് ശരിയാണ് എന്ന അഭിപ്രായക്കാരായിരിക്കും സ്ര്തീകളടക്കം ബഹുഭൂരിപക്ഷവും. ഭര്‍ത്താവ് ഭാര്യയെ അവരുടെ സമ്മതമില്ലാതെ യഥാര്‍ത്ത പേരല്ലാതെ ഓമനപ്പേരുപയോഗിച്ച് സംബോധന ചെയ്യുന്നത്‌പോലും കുറ്റകരമാണ് എന്ന് ലേിക ഇന്ത്യന്‍ പിനല്‍ കോഡിലെ വകുപ്പുദ്ധരിച്ച് പറയുന്നു. ഒരു സന്തുഷ്ട കുടുമ്പത്തില്‍ ഈയൊരു കാരണം കാണിച്ച് കോടതിയില്‍ പോകാമെന്ന് നിര്‍ദ്ദേശിക്കുന്നത്‌പോലും ഭര്‍ത്താവിന്നെതിരായി എന്തെങ്കിലും കാരണം കണ്ടുപിടിക്കാനേ ഉപകരിക്കൂ. ഇങ്ങിനെ കാരണങ്ങള്‍ നോക്കിനടന്നാല്‍ കുടുമ്പജീവിതത്തില്‍ സമാധാനം എങ്ങിനെ കൈവരും? ഭരണരംഗത്തെ പ്രതിപക്ഷ കക്ഷിയെ കാണുന്നത്‌പോലെ ഒരു നല്ല സ്ര്തീക്ക് ഭര്‍ത്താവിനെ കാണാന്‍ സാധിക്കുമോ? മേനകാഗാന്ധി പറഞ്ഞപോലെ ഇതെല്ലാം കുടുമ്പബന്ധങ്ങളെ തകരാറിലാക്കാനേ ഉപകരിക്കൂ. ഇത്തരം സംഗതികള്‍ സമുദായത്തില്‍ രൂക്ഷമായി വന്നു കഴിഞ്ഞാല്‍ നാളെ യുവാക്കള്‍ വിവാഹ രംഗത്ത് പ്രവേശിക്കാന്‍ പോലും മടിക്കും. ഇപ്പോള്‍തന്നെ എല്ലാ നിയമങ്ങളും സ്ര്തീകള്‍ക്കനുകൂലമാണെന്ന് പറയുന്ന യുവാക്കളുണ്ട്. ‘ഭര്‍ത്താവിനെ പരിചരിക്കലും അയാള്‍ക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കലും ഭാര്യയുടെ കര്‍ത്തവ്യമായിക്കാണുന്ന സമൂഹത്തിന്ന് സ്ര്തീ, പുരുഷന്റെ ലൈഗിക സംത്ര്പ്തിക്കുള്ള ഉപകരണം മാത്രമാണ്’ എന്ന് ലേിക ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അതില്‍ സംത്ര്പ്തി കാണുന്ന ഭാര്യമാരും അതുപോലെ ഭാര്യയുടെ കാര്യങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്നതില്‍ സംത്ര്പ്തി കാണുന്ന ഭര്‍ത്താക്കന്മാരും നിരവധിയുണ്ട്. ബഹുഭൂരിപക്ഷവും അങ്ങിനെയാണ്. ‘വിവാഹിതയാവുന്നതോടെ സ്ര്തീക്ക് അതുവരെ അനുഭവിക്കാനാവുന്ന പരിമിതമായ സ്വാതന്ത്ര്യം പോലും നഷ്ടമാവുകയാണ്’ എന്ന് ലേിക ഉറപ്പിച്ച് പറയുന്നു. ഇത് ഭര്‍ത്താവിനും ബാധകമാണ്. രണ്ടുപേരുടെയും ജീവിതത്തില്‍ വരുന്ന ചിട്ടകളും അച്ചടക്കങ്ങളും സ്വാതന്ത്ര്യത്തെ ഹനിക്കലായി കണക്കാക്കേണ്ടതില്ല. ഇവിടെ നല്ല കുടുമ്പമോ അല്ല ഇഷ്ടം പോലെ സ്വാതന്ത്ര്യമോ വേണ്ടത് എന്ന് സ്ര്തീ തീരുമാനിക്കേണ്ടിയിരിക്കുന്നു. ആ തീരുമാനം വിവാഹത്തിന്നു മുന്‍പായാല്‍ കൂടുതല്‍ നല്ലത്. നമ്മുടെ നാട്ടില്‍ ഇന്നത്തെ സാഹചര്യത്തിലും നിയമത്തിന്റെ ചട്ടക്കൂടിലും നിന്നുകൊണ്ട് ഒരു പെണ്‍കുട്ടിയെ നിര്‍ബ്ബന്ധ വിവാഹത്തിന്ന് പ്രേരിപ്പിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ കുറവാകുന്നു. അപ്പോള്‍ അവളുടെ സ്വാതന്ത്ര്യം അവളില്‍തന്നെയാണുള്ളത്. ‘സാമൂഹ്യ മാധ്യമത്തില്‍ ദേഷ്യ്ം തിളച്ചു തൂവുന്ന ഒരു പോസ്റ്റ് ഇടുന്നതോടെ പൗരനെന്ന നിലയില്‍ ഒരു ദൗത്യം പൂര്‍ത്തിയാക്കിയതായി പലരും കരുതുന്നു’ എന്ന് ലേിക എഴുതിയത് ഈ ലേനത്തെയുംകൂടി ഉദ്ദ്യേശിച്ചാണോ?