‘ഇസ്ലാം സര്‍വ്വ മതസ്ഥര്‍ക്കും നീതി ഉറപ്പു വരുത്തുന്ന മതം’ എന്ന തലക്കെട്ടില്‍ ഡോ ഹുസ്സൈന്‍ മടവൂര്‍ മാര്‍ച്ച് 11 ന്റെ മാത്ര്ഭൂമിയില്‍ എഴുതിയ ലേനത്തെ അഭിനന്ദിക്കുന്നു. ഏതു മതമായാലും അതിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നത് സമുദായീക ഐക്യത്തിന്ന് നല്ലതാകുന്നു. എന്നാല്‍ പറഞ്ഞറിയിക്കുന്നതിനെക്കാളുമോ, എഴുതി പ്രചരിപ്പിക്കുന്നതിനെക്കാളോ ഉപരിയായി അനുഭവിച്ചറിയലാകുന്നു പ്രധാനം. അത് അതാത് മതത്തിലുള്ളവര്‍ക്കേ യഥാര്‍ത്തത്തില്‍ അറിയാന്‍ അവസരം ലഭിയ്ക്കുകയുള്ളൂ. മറ്റുമതസ്ഥര്‍ അതിന്റെ അനാചാരങ്ങളും അക്രമങ്ങളും കേട്ടും, കണ്ടും അനുഭവിച്ചും അറിയുകയാണ് ശരിക്കും ചെയ്യുന്നത്. കൊടുങ്ങള്ളൂരിലെ ഭരണിപ്പാട്ടും, കോഴിയറവും, യേശുക്ര്‌സ്തുവിന്റെ ക്രൂശില്‍ തറക്കലും, അബ്രഹാമിന്റെ അല്ലെങ്കില്‍ ഇബ്രാഹീമിന്റെ മകനെ ബലികൊടുക്കാന്‍ ശ്രമിക്കലും എല്ലാം ഇതില്‍ പെടുന്നു. ഒരു ലേനംവഴി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ആറാം/ഏഴാം നൂറ്റാണ്ടില്‍ നടന്ന സംഗതികള്‍ നമുക്ക് ഊഹിച്ചേ പറയാന്‍ സാധിക്കയുള്ളൂ.
ലേകന്‍ ഇതില്‍ കൂടുതലായി എടുത്ത് പറഞ്ഞിരിക്കുന്നത് മുഹമ്മദ് നബിയുടെ വൈവാഹിക ജീവിതത്തെക്കുറിച്ചും ഇസ്ലാമിന്റെ ബുദ്ധിപരമായ സമീപനങ്ങളും സര്‍വ്വമത നീതിയും മനുഷ്യസമത്വവും മറ്റുമാകുന്നു. പ്രവാചകരും ദൈവപുത്രരും പണ്ഡിതരും എത്രതന്നെ ഉല്‍ബോധിപ്പിച്ചാലും ദുരാഗ്രഹിയായ മനുഷ്യനില്ലാത്തത് ഇതൊക്കെത്തന്നെയാകുന്നു.
പ്രശസ്ത മനോരോഗ വിദഗ്ദ്ധനായ ഡോ എന്‍ എം മുഹമ്മദലി എഴുതിയ ‘ുറാന്‍ ഒരു മന:ശ്ശാസ്ര്തപഠനം’ എന്ന പുസ്തകമുണ്ട്. അതിന്റെ മുപ്പത്താറാം പേജില്‍ മൂന്നാമത്തെ ണ്ഡികയില്‍ എഴുതിയത് ഇങ്ങിനെയാണ് ‘ബഹുഭാര്യത്വവും താല്‍ക്കാലിക വിവാഹവും ഭോഗത്തിന്നായി അടിമസ്ര്തീകളെ വാങ്ങലും സമൂഹത്തില്‍ അനുവദനീയമായിരുന്നിട്ടും മുഹമ്മദ് അതിനൊന്നും മുതിരാതെ ദീജ അന്തരിക്കുന്നത് വരെ ഏക പത്‌നീ വ്രതം അനുഷ്ഠിച്ചത് ദീജയില്‍നിന്നും മുഹമ്മദിന്ന് മാത്ര്‌ലാളനകളുടെ സംത്ര്പ്തികൂടി ലഭിച്ചിരുന്നത് കൊണ്ടായിരിക്കണം”. തനിക്ക് പരിപൂര്‍ണ്ണ സംത്ര്പ്തി നല്‍കുകയും തന്റെ റസൂല്‍പദവി തുടക്കം മുതലേ നിസ്സന്ദേഹം അംഗീകരിക്കുകയും ചെയ്ത ദീജ മരണത്തിന്നു ശേഷവും മുഹമ്മദിന്റെ മനസ്സിലെ ഒളിമങ്ങാത്ത ഓര്‍മ്മയായി നിന്നു. നാല്‍പ്പതുകാരിയായ ദീജയെ വിവാഹം കഴിക്കാനുള്ള കാരണമായി ഡോ മുഹമ്മദാലി കാണുന്നത് (പേജ് 35) വിധവയായ ദീജയുടെ ധനസ്ഥിതിയും സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനവും ആയിരിക്കണം എന്നാകുന്നു.
മുപ്പത്തി എട്ടാം പേജില്‍ മുഹമ്മദ് ഒരു പ്രതിഭാശാലിയും ദാര്‍ശനീകനുമായിരുന്നെന്ന് ഡോ മുഹമ്മദാലി പറയുന്നു. പ്രതിഭാശാലിയായ മുഹമ്മദ് തന്റെതായ ആത്മീയലോകം ശ്ര്ഷ്ടിച്ചു എന്നും ഡോ മുഹമ്മദാലി പറയുന്നു. ഒരു അറിവ്, വിവരം, പ്രസ്ഥാവന, പ്രമേയം അല്ലെങ്കില്‍ അഭിപ്രായം തികച്ചും സത്യവും നിരാക്ഷേപമായി തെളിഞ്ഞതും ആണെന്ന് ബോധ്യംവന്ന മാനസീകാവസ്ഥയാണ് വിശ്വാസം എന്ന് ഡോ പറയുന്നു. ആ വിശ്വാസം ചിലപ്പോള്‍ മിഥ്യയാകാം. മറ്റാര്‍ക്കുമില്ലാത്തതാണെങ്കില്‍ അതിനെ ഡെല്യൂഷന്‍ എന്ന് മന:ശാസ്ര്തത്തില്‍ പറയുന്നു.
അനുരജ്ഞന ശ്രമങ്ങളും ഘട്ടംഘട്ടമായുള്ള പരിശ്രമങ്ങളും മുഴുവനും പരാജയപ്പെട്ടാല്‍ മാത്രമേ ഇരുവര്‍ക്കും ഒരു രക്ഷാമാര്‍ഗ്ഗമെന്ന നിലയില്‍ വിവാഹമോചനത്തെക്കുറിച്ചാലോചിക്കാവൂ എന്ന് ഡോ ഹുസ്സയ്ന്‍ മടവൂര്‍ എഴുതിയത് മഹത്തരമായ ഒരു ചിന്താഗതിയാകുന്നു. എന്നാല്‍ മത പുരോഹിതരടക്കമുള്ള പലരും അതിന്ന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നുള്ളത് ദേകരമായ വസ്തുതയാകുന്നു.
ുറാനില്‍ അല്ലാഹു നബിയോട് പറയുന്നതായി പ്രസ്താവിക്കുന്നു: (65.1) ‘ഓ നബീ! നിങ്ങള്‍ സ്ര്തീകളുമായി വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍……..
വിശ്വാസികള്‍ക്ക് യുദ്ധം നിര്‍ബന്ധമാണെന്ന് അനുശാസിക്കുന്ന പത്തൊന്‍പത് ുറാന്‍ വചനങ്ങള്‍ മുഹമ്മദ് അവതരിപ്പിക്കുകയുണ്ടായി എന്ന് ഡോ മുഹമ്മദാലി എഴുതിയിരിക്കുന്നു. (പേജ് 130) യുദ്ധത്തില്‍ ഒരു വിശ്വാസി കൊല്ലപ്പെട്ടാല്‍ മരണാനന്തരം അയാള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പായി ലഭിയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പല വചനങ്ങളും ഉണ്ട്. മരണഭയത്താല്‍ യുദ്ധത്തില്‍നിന്നൊഴിഞ്ഞുമാറുന്നത് അവിശ്വാസികളാണെന്നും പറയുന്നു (3.159). മദീനയിലേക്ക് കുടിയേറിയതുമുതല്‍ മരണം വരെയുള്ള ഒരു ദശ വര്‍ഷക്കാലയളവില്‍ മുഹമ്മദ് ചെറുതും വലുതുമായ 65 യുദ്ധങ്ങള്‍ ചെയ്തു’
പേജ് നമ്പര്‍ 147: ഒരു മുസ്ലീമിനെ കൊല്ലുകയോ ദേഹൊപദ്രവമേല്‍പ്പിക്കുകയോ ചെയ്താല്‍ മുസ്ലീം സമുദായത്തിന്ന് ആവുംവിധം പക പോക്കാനുള്ള അവകാശമുണ്ട്.’ മോഷണം നടത്തിയാല്‍ പക പോക്കാനായി കൈ വെട്ടിക്കളയാനാണ് അല്ലാഹു കല്‍പ്പിച്ചത്.