ഭൂലോകത്ത് അധര്‍മ്മം വിളയാടുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാന്‍ അവതാരങ്ങല്‍ ഉടലെടുക്കുന്നു. വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തേതാകുന്നു ശ്രീരാമന്‍. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ എന്നീ മൂന്ന് അവതാരങ്ങളും ത്രേതായുഗത്തിലാണുടലെടുത്തത്. ആദ്യത്തെ യുഗമായ സത്യയുഗത്തില്‍ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം എന്നിങ്ങിനെയുള്ള അവതാരങ്ങള്‍ ഉണ്ടായി. ശ്രീരാമന്ന് ശേഷമുള്ള ദ്വാപര്‍ യുഗത്തിലായിരുന്നു ശ്രീക്ര്ഷ്ണന്‍ അവതരിച്ചത്.
ശ്രീരാമന്റെ അവസാനമാണിവിടെ വിഷയം. മരണം എന്ന വാക്ക് അവതാരങ്ങളെപ്പറ്റി പറയില്ല. എന്നാല്‍ എങ്ങിനെയായിരുന്നു അവസാനം. പല രീതിയിലുള്ള കഥകളും അതിനെപ്പറ്റിയുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ഇങ്ങിനെയാണ്. വൈകുണ്ഠത്തിലേക്കുള്ള ശ്രീരാമന്റെ യാത്ര തുടങ്ങുന്നത് സരയൂ നദിയില്‍ കൂടിയായിരുന്നു. ആയൊരു സംഭവമാകുന്നു വിഷ്ണുവിന്റെ രാമാവതാരത്തിന്റെ അവസാനം.
രാവണനെ നിഗ്രഹിച്ച ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമന്‍ പതിനൊന്നായിരം വര്‍ഷം രാജ്യം ഭരിച്ചു. അതിന്നിടയില്‍ പ്രജകളുടെ ക്ഷേമത്തിന്നുവേണ്ടി നിരവധി യാഗങ്ങളും യജ്ഞങ്ങളും കഴിച്ചു. അദ്ദേഹത്തിന്റെയും സഹോദരങ്ങളുടെയും മക്കളെ തന്റെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജാക്കന്മാരായി അവരോധിച്ചു. അതിന്നിടയില്‍ സീതാ ദേവിയെ മാതാവായ ഭൂമി പിളര്ന്നു തിരിച്ചെടുത്തു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഒരു സന്യാസി രാമനെ സന്ദര്‍ശിക്കുവാന്‍ വന്നു. അദ്ദേഹം രാമനുമായി ഒരു രഹസ്യ സംഭാഷണം ആവശ്യപ്പെട്ടു. ലക്ഷ്മണന്‍ വാതില്‍ക്കല്‍ കാവല്‍ക്കാരനായി നിയോഗിക്കപ്പെട്ടു. ആരെങ്ക്‌ലും അകത്തുകടന്നാല്‍ കൊല്ലുമെന്നായിരുന്നു നിയോഗം. കാലന്‍ സന്യാസ രൂപത്തില്‍ വന്നതായിരുന്നു എന്ന് പറയുന്നു. സന്യാസി രാമനെ അറിയിച്ചു അങ്ങയുടെ അവതാരദ്ദേശ്യ്ം സഫലമായി പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി വൈകുണ്ഠത്തിലേക്ക് തിരിച്ചു പോകാന്‍ സമയമായി. ആ സമയം അവിടെ ദുര്‍വ്വാസാവ് എന്ന ക്ഷിപ്രകോപിയായ താപസന്‍ വന്നു അകത്തേക്ക് കടക്കണെമെന്ന് ആവശ്യപ്പെട്ടു. കടക്കാന്‍ സമ്മതിക്കാതായപ്പോള്‍ രഘുവംശത്തെയും അയോദ്ധ്യയേയും നശിപ്പിക്കും എന്ന് ആക്രോശിച്ചു. കടത്തിവിട്ടാല്‍ തനിക്ക് കിട്ടുന്ന മരണം എന്ന ശിക്ഷ അയോദ്ധ്യയും രഘുവംശവും നശിക്കുന്നതിനേക്കാള്‍ ഭേദമാണെന്ന് കണക്കു കൂട്ടിയ ലക്ഷ്മണന്‍ ദുര്‍വ്വാസാവിനെ കടത്തി വിട്ടു. അങ്ങിനെ തനിക്കുള്ള വധശിക്ഷ ഏറ്റു വാങ്ങി. ലക്ഷ്മണന്റെ അവസാനം അടുത്തത് കൊണ്ട് കാലന്‍ കളിച്ച ഒരു കളിയായിരുന്നു അതെന്ന് ലക്ഷ്മണന്ന് മനസ്സിലായി. ലക്ഷ്മണന്‍ അനന്തനായി സരയൂ നദിയിലേക്ക് പോയതിന്ന് പിന്നാലെ രാമന്‍ പിന്തുടര്ന്നു. ഉത്തരവാദിത്വ്ങ്ങളെല്ലാം മക്കളെ ഏല്പിച്ചശേഷം സരയൂവിന്റെ അഗാധതയിലേക്ക് യാത്രയായി. അല്പ നേരം കഴിഞ്ഞ് അതേ സ്ഥാനത്ത് അനന്തശയനം ചെയ്തുകൊണ്ട് പൊന്തിവന്ന മഹാവിഷ്ണു ഭക്തരെ അനുഗ്രഹിച്ചു.
സമ്പാദകന്‍: ധര്‍മ്മപാലന്‍