ശ്രീകൃഷ്ണാവതാരത്തിന്റെ അന്ത്യം

ശ്രീരാമന്‍ ക്രിതയുഗത്തിലായിരുന്നു ജീവിച്ചിരുന്നത്. അത് കഴിഞ്ഞുള്ള യുഗമാകുന്നു ദ്വാപരയുഗം. ശ്രീക്രിഷ്ണന്‍ ദ്വാപരയുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമാകുന്നു. കൃഷ്ണന്‍ 126 വര്‍ഷവും 5 മാസവും ജീവിച്ചിരുന്നു എന്ന് പണ്ഡിതന്മാര്‍ കണക്കാക്കുന്നു. 3102 ബി സി യില്‍ ഫെബ്രുവരി 18ന്നാണത് സംഭവിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ക്രിഷ്ണാവതാരത്തിന്റെ അവസാനത്തോടെ കലിയുഗം ആരംഭിയ്ക്കുന്നു. ക്രിഷ്ണന്റെ ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പെട്ടതോടെ കോരിച്ചൊരിയുന്ന മഴയുണ്ടായി.

എങ്ങിനെയായിരുന്നു അന്ത്യം?
ആര്ക്കും മരണത്തിന്നൊരു നിമിത്തമുണ്ടാവും. ഇവിടെ ഒരു വേടന്റെ അമ്പായിരുന്നു. ആ വേടന്‍ കൃതയുഗത്തില്‍ ശ്രീരാമന്‍ ഒളിയമ്പെയ്തു കൊന്ന ബാലിയുടെ പുനര്‍ജ്ജന്മം ആയിരുന്നു. അതറിയാത്ത സാധാരണ മനുഷ്യനായ വേടനെ കൃഷ്ണന്‍ ആശ്വസിപ്പിച്ചു; ഇത് കര്‍മ്മഫലമാണെന്ന്. അങ്ങിനെ പഴയ കഥയും പറഞ്ഞുകൊടുത്തു. വേടന്‍ സ്തബ്ദനായി. ധ്യാനത്തില്‍ കുറ്റിക്കാട്ടിലിരിക്കുന്ന കൃഷ്ണന്റെ പാദം ചെടികള്‍ക്കിടയിലൂടെ കണ്ട വേടന്‍; മാനിന്റെ ശരീരഭാഗമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബദ്ധം പറ്റിയത്.നിരവധി ശാപങ്ങള്‍ ലഭിച്ച ഒരവതാരമായിരുന്നു ശ്രീകൃഷ്ണന്റേത്. അമ്പ് കാലില്‍ തറച്ചത് പോലും ദുര്‍വ്വാസാവിന്റെ പഴയ ഒരു ശാപമായിരുന്നു. എന്നാല്‍ എന്നാല്‍ ശാപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗാന്ധാരിയുടെ ശാപമായിരുന്നു. അതായിരുന്നു കൃഷ്ണന്റെയും യാദവകുലത്തിന്റെയും നാശത്തില്‍ കലാശിച്ചത്.

മഹാഭാരതയുദ്ധം കഴിഞ്ഞ ഭൂമിയില്‍ പാണ്ഢവര്‍ക്ക് ഒരു ജീവന്‍പോലും കാണാന്‍ സാധിച്ചിരുന്നില്ല. അവര്‍ വിഷണ്ണരായി. എന്തുനേടി എന്ന ചോദ്യം ഓരോരുത്തരുടെയും മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു ജീവനെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നരിച്ചുപെറുക്കി നോക്കി. ഇല്ല. ആരുമില്ല. നിഷ്ഫലം. ദുര്യോധനന്റെ മൃതശരീരത്തിന്നുസമീപമെത്തിയെന്ന് കൂടെയുള്ള സജ്ഞയന്‍ അറിയിച്ചു. കാഴ്ച്ചയില്ലെങ്കിലും ഗാന്ധാരി കുനിഞ്ഞുനിന്നുകൊണ്ട് മകനെ ദുര്യോധനാ, എന്റെ പ്രിയ പ്രഥമപുത്രാ എന്ന് നിലവിളിച്ചു. കണ്ണുനീര്‍കൊണ്ട് രണഭൂമി നനഞ്ഞുകൊണ്ടിരുന്നു. ദുര്യോധനന്റെ മൃതശരീരത്തില്‍ കണ്ണുനീര്‍ വീണുകൊണ്ടിരുന്നു. അന്ധനായ ധൃതരാഷ്ട്രര്‍ നിസ്സഹായനായി അരികെ നിന്നു. ക്രിഷ്ണനും പാണ്ഡവരും അവരുടെ അടുത്തേക്കോടി. വന്ദിച്ചു, മാപ്പ് പറഞ്ഞു. സഞ്ജയന്‍ ഗാന്ധാരിയെ വിവരമറിയിച്ചു. എന്നാല്‍ ഗാന്ധാരി പാണ്ഡവരെ ഗൗനിച്ചില്ല. കുനിഞ്ഞുനിന്നിരുന്ന ഗാന്ധാരി നിവര്ന്നുനിന്നു. പെട്ടന്നൊരു മിന്നല്‍ പോലെ ദു:ഖം മാറിമറിഞ്ഞു. ആ സ്ഥാനത്ത് പ്രതികാരാഗ്നി ജ്വലിച്ചു. സജ്ഞയന്റെ സഹായത്തോടേ കൃഷ്ണന്റെ നേരെ തിരിഞ്ഞു. സാധാരണ കൃഷ്ണാ…. എന്ന് വാത്സല്യത്തോടെ വിളിക്കുന്ന ഗാന്ധാരി പുച്ഛവും ക്രോധവും കലര്‍ന്ന ഭാഷയില്‍”നീ… ദ്വാരകകയിലെ യുവരാജാവ്, ഞാന്‍ വിഷ്ണുവിന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ച് ആരാധിച്ചിരുന്ന നീ…, അവതാരപുരുഷനെന്നറിയപ്പെട്ടിരുന്ന നീ….. നിന്റെ പ്രവര്‍ത്തികളില്‍ നിണക്ക് ലജ്ജയില്ലേ? …ഗന്ധാരി ആക്രോശിച്ചു. നിന്റെ ദിവ്യശക്തികൊണ്ട് ഈ യുദ്ധം ഒഴിവാക്കാന്‍ നിണക്ക് സാധിക്കുമായിരുന്നില്ലേ? കഴിഞ്ഞകാലം പ്രശ്‌നങ്ങളുണ്ടായ ഓരോ സന്ദര്‍ഭ്ഭങ്ങളിലും നിന്നോട് ഞാന്‍ പറഞ്ഞിരുന്നു ‘കൃഷ്ണാ ഈ യുദ്ധം ഒഴിവാക്കൂ’… എന്ന്. എന്റെ പ്രാര്‍ത്ഥന നീ ഇങ്ങിനെയാണോ മനസ്സിലാക്കിയത്? നിന്റെ അമ്മ ദേവകിയോട് ചോദിക്കൂ പുത്രന്‍ മരിച്ചാലുള്ള ദു:ഖമെന്താണെന്ന്. അവളുടെ ഏഴ്കുഞ്ഞുങ്ങള്‍ ജനിച്ച ഉടനെ കൊല്ലപ്പെട്ടു. എന്നാല്‍ എന്റെ നൂറു പുത്രന്മാരാണ് നീ കാരണം കശാപ്പുചെയ്യപ്പെട്ടത്. കൃഷ്ണന്‍ ചെറുതായി ചിരിച്ചത് ഗാന്ധാരി കേട്ടു ഞെട്ടി. ഗാന്ധാരിയുടെ രോഷം അതിരുകടന്നു. ”ഇതെല്ലാം ചെയ്തുകൂട്ടി നീ ചിരിക്കുകയാണോ?” ”എന്തൊരു കൊഞ്ഞനം കാട്ടുന്ന ദൈവമാണ് നീ. ”എന്റെ വിഷ്ണുഭക്തി സത്യമാണെങ്കില്‍, എന്റെ ഭര്‍തൃസ്‌നേഹം നിഷ്‌കളങ്കമാണെങ്കില്‍, ഞാന്‍ ശപിക്കുന്നു. ഇന്നുമുതല്‍ 36 കൊല്ലം കഴിഞ്ഞാല്‍ ദ്വാരക പ്രളയത്താല്‍ നശിക്കട്ടെ, നിന്റെ യദുവംശം തമ്മില്‍ തല്ലി നശിക്കട്ടെ, കുരുവംശത്തിലെ സഹോദരരായ പാണ്ഢവരെയും കൗരവരെയും നീ തമ്മില്‍ തല്ലിച്ചപോലെ. ‘കൃഷ്ണാ, എന്റെ മക്കളെ മുഴുവന്‍ നശിപ്പിക്കാന്‍ കാരണക്കാരനായ നിണക്ക് ആരും അറിയാത്ത പ്രസിദ്ധിയില്ലാത്ത ഒരു മരണം ഉണ്ടാവട്ടെ’ എന്ന് ഞാന്‍ ഇതാ ശപിക്കുന്നു. കൃഷ്ണന്‍ പറഞ്ഞു ‘അമ്മേ, അമ്മയുടെ ശാപം ഫലിക്കും അത്രക്ക് പരിശുദ്ധയായ സ്ത്രീരത്‌നമാണ് അമ്മ’ ഗാന്ധാരി പൊട്ടിക്കരച്ചലിന്റെ വക്കിലെത്തിയിരുന്നു. കോപം മുഴുവന്‍ പെട്ടന്നസ്തമിച്ചു. അവള്‍ ഭഗവാന്‍ കൃഷ്ണന്റെ പാദങ്ങളില്‍ വീണു. കൃഷ്ണന്‍ ഗാന്ധാരിയെ പിടിച്ചെഴുനേല്പ്പിച്ചു.

കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് 36 കൊല്ലം കഴിഞ്ഞാണ് ക്രിഷ്ണന്‍ ഇഹലോക വാസം വെടിഞ്ഞത്. ക്രിഷ്ണന്‍ തന്നെ നിര്‍മ്മിച്ചു ഭരിച്ച ദ്വാരകാ നഗരം മുഴുവന്‍ ഗാന്ധാരിയുടെ ശാപമേറ്റ് പ്രളയത്തിലകപ്പെട്ടു. ഗാന്ധാരി ശപിച്ച്‌പോലെ യദുവംശം തമ്മില്‍ തല്ലി നശിച്ചു.

അതിനുണ്ടായ നിമിത്തം ഇങ്ങിനെയായിരുന്നു:
കൃഷ്ണന്ന് ജാംബവതിയില്‍ ഉണ്ടായ മകന്‍ സംബനെ കുരുത്തം കുരുത്തംകെട്ട, തെമ്മാടി യാദവ ബാലന്മാര്‍
ഒരു ഗര്‍ഭ്ഭിണിയുടെ വേഷം അണിയിച്ചു. വയറില്‍ കുറേ കയറുകള്‍ ചുറ്റിക്കെട്ടി, ഒരു ഗര്‍ഭ്ഭിണിയുടെ രൂപം വരുത്തിയ സംഭന്‍. തീര്‍ത്തയാത്ര കഴിഞ്ഞ് ആവഴി പോകുന്ന മഹര്‍ഷിശ്രേഷ്ഠന്മാരെ പരിഹസിക്കാന്‍ കച്ചകെട്ടി. വിശ്വാമിത്രന്‍, വസിഷ്ഠന്‍, നാരദന്‍, ദുര്‍വാസാവ് എന്നിവര്‍ ഈ സംഘം മുനിമാരില്‍ ഉണ്ടായിരുന്നു. പല തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ചശേഷം അവര്‍ ദ്വാരകയില്‍ ശ്രീകൃഷ്ണനെയും ബലരാമനെയും കണ്ടു. അങ്ങിനെ മഹര്‍ഷിമാര്‍ പോകുന്ന വഴിയില്‍ നിന്നുകൊണ്ട് ഈ ഗര്‍ഭ്ഭിണി പ്രസവിക്കുന്നത് ആണ്‍ കുഞ്ഞോ പെണ്‍ കുഞ്ഞോ എന്തായിരിക്കും എന്ന് പ്രവചിക്കാന്‍ ആവശ്യപ്പെട്ടു; മഹര്‍ഷിമാരെ കളിയാക്കി. ദിവ്യദൃഷ്ടികൊണ്ട് ഇതൊരു ഗര്‍ഭ്ഭിണിയല്ലെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരില്‍ ദുര്‍വ്വാസാവ് ക്രോധത്തോടെ പ്രതികരിച്ചു ”ആണിനെയും പെണ്ണിനെയും അല്ല ഒരു ഇരുമ്പ് കട്ടയെയായിരിക്കും ഈ ഗര്‍ഭ്ഭിണി പ്രസവിക്കുക എന്നും അത് യാദവകുലത്തെ ഒന്നടങ്കം നശിപ്പിക്കും എന്നും.

യാദവബാലന്മാര്‍ക്ക് പെട്ടന്നൊരു ഞെട്ടലുണ്ടായെങ്കിലും ധിക്കാരികളായ അവര്‍ മഹര്‍ഷിമാരോട് മാപ്പ്‌പോലും അപേക്ഷിക്കാതെ സ്ഥലം വിട്ടു. ആശ്ചര്യമെന്ന് പറയട്ടെ, പിറ്റേദിവസം രാവിലെ സംബന്ന് പ്രസവ വേദന അനുഭവപ്പെട്ടു, ഒരു പൂര്‍ണ്ണ ഗര്‍ഭ്ഭിണിയെപ്പോലെയുള്ള എല്ലാ അസ്വാസ്ത്യങ്ങളും!!! അങ്ങിനെ ഒരു ഇരുമ്പ് പിണ്ഢത്തെ പ്രസവിച്ചു. യാദവബാലന്മാര്‍ അക്രൂരന്‍ എന്ന കൃഷ്ണഭക്തെന്റെ അടുത്തേക്കോടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആ ഇരുമ്പ് പിണ്ഢം രാവി പൊടിയാക്കി കടലിലേക്കൊഴുക്കി. അങ്ങിനെ അതില്‍ അവശേഷിച്ച ഒരു മുക്കോണ്‍ രൂപത്തിലുള്ള കഷ്ണം ഇരുമ്പ്; ഒരു മത്സ്യം വിഴുങ്ങി ആ മത്സ്യത്തിന്റെ വയറില്‍നിന്ന് കിട്ടിയത് അമ്പിന്റെ തുമ്പില്‍ പിടിപ്പിച്ച വേടന്‍ അതില്‍ വിഷവും പുരട്ടിയിരുന്നു. ആ അമ്പായിരുന്നു കൃഷ്ണന്റെ ശരീരത്തില്‍ കൊണ്ടതും മൃത്യൂ വരിച്ചതും.

കൃഷ്ണന്റെ ഭരണകാലത്ത് ദ്വാരക; മദ്യരഹിതമായ ഒരു രാജ്യമായിരുന്നു. എന്നാല്‍ ദ്വാരക അവസാനകാലം അതില്‍നിന്ന് വിരുദ്ധമായി. കടലിലേക്കൊഴുക്കിയ രാവിയ ഇരുമ്പ് പൊടികളെ തിരമാലകള്‍ കരയിലേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നു. അത് കടല്‍ക്കരയില്‍ സുലഭമായി വളരുന്നതു, കുട്ടികള്‍ തമ്മില്‍ എയ്തുകളിക്കുന്നതുമായ എയ്യം പുല്ല്ില്‍ തങ്ങിനിന്നിരുന്നു. എയ്യം പുല്ല് കൊണ്ടെയ്തു കളിച്ച കുട്ടികളുടെ ശരീരത്തില്‍ ഇരുമ്പ് കൊണ്ട ഭാഗത്തുനിന്ന് ചോര വാര്‍ന്ന് കുട്ടികള്‍ മരിച്ചു. ഇരുമ്പ് ശകലങ്ങള്‍ തങ്ങിനിന്ന വടികള്‍കൊണ്ട് അന്യോന്യം അടിച്ചും കലഹിച്ചും മദ്യപന്മാരയ യാദവര്‍ എല്ലാവരും മരിച്ചു. അങ്ങിനെ യാദവകുലം അവസാനിച്ചു.

*****