ജൂണ്‍ 29, 2017
2017 ജൂണ്‍ 28ലെ മാത്ര്ഭൂമി നഗരത്തില്‍ ഡോ: കൊച്ചുറാണി ജോസഫ് എഴുതിയ ‘ദരിദ്രരായ കോടീശ്വരന്മാര്‍ എന്ന ലേഖനം വായിച്ചപ്പോള്‍ 72 കാരനായ, സമ്പന്നനല്ലാത്ത സാധാരണക്കാരനായ എനിക്ക് തോന്നിയത് ഇല്ലാത്ത പ്രശ്‌നം പലരും എഴുതിയെഴുതി പെരുപ്പിക്കുന്നത് പോലെയാണ്. വാര്‍ദ്ധക്യ കാലത്ത് എങ്ങിനെ ജീവിതം തള്ളിനീക്കുമെന്ന പ്രശ്‌നം ഇങ്ങിനെ എഴുത്തുകാരും മന:ശാസ്ത്രജ്ഞന്മാരും എഴുതിപ്പെരുപ്പിക്കുകയാണ്. കൊല്ലങ്ങള്‍ക്ക് മുന്‍പ് ജോത്സ്യ വിശ്വാസിയായ ഒരു മന്ത്രവാദി എനിക്കറിയാവുന്ന ഒരു —നായരുണ്ടായിരുന്നു. അയാള്‍ പ്രശ്‌നം വെച്ച് ‘ഭാര്യ നാളെ മരിക്കുമെന്ന്’ പ്രശ്‌നത്തില്‍ കണ്ടു. അങ്ങിനെ കണ്ട മരണസമയം വന്നപ്പോള്‍ അയാള്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ‘നീ മരിക്കാന്‍ പോവുകയാണെന്ന് കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. ആ ഷോക്കില്‍ ഗര്‍ഭിഭിണിയായ ആ സ്ത്രീ മരിച്ചു. അല്ലെങ്കില്‍ മരിപ്പിച്ചു. അതുപോലെയാണ് വൃദ്ധന്മാര്‍ എല്ലാവരും അല്ലെങ്കില്‍ പൊതുവെ നിസ്സഹായരാണെന്ന വിവക്ഷ. അപ്പോള്‍ വൃദ്ധനുതന്നെ തോന്നും ‘എനിക്കാരുമില്ലല്ലോ?’ എന്ന്. ഇതൊരുതരം ഇന്‍ഡ്യുസ് ചെയ്യപ്പെടുന്ന ഡി മോട്ടിവേഷന്‍ ആകുന്നു. വൃദ്ധന്‍ എന്ന പദം പോലും മുതിര്‍ന്ന അന്ന നല്ല വാക്കിന്ന് വഴിമാറിക്കൊടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആയുസ്സ് നീണ്ടുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് യൗവ്വനകാലം നീണ്ടുപോകുന്നു. മുതിര്‍ന്നവര്‍ക്ക് പെന്‍ഷന്‍ ഇല്ലാത്തെ പലരുടെയും പ്രശ്‌നം സാമ്പത്തീകമാണ്. ലേഖിക എഴുതിയപൊലെ മക്കളെ ആശ്രയിക്കാതെ ജീവിക്കണമെന്നുള്ളത് ഏതൊരു മുതിര്‍ന്ന പൗരന്റെയും ആഗ്രഹമാണ്. ജോലി ചെയ്തത് സ്വകാര്യ സ്ഥാപനത്തിലാണെങ്കില്‍ ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ ആയിരം രൂപ മാത്രമാണ് അതും ശമ്പളത്തില്‍നിന്ന് വീതം നല്‍കിയിട്ടും . ഇതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധന ഇടക്കിടെ നല്‍കുന്നു. ഇതൊക്കെയാണ് മുതിര്‍ന്ന പൗരന്റെ മാനസീകാരോഗ്യത്തിന്നാവശ്യം. ലേഖിക എഴുതിയ റിവേര്‍സ് മോര്‍ട്ടുഗേജ് പരിപാടി നല്ലതുതന്നെ. എന്നാല്‍ ഇന്നത്തെ ബേങ്കിനെ എങ്ങിനെ വിശ്വസിക്കും?. നോട്ട് പിന്‍ വലിക്കല്‍ അനുഭവങ്ങളില്‍ റിസര്‍വ്വ് ബേങ്കില്‍ പോലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കയാണ്. എത്രയെത്ര കര്‍ഷകരുടെ ആത്മഹത്യക്ക് വഴിയൊരുക്കിയിട്ടുണ്ട് നമ്മുടെ കര്‍ഷകര്‍? ഇയ്യിടെ ഞാന്‍ സ്റ്റെയിറ്റ് ബേങ്കിന്റെ ഒരു കസ്റ്റമര്‍ മീറ്റിങ്ങില്‍ പാരമൗണ്ട് ടവറില്‍ പങ്കെടുത്തിരുന്നു. അതില്‍ ഒരു നിസ്സഹായ യായ എലത്തൂര്‍ക്കരിയാന ഒരു സ്ത്രീയുടെ പരാതി. കടം തിരിച്ചടച്ചിട്ടും കൊല്ലങ്ങളോളമായി തിരിച്ചുകിട്ടാത്ത ആധാരം ആയിരുന്നു. ‘കുടുമ്പമെന്നത് ഇവിടെ നിലനിന്നിരുന്ന ഒരു സംവിധാനമായിരുന്നു എന്ന് ഭാവിയില്‍ എട്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ വരുമായിരിക്കും എന്ന് ലേഖിക എഴുതിയ പോലെ വരാനിടയുള്ള പലതും ഉണ്ട്. ‘ഭാരതീയര്‍ ഒരു കാലത്ത് മാംസഭക്ഷണം അല്ലെങ്കില്‍ കാളയിറച്ചി പോത്തിരച്ചി എന്നിവ കഴിച്ചിരുന്നു എന്നും അതിനാല്‍ ഭക്ഷണക്ഷാമം കുറവായിരുന്നു എന്നും തെരുവുകളില്‍ നായകള്‍ അലഞ്ഞു തിരിഞ്ഞ് നാട്ടുകാരെ കടിക്കാറില്ലെന്നതും ‘അലങ്കാര മത്സ്യങ്ങളെ കണ്ണാടിക്കൂടുകളിലാക്കി വീടുകള്‍ അലങ്കരിച്ചിരുന്നു എന്നും മറ്റും ആവം അവ. വിദേശ രാജ്യങ്ങളിലെ ഭാഗ്യവാന്മാരായമുതിര്‍ന്ന പൗരന്മാരെപ്പറ്റി പറഞ്ഞിട്ടൊന്നും കാര്യമില്ല. നമ്മുടെ നാട്ടിലെ സ്ഥിര വിദേശിസഞ്ചാരികളായ നേതാക്കള്‍ അതൊന്നും കാണാന്‍ കൂട്ടാക്കുന്നില്ല. അവരുടെ ലക്ഷ്യം സ്ഥലം കാണലും കരാറുകള്‍ ഒപ്പിടലും ആകുന്നു.