പത്രാധിപര്‍,
മാത്ര്ഭൂമി വാരാന്തപ്പതിപ്പ്,
പുരാണത്തിലൂടെ ഇന്നിലേക്ക്’ എന്ന തലക്കെട്ടില്‍ മകരധ്വജനെക്കുറിച്ചുള്ള നാടകത്തെപ്പറ്റി മനോജ് കെ് പുതിയവിള ജനുവരി 17 ലെ വാരാന്തപ്പതിപ്പിലെഴുതിയ ലേനം വായിച്ചു.
ഹനുമാന്‍ ലങ്കാദഹനം കഴിഞ്ഞ് തന്റെ വാലിലെ തീ കെടുത്താന്‍ കടലില്‍ മുക്കിയപ്പോള്‍ വിയര്‍പ്പ് കടലിലുറ്റി മകരമത്സ്യത്തിന്റെ വായില്‍ പതിച്ചുണ്ടായ മകരധ്വജന്‍ കൊല്ലങ്ങള്‍ക്ക്‌ശേഷം അറിയാതെ തന്റെ അച്’നുമായി ഏറ്റുമുട്ടിയപ്പോള്‍ മകനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹനുമാന്റെ പിത്ര്ഭാവം ഉണരുന്നു. പാതാളരാവണന്റെ കാവല്‍ക്കാരനായി പോയ മകരധ്വജന്റെ വേര്‍പാട് മകരി എന്ന മത്സ്യമാതാവിനെ ദു:ിപ്പിക്കുന്നു. വൈകാരികതയില്ലാത്ത ബന്ധത്തില്‍ പിറന്ന കുഞ്ഞായിരുന്നു മകരധ്വജന്‍. വൈകാരികത ഇല്ലാത്ത ബന്ധങ്ങളിലുള്ള കുട്ടികളുടെ പ്രതിനിധിയാണെന്നെഴുതിയത് ഒരു മാനസീകാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഇത്തരം കലാസ്ര്ഷ്ടികള്‍ക്ക് ഇന്നത്തെ ചുറ്റുപാടില്‍ ഒരുപാട് പ്രസക്തിയുണ്ട്. ആഴ്ത്തിലുള്ള ബന്ധങ്ങളില്ലാതെ നമ്മുടെ സമൂഹത്തില്‍ വളരുന്ന ഇത്തര്‍ം കുട്ടികള്‍ നിരവധിയാകുന്നു.
പുരാണകഥകള്‍ ഇന്നത്തെ ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കയാണ്. പ്രത്യേകിച്ചും ഇത്തരം ഉപകഥകള്‍. രാമായണം എന്നുപറഞ്ഞാല്‍ രാമന്‍,സീത, രാമന്റെ സഹോദരര്‍, ചില വാനര ശ്രേഷ്ടന്മാര്‍, രാവണന്‍ എന്നീ സംഗതികളില്‍ ഒതുങ്ങി നില്‍ക്കുന്നു, ഇന്നത്തെ തലമുറയുടെ മനസ്സില്‍. ഉപകഥകള്‍കൊണ്ട് സമ്പുഷ്ടമായ ഹിന്ദു പുരാണങ്ങള്‍ക്ക് പല ഗുണപാഠങ്ങളും ഉണ്ട്. അവ പഠിച്ചാല്‍തന്നെ മനുഷ്യസ്വഭാവത്തിലും പെരുമാറ്റത്തിലും ഒരുപാട് മാറ്റങ്ങള്‍ വരും. ഇത്തരത്തില്‍ നാടകരൂപത്തിലും മറ്റും വരുന്ന കലാസ്ര്ഷ്ടികള്‍ എന്നും സമുദായം സ്വീകരിക്കും.
ഗുജറാത്തിലെ പോര്‍ബന്ധറിലെ ഓഡാദാര്‍ എന്ന സ്ഥലത്ത് മകരദ്വജന്റെ ഒരമ്പലമുണ്ട്. ഗംഗാദേവിയുടെ വാഹനമാകുന്നു മകരം. പകുതി മത്സ്യവും പകുതി ഇഴയുന്ന ഉഭയ ചരജീവിയുമാണിത്. ഒരമ്പലമുണ്ടെന്ന് കേട്ടിറ്റുണ്ട്. നമ്മുടെ ഇന്നത്തെ വിഷാദ സീരിയലുകളില്‍നിന്നൊക്കെ വ്യത്യസ്ഥമാകുന്നു ഇത്തരത്തിലുള്ള കലാസ്ര്ഷ്ടികള്‍. വിഷാദസീരിയലുകളെപ്പോലെ ഇവ മനസ്സിന്ന് മുറിവേല്‍പ്പിക്കാതെ ഗുണപാഠം തരുന്നു. കാരണം ശ്ര്ഷ്ടികള്‍ മനുഷ്യരൂപത്തിലല്ലാത്തതുതന്നെ.
കെ എന്‍ ധര്‍മ്മപാലന്‍,
പുതിയങ്ങാടി, കോഴിക്കോട്