ന്വമ്പര്‍ 16, 2016
കത്തുകള്‍, മാത്ര്ഭൂമി:

നവമ്പര്‍ 8 രാത്രി മുതല്‍ ഭാരതത്തിലെ സാധാരണക്കാര്‍പണത്തിന്നു വേണ്ടി പരക്കം പായുകയാണ്. കഴിഞ്ഞ ആറു ദിവസമായി നിര്‍മ്മാണത്മക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് പറയാം. എല്ലാവരും അവരവരുടെ തൊഴിലിന്ന് പോകാതെ വരിനില്‍ക്കാന്‍ സമയം കളയുകയാണ് ‘ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബേങ്കും ആദ്യം രണ്ടു ദിവസം കൊണ്ടും പിന്നീട് ഒരാഴ്ച്ചകൊണ്ടും അത് അനന്തരം രണ്ടാഴ്ച്ചയും ഇപ്പോള്‍ അമ്പത് ദിവസവും ആയിരിക്കുകയാണ് അവധി. ഇങ്ങിനെ മാറ്റി മാറ്റി പറയുന്ന അധികൃതരെ എങ്ങിനെ വിശ്വസിക്കും. മരണ വീട് സന്ദര്‍ശിച്ച് ‘ഇത്രയല്ലേ പറ്റിയുള്ളൂ എന്ന മട്ടിലാണ് ഒന്നും പേടിക്കേണ്ടെന്ന് പറയുന്നത്. വരിയില്‍ നിന്നവര്‍ക്ക് പല അത്യാഹിതങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. മരണം പോലും സംഭവിച്ചു കഴിഞ്ഞു!! മുംബൈയില്‍ ഒരു എഴുപത്തിമൂന്നു കാരനും ഗുജറാത്തില്‍ ഒരു അറുപത്തൊന്‍പതു കാരനും വരിയില്‍ നില്ക്കുമ്പോള്‍ മരിച്ചതായാണ് വിവരം. ഇതു വരെ പതിനൊന്നു പേര്‍ക്ക് ഇത്തരത്തില്‍ മരണം സംഭവിച്ചു കഴിഞ്ഞു.

നില്ക്കുന്ന അഞ്ഞൂരാന്മാര്‍ക്ക് ആനപ്പാറക്കാനോടെന്നല്ല ഒരു ഉറുമ്പിനോട് പോലും എതിരിടാനുള്ള ശക്തിയില്ല. ഇതാണിന്നത്തെ അവസ്ഥ.മാളിക മുകളിലേറിയ മന്നന്മാര്‍ മാറില്‍ മാറാപ്പ് കെട്ടിയവരോട് പിന്നെയും മാറാപ്പ് മുറുക്കി കെട്ടിക്കൊള്ളാനാണ് പറയുന്നത്. മമതാ ബാനര്‍ജ്ജി, കെജരിവാള്‍, പിണറായി വിജയന്‍, തോമസ് ഐസക്ക് മുതലായ വലിയവര്‍ അല്ലാതെ മറ്റാരും ഒന്നും പറയുന്നില്ല. എന്താണിത്? നമ്മുടെ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്നും അധികാരമില്ലാതായോ?