5, ഏപ്രില്‍ 2016

മനോരമ കാഴ്ച്ചപ്പാട്:

നായമാത്രമല്ല, പൂച്ചയും കഥാപാത്രങ്ങള്‍:

ഏപ്രില്‍ 5 ലെ മനോരമ കാഴ്ച്ചപ്പാടില്‍ വന്ധീകരണം അപ്രായോഗികം എന്ന് നായയെപ്പറ്റി എഴുതിയത് പൂച്ചക്കും ബാധകമാണ്. അയല്‍ക്കാരന്റെ പൂച്ചസ്‌നേഹം എന്നും അടുത്ത വീട്ടുകാര്‍ക്ക് ഒരു ശല്യമാണ്. പ്രസവാവധിക്ക് പൂച്ച വരുന്നത് മിക്കവാറും അയല്‍ക്കാരന്റെ കിടക്കയിലോ, വിറക് പുരയിലോ ആയിരിക്കും. നായയെപ്പോലെ പൂച്ച ഓടിവന്ന് കടിക്കുകയില്ലെങ്കിലും അടുക്കളയിലെ എച്ചില്‍ അവശിഷ്ടങ്ങളും മറ്റും വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി കളയുന്ന വീട്ടമ്മമാര്‍ക്കും മത്സ്യം വ്ര്ത്തിയാക്കുന്നവര്‍ക്കും ‘കിട്ടിയില്ലെങ്കില്‍ ഞാന്‍ ആക്രമിക്കും’ എന്ന രീതിയിലുള്ള അയല്‍ക്കാരന്‍ പൂച്ചയുടെ മനോഭാവം പേടിപ്പെടുത്തുന്നതാകുന്നു. ക്കദ്ധരൂപ ഗ്മത്സഗ്നണ്മന്ഗ്ന്വദ്ധന്റ എന്ന പൂച്ചപ്പേടി സ്ര്തീകളില്‍ സാധാരണമാകുന്നു. എന്നാല്‍ പോറ്റുന്നവരുടെ ഭാവം പേടിയുടെ ആവശ്യമില്ലെന്നാകുന്നു. എന്നാല്‍ അവരൊട്ട് സ്വന്തം വീട്ടിലിട്ട് പൂച്ചയെ പോറ്റുകയുമില്ല. ആരാന്റെ അടുക്കള കണക്കാക്കി പൂച്ചയെ പോറ്റുന്നു. പണ്ടൊക്കെ എലിയെ പിടിക്കുമെന്നൊരു ബഹുമതിയുണ്ടായിരുന്നു പൂച്ചക്ക്. എന്നാല്‍ ഇന്ന് എലിയെക്കണ്ടാല്‍ പൂച്ചക്ക് ആലുവാ മണപ്പുറത്ത്കണ്ട ഒരു പരിചയം പോലും ഇല്ല. വാസുദേവനാചാരി അക്കമിട്ടെഴുതിയ മൂന്നാമത്തെ സംഗതിയിലെ ആദ്യത്തെ വസ്തുതയായ പൂച്ചസ്‌നേഹികളാണ് അയല്‍ക്കാരന്റെ ഏറ്റവും വലിയ പ്രശ്‌നം. ആക്രമണസ്വഭാവത്തോടെ മീന്‍മുറിക്കുന്നതിന്റെ അടുത്ത് നിന്ന് വീട്ടമ്മക്ക് ഭീഷണിയായ പൂച്ചയെ ഉപദ്രവിച്ചാലോ, വിഷം കൊടുത്ത് കൊന്നാലോ അയല്‍ക്കാരനായ പൂച്ചസ്‌നേഹിയുടെ മട്ട് മാറും. അഥവാ അങ്ങിനെ ആരെങ്കിലും ചെയ്ത് നമ്മുടെ വീട്ടില്‍ വന്ന് ചത്താല്‍ പൂച്ചയുടെ മ്ര്തശരീരവും കൊണ്ട് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നായിക്കോലം കെട്ടും. പൂച്ചരോമം അലര്‍ജ്ജിയുടെ കാര്യത്തില്‍ പലപ്പോഴും ഒന്നാം പ്രതിയാകുന്നു. അമേരിക്കയില്‍ അലര്‍ജ്ജിപ്രശനം വന്നാല്‍ ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ദ്ദേശിക്കുന്നത് പൂച്ചയെയും, കാര്‍പ്പെറ്റുകളെയും ഒഴിവാക്കുവാനാകുന്നു. പൂച്ചസ്‌നേഹികള്‍ക്കൊരും പ്രത്യേകതയുണ്ട് ‘എല്ലാവരും പൂച്ചയെ സ്‌നേഹിച്ചുകൊള്ളണം എന്ന ഒരു രീതി. പൂച്ചയുടെ കടിച്ചു മറിയല്‍, പ്രത്യേകിച്ച് ഇണ ചേരുന്ന കാലത്ത് രാത്രികാലങ്ങളില്‍ ഉറക്കം കെടുത്തുന്നു. എലിയെക്കണ്ടാല്‍ ഉപദ്രവിക്കില്ലെങ്കിലും ചത്ത ജീവികളെ അയല്‍ക്കാരന്റെ വീട്ടില്‍ കൊണ്ടുവന്നിടുന്ന കാര്യത്തില്‍ പൂച്ച പക്ഷഭേദം കാണിക്കാറില്ല. നായയില്‍ തെരുവുനായ എന്നൊരു വിഭാഗമുണ്ട്. എന്നാല്‍ പൂച്ചയില്‍ അങ്ങിനെയൊരു വിഭാഗമില്ല. അലഞ്ഞു നടക്കുന്ന പൂച്ചസമൂഹത്തിന്ന് നമ്മുടെ നാട്ടുകാര്‍ തെരുവുനായ്ക്കളേക്കാള്‍ കൂടുതല്‍ മാന്യത കല്‍പ്പിച്ചിരിക്കുന്നു. ചില ഇടത്തരം ഹോട്ടലുകളില്‍ മത്സ്യമാംസ ഭക്ഷണം കഴിക്കുന്ന സമയത്ത് കൈകൊണ്ട് ഭക്ഷണം കഴിക്കുകയും കാല്‍കൊണ്ട് പൂച്ചയെ തട്ടിമാറ്റേണ്ടി വരികയും ചെയ്യേണ്ടി വരുന്നു. ‘ഇത് ഞങ്ങളുടെ കുറ്റമല്ല’എന്ന രീതിയില്‍ ഹോട്ടല്‍ക്കാരും!! മനുഷ്യന്റെ ആരോഗ്യപ്രശ്‌നത്തെ ഇതെല്ലാം എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ആരും ചിന്തിക്കാറില്ല.

റാബീസ് പൂച്ചകള്‍ വഴിയും വരാവുന്നതാകുന്നു. ടോക്‌സോപ്ലാസ്‌മോസിസ് (ന്ധഗ്നറ്റഗ്നണ്മരൂപ ന്റന്ഥണ്ഡഗ്നന്ഥദ്ധന്ഥ) എന്നൊരു ബാക്ടീരിയല്‍ രോഗമുണ്ട്. അത് പൂച്ചവഴിയാണ് വരുന്നത്. പൂച്ചകളുടെ കുടലിലെ ലൈനിങ്ങില്‍നിന്നാകുന്നു അത് വംശവര്‍ദ്ധന നടത്തുന്നത്. പൂച്ചക്ക് ഇത് വരുന്നത് മറ്റ് ജീവികളെ തിന്നുന്നത് വഴിയും മറ്റ് പൂച്ചകളില്‍നിന്നുമാകുന്നു. മനുഷ്യന്ന ഇത് വരുന്നത് പൂച്ചയുമായി കൂടുതല്‍ അടുത്ത് പെരുമാറിയശേഷം കൈ കഴുകാതിരിക്കുമ്പോഴാകുന്നു. പൂച്ച തോട്ടത്തില്‍ കാഷ്ടിച്ചത് വ്ര്ത്തിയാക്കുമ്പോഴും, കുട്ടികള്‍ പൂച്ച കാഷ്ടിച്ച മണ്ണില്‍ കളിക്കുമ്പോഴും സാദ്ധ്യത കൂടുന്നു.

പൂച്ച നമ്മള്‍ വിചാരിക്കുന്നത്‌പോലെ അത്ര് യോഗ്യനൊന്നുമല്ല.

കെ എന്‍ ധര്‍മ്മപാലന്‍