ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ ദൈവത്തെ കണ്ടു എന്ന് തിരിച്ചറിഞ്ഞു. ദൈവം ഒരു പെട്ടിയുമായി അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. അങ്ങിനെ അടുത്തേക്ക് വന്നു സംഭാഷണം തുടങ്ങുന്നു. ശരി മകനെ നിണക്ക് പോകാന്‍ സമയമായി.
മനുഷ്യന്‍ ‘ഇത്ര നേരത്തേയോ? എനിക്ക് ഒരുപാട് ജോലി ചെയ്തു തീര്‍ക്കാനുണ്ട്.
ദൈവം: ”ദുമുണ്ട് മകനെ. എന്നാല്‍ സമയമായി’
മനുഷ്യന്‍: ”താങ്കളുടെ പെട്ടിയിലെന്താണ്?’
ദൈവം: നിന്റെ ”വസ്ഥുക്കള്‍’
മനുഷ്യന്‍: ”എന്റെ വസ്ഥുക്കള്‍?, അപ്പോ എന്റെ സാധനങ്ങള്‍, തുണികള്‍, പണം എന്നിവ?
ദൈവം: ‘അവയൊന്നും നിന്റെതായിരുന്നില്ല. അവ ഭൂമിയുടെതായിരുന്നു”
മനുഷ്യന്‍: ‘എന്നാല്‍ എന്റെ ഓര്‍മ്മകളാണോ?”
ദൈവം: ‘അവയൊക്കെ സമയത്തിന്റെതായിരുന്നു”
മനുഷ്യന്‍: ‘എന്റെ കഴിവുകളാണോ?”
ദൈവം: ഏയ് അല്ല.’അവയൊക്കെ പരിതസ്ഥിതികളുടെതായിരുന്നു”
മനുഷ്യന്‍: ‘എന്നാല്‍ എന്റെ ബന്ധുക്കളും സുഹ്ര്ത്തുക്കളും?”
ദൈവം: ‘അവയൊക്കെ നീ സഞ്ചരിച്ച വഴിയിലുള്ളതായിരുന്നു”
മനുഷ്യന്‍: ‘എന്നാല്‍ എന്റെ ഭാര്യയും കുട്ടികളും മാത്രമാണോ?
ദൈവം: ”അവയൊക്കെ നിന്റെ ഹ്ര്ദയത്തിന്ന് അവകാശപ്പെട്ടതാകുന്നു’
മനുഷ്യന്‍: ”എന്നാല്‍ തീര്‍ച്ചയായും എന്റെ ശരീരമായിരിക്കും?’
ദൈവം: ”ഏയ് അത് മണ്ണിന്നവകാശപ്പെട്ടതല്ലേ?’
മനുഷ്യന്‍: ”എന്റെ മനസ്സ്?’
ദൈവം: ”മകനെ നീ തെറ്റിദ്ധരിച്ചിരിക്കുന്നു. അത് എനിക്കുള്ളതല്ലേ?’
മനുഷ്യന്‍ ദൈവത്തിന്റെ കയ്യില്‍ നിന്ന് പെട്ടിവാങ്ങി തുറന്നു നോക്കി. അത് കാലിയായിരുന്നു. വിതുമ്പിക്കൊണ്ട് അവന്‍ ചോദിച്ചു: ”അപ്പോള്‍ എനിക്കൊന്നുമില്ലേ?’
ദൈവം ഉത്തരം പറഞ്ഞു: ”നിണക്ക് നിന്റെ നിമിഷങ്ങളുണ്ടായിരുന്നു. ഒരോ നിമിഷങ്ങളിലും നല്ലത് ചിന്തിക്കുക, ഓരോ നിമിഷങ്ങളിലും നല്ലത് ചെയ്യുക. നിമിഷങ്ങളെ സ്‌നേഹിക്കുക, നിമിഷങ്ങള്‍ ആസ്വദിക്കുക.