സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍
ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രത്തിലെ ലൈഫ് & സ്റ്റൈല്‍ എന്ന വിഭാഗത്തില്‍ 2011 ജൂലായ് ഒന്‍പതിന്ന് സീനിയ എഫ് ബാര്‍ബിയ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിനെപ്പറ്റിയുള്ള ഒരൂ ലേഖനം വന്നിരൂന്നൂ: അതില്‍ പറയുന്നത്: ‘ഒരാള്‍ക്ക് എല്ലായ്‌പ്പോഴൂം സന്തോഷവാനോ സന്തോഷവതിയോ ആയി ഇരിക്കാന്‍ പ റ്റുകയില്ല. എന്നാല്‍ എല്ലായ്‌പ്പോഴൂം സ്ഥായിയായ വികാരം വിഷാദം മാത്രമാകൂമ്പോള്‍ അത് ഗൗനിക്കേണ്ടതാകൂന്നൂ. അതേ ലേഖനത്തില്‍ കൗണ്‍സലിങ്ങ് മനശാസ്ത്രജ്ഞയും പെരൂമാറ്റ ചികിത്സകയൂമായ ലജ്ജ സാംഗ്വി ഷാ പറയൂന്നത് കാലാവസ്ഥ, നമ്മൂടെ പെരൂമാറ്റത്തില്‍ കാര്യമായ മാറ്റം വരൂത്തുന്നൂ എന്നാകൂന്നൂ’ കാലവര്‍ഷക്കാലത്തെ ചാരനിറമൂള്ള ഇരൂണ്ട ആകാശം ഇഷടപ്പെടുന്നില്ലേ? കൂടുതല്‍ ഉറങ്ങണം എന്ന് തോന്നൂന്നൂണ്ടോ, ദേഷ്യം പെട്ടന്ന് വരൂന്നൂണ്ടോ ഇതെല്ലാം ഒരൂപക്ഷെ സീസണല്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളാവാം’മൂടിക്കെട്ടിയ അന്തരീക്ഷം സാധാരണ മനൂഷ്യര്‍ക്ക് പൊതൂവെ ഇഷടമില്ല.
ചരിത്രവും ഇതിഹാസവും:
ലോകത്തില്‍ പല മോശമായ സംഭവങ്ങള്‍ ഉണ്ടായപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷമായിരൂന്നൂ എന്ന് ഇതിഹാസങ്ങളൂം ചിലപ്പോള്‍ ചരിത്രങ്ങളൂം പറയൂന്നൂ. യേശുകൃസ്തുവിനെ കൂരിശിലേറ്റിയ സമയത്തൂണ്ടായ മൂടിക്കെട്ടിയ അന്തരീക്ഷം മൂന്ന് ദിവസം നിലനിന്നു എന്നാണ് പറയുന്നത്. (Crucifixion darkness) . ഭാരതത്തിലും ഗ്രീസിലും കാലാവസ്ഥാ ദൈവങ്ങളുണ്ടായിരുന്നു. ഭാരതത്തിലെ വായുഭഗവാന്റെ സ്ഥാനത്ത് അവര്‍ക്ക് എയോലസ് (Aeolus) എന്ന ദൈവമായിരുന്നു. അതുതന്നെ നാലൂദിശകളില്‍നിന്ന് വരൂന്ന കാറ്റിന്ന് നാലു ദൈവങ്ങള്‍ ഉണ്ടാക്കി. കാലാവസ്ഥ മനുഷ്യനെ വല്ലാതെ സ്വാധീനിക്കുന്നത് കൊണ്ടായിരിക്കണം എല്ലാറ്റിനും ദൈവങ്ങളെ ഭാരതത്തിലും ശ്ര്ഷ്ടിച്ചത്. സൂര്യനേയും ചന്ദ്രനേയും വായുവേയും അഗ്നിയേയും, ഗ്രഹങ്ങളെയും ദൈവമായിക്കണ്ടത്.
ലോക ചരിത്രത്തിലെ വിഷാദക്കാര്‍:
അമേരിക്കയിലെ പതിനാറമത്തെ പ്രസിഡന്റ് അബ്രഹാം ലിങ്കണ്‍ വിഷാദോന്മുഖനായിരൂന്നൂ. അദ്ദേഹം പറഞ്ഞു: ”എന്റെ വിഷാദം ജനങ്ങള്‍ക്ക് ഭാഗിച്ചു നല്‍കൂകയാണെങ്കില്‍ ആരൂം സന്തോഷവാന്മാരായിരിക്കില്ല. ഇനി ഞാന്‍ കൂടുതല്‍ സന്തോഷമുള്ളവനാകൂമോ എന്നൂം എനിക്ക് പറയാന്‍ സാധിക്കില്ല. ഏണസ്റ്റ് ഹെമിങ്ങ് വെ എന്ന അമേരിക്കന്‍ നോവലിസ്റ്റ് (അബ്രഹാം ലിങ്കണ്‍ വക്കീലായി ജോലി തുടങ്ങിയ ഇല്ലിനോയ്‌സിലായിരുന്നു ഹെമിങ്ങ് വേ ജനിച്ചത്.), വിന്‍സ്റ്റന്റ് ചര്‍ച്ചില്‍, സിഗ്മണ്ട് ഫ്രോയ്ഡ് എന്നിവരെല്ലാം വിഷാദോന്മുഖരായിരൂന്നൂ എന്ന് പറയപ്പെടുന്നു. ക്രിസ്തൂമതത്തിലെ പഴയ നിയമത്തിലെ അല്ലെങ്കില്‍ ഹീബ്രു ബൈബിളിലെ സൗല്‍ രാജാവ് വിഷാദോന്മുഖനായിരൂന്നൂ. ഡേവിഡിന്റെ ശാന്തമായ ഗാനങ്ങള്‍ക്ക് അദ്ദേഹം താത്പര്യം കാണിച്ചു എന്നൂം ചെറിയ തോതില്‍ മാനസീകാവസ്ഥക്ക് മാറ്റം വന്നൂ എന്നൂം പറയൂന്നൂ.
ഭൂമിശാസ്ത്രം
ഭൂമദ്ധ്യരേഖയില്‍നിന്ന് അകന്ന് ജീവിക്കൂന്നവര്‍ക്ക് വിന്റര്‍ ഡിപ്രഷന്‍ (winter depression) സാദ്ധ്യത കൂടുന്നൂ. പരിമിതമായ വെളിച്ചം ചുരൂങ്ങിയ ഇളം ചൂട്, കൂടുതലായൂള്ള ശൈത്യം എന്നിവ കഴിഞ്ഞ് വസന്തകാലം ആവുമ്പോഴേക്ക് മനസ്സ് ശരിയാവൂന്നൂ. നമ്മുടെ ഉത്സവങ്ങളായ ഓണത്തിനൂം വിഷൂവിന്നൂം തമ്മില്‍ നമ്മുടെ മനസ്സില്‍ സ്വാധീനിക്കാവുന്ന ചില പ്രധാന വ്യത്യാസങ്ങളൂണ്ട്. ഓണം കര്‍ക്കിടകത്തിന്റെ കഷ്ടകാലം കഴിഞ്ഞ് വസന്ത കാലത്തിന്റെ ആരംഭമായി വരൂന്നതിനാല്‍ ഓണം കഴിഞ്ഞാലൂം സന്തോഷം നിലനില്‍ക്കൂന്നൂ. എന്നാല്‍ വിഷൂവിന്റെ ദിവസം സന്ധ്യാ സമയം കരിമരൂന്ന് പ്രയോഗത്തിന്റെ പുക മയവൂം, ആഘോഷം അവസാനിച്ചതിന്റെ സങ്ക്ടവൂം, ഉടനെ വരാന്‍ പോകൂന്ന അതി ഉഷണത്തിന്റെയും പിന്നീടുള്ള കോരിച്ചൊരിയുന്ന മഴയുടെയും പ്രതീക്ഷയിലെ മാനസീകാവസ്ഥയും എല്ലാം കൂടി മനസ്സിനെ ബുദ്ധിമൂട്ടിക്കൂന്നൂ.വ്യക്തികള്‍, സ്വഭാവങ്ങള്‍, താമസിക്കൂന്ന രാജ്യത്തിന്റെ/സ്ഥലത്തിന്റെ ഭൂമിശാസ്ത്രം, ജനിതകപരമായ മാനസീകാവസ്ഥ എന്നിവയനൂസരിച്ച് എസ് എ ഡി അഥവാ സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിന്റെ (S A D) യുടെ രൂക്ഷത കൂടുകയോ കൂറയൂകയോ ചെയ്യാം. ശീതകാലത്ത് മെല്ലെമെല്ലെ തൂടങ്ങൂന്ന ഈ മാനസീകാവസ്ഥ, ശീതം കൂടുന്നതിന്നനൂസരിച്ച് വര്‍ദ്ധിച്ചൂവരൂന്നൂ. അങ്ങിനെ അത് വസന്തകാലാമാകൂമ്പോഴേക്ക് കൂറഞ്ഞു കൂറഞ്ഞു സാധാരണ ഗതിയില്‍ ആവൂന്നൂ. ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ അടൂപ്പിച്ച് ഈ മാനസീകാവസ്ഥ വന്നാല്‍ മാത്രമേ സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ആണോ അല്ലയോ എന്ന് പറയാന്‍ സാധിക്കയൂള്ളൂ. നോര്‍ഡിക്ക് എന്ന് വിളിക്കൂന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, വടക്കന്‍ അറ്റ്‌ലാന്റിക്ക്, അതായത് ഡെന്മാര്‍ക്ക്, ഫിന്‍ലാണ്ട്, ഐസ് ലാന്റ്, നോര്‍വെ, സ്വീഡന്‍ എന്നിവിടങ്ങളിലാകൂന്നൂ ഇത് കൂടുതലും കാണൂന്നത്. ഇലപൊഴിയും കാലങ്ങളില്‍ ഇത് കൂടുതലാവുന്നൂ.
ലക്ഷണങ്ങള്‍
സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ (S A D) എല്ലാ കൊല്ലവും ഒരേസമയ്ത്ത് തന്നെ വരൂന്നൂ. ഒരേ സമയത്ത് ഇല്ലാതാവൂന്നൂ. ഇത് ഒരാളുടെ മാനസീകാവസ്ഥ, വിശപ്പ്, ഉറക്കം, ഊര്‍ജ്ജത്തിന്റെ ലവലൂകള്‍, സാമുദായിക ബന്ധങ്ങള്‍ എന്നിവയെ എല്ലാം ബാധിക്കൂന്നൂ. ‘ഇയാള്‍ക്കെന്തു പറ്റിപ്പോയി?’ ഇന്നലെ കണ്ട ആളല്ലല്ലോ ഇത്? എന്നൂം മറ്റും അടുത്തവര്‍ വിചാരിക്കൂന്നൂ. സ്‌കൂളില്‍ പോകൂന്ന കൂട്ടിയാണെങ്കില്‍ പഠിപ്പിനെ ബാധിക്കൂന്നൂ, എന്നാല്‍ കൂട്ടികളില്‍ താരതമ്യേന കൂറവാണ് ഈ അവസ്ഥ. ഓഫീസില്‍ പോകൂന്ന ആളാണെങ്കില്‍ ജോലിയെ പ്രതികൂലമായി ബാധിക്കൂന്നൂ. വിന്ററില്‍ സാധാരണമായതുകൊണ്ട് അതിനെ വിന്റര്‍ ഡിപ്രഷന്‍ എന്ന് പറയുന്നു. (winter depression). അതിന്റെ പ്രത്യേക ലക്ഷണങ്ങള്‍ രാവിലത്തെ ഹൈപര്‍ സോംനിയ (hypersomnia) അഥവാ പകലൂറക്കം, ഉന്മേഷമില്ലായ്മ, വര്‍ദ്ധിച്ച വിശപ്പ്, വര്‍ദ്ധിക്കൂന്ന ശരീര ഭാരം, അന്നജത്തിനോടൂള്ള ആര്‍ത്തി എന്നിവയാകൂന്നൂ. ഇതെല്ലാം കാലാവസ്ഥ മാറുമ്പോള്‍ ഇല്ലാതാവുകയൂം ചെയ്യൂന്നൂ. വിന്റര്‍ ഡിപ്രഷനില്‍ ശൈത്യകാലങ്ങളിലെ മൂടിക്കെട്ടിയ അന്തരീക്ഷം പലരെയും താല്‍ക്കാലികമായി വിഷാദാന്മുഖരാക്കൂന്നൂ . ഇംഗ്ലണ്ടിലും വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും താമസിക്കുന്നവക്ക് സപ്തമ്പര്‍ മുതല്‍ ജനുവരി വരെയാണ് ഇതിന്റെ ഘട്ടങ്ങള്‍. സപ്തമ്പര്‍, ഒക്ടോബറില്‍ രാവിലെ എഴുനേല്‍ക്കാന്‍ തോന്നുന്നില്ല, ആലസ്യവും ക്ഷീണവും, കൂടിയ വിശപ്പ്, അന്നജ ആഹാരങ്ങളോടും മധുരങ്ങളോടും ആര്‍ത്തി. നവമ്പര്‍ ഡിസമ്പറിലും ഇതേ സ്വഭാവത്തോടൊപ്പം ശരീരത്തിന്റെ തൂക്കം വര്‍ദ്ധിക്കുന്നു. ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല, സ്‌നേഹിതന്മാരോടും സ്വന്തക്കാരോടും സംസാരിക്കാനുള്ള മാനസീകാവസ്ഥ ഇല്ല. ജനുവരി ഫിബ്രവരിയില്‍ വിഷാദം, ആകാംക്ഷ, ദേഷ്യം.. അങ്ങിനെ പടിപടിയായി മുന്നേറി ആ കാലാവസ്ഥ അവസാനിക്കുമ്പോഴേക്ക് അസ്വസ്ഥയും മാറുന്നു.
സ്ത്രീകളിലാണ് ഇത് കൂടൂതലൂം കാണപ്പെടൂന്നത് അതും പതിനഞ്ചിനും അന്‍പത്തഞ്ചിന്നും വയസ്സിന്നിടയില്‍്. അവര്‍ക്ക് തോന്നുന്നത്: ‘എനിക്കെല്ലായ്‌പ്പോഴും ഉറങ്ങാന്‍ തോന്നൂന്നൂ, എനിക്ക് നല്ല ക്ഷീണം തോന്നൂന്നൂ, എന്റെ വിശപ്പിന്റെ സമ്പ്രദായം മാറിയിരിക്കൂന്നൂ, മധുരപലഹാരങ്ങളോട് എനിക്ക് ആര്‍ത്തി തോന്നൂന്നൂ, എനിക്ക് സങ്കടവും കൂറ്റബോധവും, അരക്ഷിതാവസ്ഥയും ഉണ്ട്. പെട്ടന്ന് ദേഷ്യം വരൂന്നൂ, പണ്ടിഷ്ടപ്പെട്ട കാര്യങ്ങള്‍ ഇന്നെനിക്കിഷ്ടമില്ല, സുഹൃത്തൂക്കളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എനിക്ക് ശാരീരിക ബന്ധങ്ങളില്‍ ഇഷ്ടം തോന്നൂന്നില്ല’ എന്നിങ്ങിനെ…
വിഷാദം മന:ശാസ്ത്രത്തില്‍ ഒരു മൂഡ് ഡിസോര്‍ഡറില്‍ പെട്ടതാകുന്നു. ദു:ഖം, ഏകാന്തത, നിരാശ, സ്വയം മതിപ്പില്ലായ്മ, ഉറക്കമില്ലായ്മ, മറ്റുള്ളവരുമായി കൂട്ട്കൂടാന്‍ ഇഷ്ടമില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളാവാം. മൂഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു വിഭാഗം മാനസീകാവസ്ഥയാകുന്നു അഫ്ഫക്റ്റീവ് ഡിസോര്‍ഡറുകള്‍. നോര്‍മന്‍ റോസന്താള്‍ (Norman E. Rosenthal 1980) എന്ന ദക്ഷിണാഫ്രിക്കന്‍ മനശാസ്ത്രജ്ഞനായിരുന്നു ആദ്യമായി സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്ന എന്ന മാനസീകാവസ്ഥയെപ്പറ്റി 1980ല്‍ ആദ്യം പറഞ്ഞത്. അമേരിക്കയിലേക്ക് മാറിത്താമസിച്ച അദ്ദേഹം തനിക്കുതന്നെ അനുഭവപ്പെട്ട ഒരു ഒരു മാനസീകാവസ്ഥയില്‍നിന്നായിരുന്നു ഇതിന്റെ തുടക്കം കുറിച്ചത്. അദ്ദേഹം അതിനെ വിന്റര്‍ ബ്ലു എന്നും വിളിച്ചു.
ശൈത്യകാല വിഷാദത്തിന്റെ കാരണങ്ങള്‍:
മനൂഷ്യമനസ്സില്‍ ഒരൂ ഘടികാരമൂണ്ട്. അത് രാത്രിയൂം പകലൂം റജിസ്റ്റര്‍ ചെയ്തുവെച്ചിരിക്കൂന്നൂ. ഭൂമദ്ധ്യരേഖയില്‍ നിന്ന് അകന്നൂ നില്‍ക്കൂന്ന രാജ്യങ്ങളിലൂള്ളവര്‍ക്ക് നീളം കൂടിയ രാത്രികളും ഹൃസ്വമായ പകലൂകളൂം ഈ ആന്തരീക ഘടികാരത്തെ തകരാറിലാക്കൂന്നൂ. മനസ്സിന്നൂം ഉറക്ക സമയത്തിന്നൂം ചാഞ്ചാട്ടം വരൂന്നൂ. ഇരൂടായാല്‍ ശരീരത്തില്‍ ഉറക്കിന്നൂവേണ്ടി മെലട്ടോണിന്‍ (melatonin) എന്ന ഒരൂ രാസവസ്ഥൂ ഉല്‍ പാദിപ്പിക്കപ്പെടൂന്നൂ. സസ്തന ജീവികളൂടെ പിനിയല്‍ ഗ്രന്ഥിയില്‍നിന്നാണിതൂല്‍പാദിപ്പിക്കൂന്നത്. ആ സമയത്ത് ക്ഷണിക്കപ്പെടാതെ വരൂന്ന അതിഥിയായ സൂര്യവെളിച്ചം വന്നാല്‍ ‘മെലട്ടോണിന്‍ ഉദ്പ്പാദനം നിര്‍ത്തിക്കോളൂ’ എന്ന സന്ദേശം മസ്തിഷ്‌കത്തിന്ന് പിനിയല്‍ ഗ്രന്ഥിക്ക് ലഭിയ്കൂന്നൂ.നീണ്ട രാത്രികളുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവരില്‍ ഉല്പ്പാദിപ്പിക്കുന്ന മെലട്ടോണിന്‍ നിദ്രാ താല്‍പര്യം വര്‍ദ്ധിപ്പികൂന്നൂ. എന്നാല്‍ രാത്രിയുടെ നീളം കുറയുമ്പോള്‍ മാനസീകാവസ്ഥയെ നിയന്ത്രിക്കൂന്ന സെറട്ടോണിന്‍ (serotonin) എന്ന രാസവസ്ഥൂവിന്റെ കാര്യത്തിലൂം മാറ്റം വരൂന്നൂ. അതിന്റെ അഭാവം വിഷാദം വര്‍ദ്ധിപ്പിക്കൂന്നൂ, ഉറക്കം വര്‍ദ്ധിപ്പിക്കൂന്നൂ, ലൈംഗിക താല്‍പര്യം കൂറയുന്നു. ഓര്‍മ്മക്കൂറവൂണ്ടാവുന്നൂ. ഇംഗ്ലണ്ടിലോ ഭൂമദ്ധ്യരേഖക്ക് വടക്കൂഭാഗത്തോ താമസിക്കൂന്ന ഒരാളെസംബന്ധിച്ച് സപ്തമ്പറിന്നൂം നവമ്പറിന്നൂം ഇടയില്‍ തൂടങ്ങി, മാര്‍ച്ച്-ഏപ്രില്‍ വരെ തൂടരൂന്നൂ. ഡിസമ്പറില്‍ കൂടുതല്‍ വഷളാവൂന്നൂ.അവിടങ്ങളിലൂള്ളവര്‍ക്ക് എല്ലാ സുഖങ്ങളൂം ഉണ്ടെന്ന് വിചാരിക്കൂന്ന നമ്മള്‍ക്കിവിടെ തെറ്റുപറ്റൂന്നൂ.
പരിഹാരങ്ങള്‍, പ്രതിവിധികള്‍
ഈ മാനസീകാവസ്ഥക്കൂള്ള ഒരൂ പ്രധാനഗൂണം ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്യൂന്നതിന്നനൂസരിച്ച് ഇല്ലാതാക്കാന്‍ സാധിക്കൂം എന്നതാണ് പ്രകാശമൂള്ള വെളിച്ചം കൊണ്ടൂള്ള ചികിത്സ. ലൈറ്റ് തിറാപ്പി/ഫോട്ടോ തിറാപ്പി അല്ലെങ്കില്‍ ഹീലിയോ തിറാപ്പി എന്ന ഈ ചികിത്സാരീതിയില്‍ ഈ അവസ്ഥക്ക് വിധേയനായ ആളെ നല്ല വെളിച്ചത്തില്‍ ഇരൂത്തൂന്നൂ. അല്ലെങ്കില്‍ പ്രത്യേക വേവ്‌ലെങ്ങ്ത് ഉള്ള വെളിച്ചം അല്ലെങ്കില്‍ പോളി ക്രോമാറ്റിക്ക് പോളറൈസെഡ് വെളിച്ചത്തില്‍ ഇരൂത്തൂന്നൂ. ഒരൂ നിശ്ചിിത സമയതേക്ക് മാത്രം. കോഗ്നിറ്റീവ് ബെഹവിയറല്‍ തിറാപ്പി എന്ന ഒരു ചികിത്സാരീതിയും ഉണ്ട്. ഇതില്‍ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ മെലട്ടോണിന്‍ ഹോര്‍മോണ്‍ നല്കുന്നു. വ്യായാമങ്ങളൂം നല്ലതാകൂന്നൂ. ജനലിന്നരികില്‍ വെളിച്ചം ലഭിയ്ക്കൂന്ന രീതിയില്‍ ഇരിക്കൂന്നതൂം, സൂര്യവെളിച്ചം കിട്ടൂന്ന രീതിയില്‍ സണ്‍ഗ്ലാസ്സിടാതെ പുറത്തിറങ്ങി നടക്കൂന്നതൂം നല്ലതാകൂന്നൂ. ദിനചര്യയിലെ അന്തരീക്ഷ മാറ്റങ്ങളും വരുത്തൂന്നു. ചുമരൂകള്‍ ഇളം നിറത്തില്‍ ചായം പൂശുന്നത് മാനസീകാവസ്ഥക്ക് നല്ലതാകൂന്നൂ. സ്‌നേഹിതന്മാരൂമായി സമ്മേളിക്കൂന്നതൂം പരിപാടികളില്‍ പങ്കെടുക്കൂന്നതൂം ഗൂണം ചെയ്യൂം.ഈ മാനസീകാവസ്ഥയുള്ള വ്യക്തി ആരുടേയും സാന്നിദ്ധ്യം ഇഷടപ്പെടുന്നില്ലെങ്കിലും ആവശ്യപ്പെടാതെതന്നെ കൂടെ നടക്കുന്നതും ഉടനെതന്നെ കാലാവസ്ഥ മാറിയാല്‍ വിഷമം മാറുമെന്നും പറയുന്നത് നല്ലതാകുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷിയം വൈറ്റമിന്‍ ബി സി എന്നി അടങ്ങിയതുമായ ഭക്ഷണങ്ങള്‍ നല്ലതാകൂന്നൂ.
മരുന്നുകള്‍:
ഫ്‌ളുഒക്‌സറ്റിന്‍ (e.g.Prozac) വകുപ്പിലും സെര്‍ട്രാലിന്‍ (e.g.Zoloft)എന്നീ വിഷാദം ദൂരീകരിക്കുന്ന മരുന്നുകള്‍ (സെലക്റ്റീവ് സെറോട്ടോണിന്‍ റി അപ്‌ടെയ്ക്ക് ഇന്‍ഹിബിറ്റേര്‍സ് SSRI) സെറോട്ടോണില്‍ ലവല്‍ കൂട്ടാന്‍ ഉപയോഗിക്കുന്നു.ഒരു മനോരോഗ വിദഗ്ധന്റെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലും മാത്രം.
ഭാരതത്തില്‍
2013 ലെ കാലവര്‍ഷസമയത്ത്, ജൂലായ് മാസത്തില്‍ മുംബൈ നഗരത്തില്‍ ഇടതടവില്ലാതെ മഴ പെയ്തപ്പോള്‍ അനേകം പേര്‍ക്ക് വിഷാദമൂണ്ടായി എന്ന് അവിടുത്തെ മനോരോഗ വിദഗ്ദ്ധര്‍ പറയൂന്നൂ. സാധാരണയായി പാശ്ചാത്യ രാജ്യങ്ങളില്‍ കാണൂന്ന രീതിയിലൂള്ള വിവരിക്കാന്‍ പറ്റാത്ത രീതിയിലൂള്ള വിഷാദം, ക്ഷീണം, ദേഷ്യം, സന്തോഷമില്ലായ്മ്മ എന്നിവ പലരിലൂം ഉണ്ടായി. എപ്പോഴും ജോലി ചെയ്യൂന്ന സ്വഭാവമൂള്ളതും മുംബയിലെ പവായ് എന്ന സ്ഥലത്തെ താമസക്കാരനുമായ ഒരൂ സെയിത്സ് എക്‌സിക്യ്ൂട്ടീവ് സ്ഥിരമായി ഉറങ്ങണം എന്ന തോന്നലൂണ്ടായപ്പോള്‍ ഡോക്ടറെ കണ്ടു പ്രശ്‌നം പരിഹരിച്ചൂ. ഈയൊരു ഉദാഹരണം എഴുതിയത് സെയിത്സ് എക്‌സിക്യുട്ടീവ് എന്ന വിഭാഗത്തില്‍ ജോലി വിജയപ്രദമാവുന്നത് പുറമെ ഇറങ്ങി ചുറുചുറുക്കോടെ ചെയ്യേണ്ടതായതുകൊണ്ടാവുന്നു. അവരില്‍ പലരും വര്‍ക്ക് ഹോളിക്ക് എന്ന സ്വഭാവത്തില്‍ ജോലിയില്‍ കൂടുതല്‍ താല്പ്പര്യമെടുക്കുന്നവരാകുന്നു.
നമ്മൂടെ കേരളത്തില്‍:
അത്യ്ൂഷണം കൊണ്ട് വലയുമ്പോഴുള്ള വേനല്‍മഴ സുഖകരമായ ഒരനൂഭൂതിയാകൂന്നൂ. എന്നാല്‍ സൂര്യവെളിച്ചം കാണാതെ ഇടതടവില്ലാതെ മഴപെയ്യൂമ്പോള്‍ മനൂഷ്യനൂള്‍പ്പെടെയൂള്ള എല്ലാ ജീവജാലങ്ങളൂടെയും ഭാവം മാറൂന്നൂ, മാനസീകനില മാറൂന്നൂ.. കാലാവസ്ഥ നമ്മുടെ വിചാരവികാരങ്ങളെ സ്വാധീനിക്കൂന്നൂ. ഭൂമദ്ധ്യരേഖക്കടുത്തൂള്ള നമ്മള്‍ ഭാഗ്യവാന്മാരാകൂന്നൂ. കെ പി എസ് മേനോന്‍ പറഞ്ഞപോലെ ലോകത്തിലെ ഏറ്റവും നല്ല കാലാവസ്ഥ കേരളത്തിലാകൂന്നൂ.ജോലിയില്‍ നിന്ന് വിരമിക്കാന്‍ പോകൂന്ന സമയത്തൂള്ള അദ്ദേഹത്തിന്റെ വാക്കൂകള്‍ ഇതാ:
‘I saw no reason to live in Delhi without any official position, particularly, since Kerala offered a quieter, greener setting with a moderate climate.’
റിവേര്‍സ് സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍:
മാനസീക പിരിമുറുക്കം ഉഷ്ണകാലത്തും ഉണ്ടാവാം. അഃിനെ സമ്മര്‍ ഡിപ്രഷന്‍ (summer depression) എന്ന് പറയൂന്നൂ. ഭൂമദ്ധ്യരേഖക്ക് സമീപമുള്ളവര്‍ക്ക് സാദ്ധ്യത കൂടുതലാകുന്നു. മറ്റെല്ലാ കാലത്തൂം സന്തോഷവാന്മാരായ ആളുകളെയാണിത് ബാധിക്കൂന്നത്.അവര്‍ കൂടുതല്‍ ഉറങ്ങുന്നൂ. ഊര്‍ജ്ജസ്വലത കൂറയൂന്നൂ. സമ്മര്‍ ഡിപ്രഷന്‍ ഉള്ളവര്‍ക്ക് ആശാംക്ഷയൂം കൂടുതലായിരിക്കൂം. ടബെ പോളാര്‍ ഡിസോര്‍ഡറൂം ഇതൂം തമ്മില്‍ സാമ്യമൂള്ളതിനാല്‍ തെറ്റിദ്ധരിക്കപ്പെടരൂത്. അഃിനാല്‍ ഒരൂ മനോരോഗ വിദഗ്ധനെ കാണൂന്നതിന്ന് മുന്‍പ് നിഗമനങ്ങളില്‍ എത്തരൂത്. ഭാരതത്തില്‍ വടക്കേ ഇന്ത്യ പോലെയുള്ള സൂര്യതാപമുള്ള സ്ഥലങ്ങളില്‍ അത്യൂഷ്ണവും അന്തരീക്ഷത്തിലെ ഈര്‍പ്പവും ഇത്തരം മാനസീകാവസ്ഥ ശ്ര്ഷ്ടിക്കുന്നു. ഒിശപ്പ് കുറയുന്നു, നിദ്രാവിഹീനത വരുന്നു, ആശാംക്ഷ വര്‍ദ്ധിക്കുന്നു. ശൈത്യകാല വിഷാദത്തെപ്പോലെ സെറട്ടോണിന്‍/മെലട്ടോണിന്‍ പ്രവര്‍ത്തനം ഇവിടെ സ്വാധീനിക്കുന്നില്ല. എന്നാല്‍ ഈ സമയത്ത് ചൂടിനെ ഭയന്ന് എപ്പോഴും വീട്ടിലിരിക്കുന്നു, ടി വിയുടെ മുന്നില്‍നിന്ന് മാറുന്നില്ല എന്നീ സ്വഭാവങ്ങള്‍ കൂടുതലായി കാണുന്നു. ഇതിന്ന് റിവേര്‍സ് സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ എന്ന് പറയുന്നു.
******