25-06-2018

ഇത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്‍പതാം പേജില്‍ വാര്‍ത്തയും വീക്ഷണവും എ പംക്തിയില്‍ ‘തവളവിവാഹം, ബി ജെ പി മന്ത്രി വിവാദത്തില്‍’ എ തലക്കെ’ില്‍ ഒരു വാര്‍ത്തയുണ്ട്. മദ്ധ്യപ്രദേശിലെ സാഗര്‍ എ സ്ഥലത്തുനിന്നുള്ള ഒരു വാര്‍ത്തയാണിത്. മഴദൈവങ്ങളെ പ്രസാദിപ്പിക്കുവാന്‍ മദ്ധ്യപ്രദേശിലെ വനിതാ ശിശുക്ഷെമ സഹമന്ത്രി ലളിതാ യാദവ് ആണീത് ചെയ്തത്. അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെ് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരിക്കുന്നു. കാര്‍മ്മികനും മന്ത്രിയും ഇതൊരു യുക്തിപരമായ ആചാരമാണെ് പറഞ്ഞിരിക്കുന്നു. എന്താണിതിലെ യുക്തി എ് ഈ രണ്ടാള്‍ ക്കും വിശദീകരിക്കാന്‍ സാധിക്കുമോ? ഒരിക്കലും സാധിക്കില്ല. എാല്‍ ഉരുണ്ട് കളിക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും. ഈ ഉരുളിച്ച തയൊണ് പഴയ ആചാരങ്ങളും ഇതിഹാസ കഥകളും ശാസ്ത്രീയമാണെ് പറയുവരുടെ സ്ഥിരം കസറത്ത്. അതില്‍ പെ’താണ് പുഷ്പക വിമാനം വിചാരിക്കുമ്പോള്‍ വരുത് റിമോ’് കണ്ട്രോള്‍ അന്നുണ്ടായിരുതിന്റെ തെളിവാണെ് പറയുതും ഘടോല്‍ഖചനോ മറ്റ് വില്ലാളി വീരന്മാരോ വളരെ ദൂരേനി് പ്രയോഗിച്ച ആയുധങ്ങള്‍ ഇത്തെ മിസ്സൈലുകള്‍ അന്നും ഉണ്ടായിരുന്നു എതിന്റെ തെളിവാണെന്നും മറ്റും അങ്ങിനെ പലതും. മുഴുവന്‍ പറയാന്‍ ഇവിടെ സ്ഥലമില്ല.

തവള വിവാഹത്തിന്റെ ശാസ്ത്രീയ വശം പറയാന്‍ പോകുത് ഒരു പക്ഷെ ഇതായിരിക്കും ”തവളയുടെ വംശവര്‍ദ്ധന മഴ പെയ്യിക്കാന്‍ ആവശ്യമാണൊെ മറ്റോ ആയിരിക്കാം. പണ്ട് മഹാഭാരതത്തില്‍ ഋഷി ഋഷ്യശ്രിംഘനെ കൊണ്ട് പൂജ ചെയ്യിച്ചു എ കഥയുണ്ട്. അത് വൈശാലി എ് സിനിമയായും വന്നു. സിനിമയില്‍ പി െമഴപെയ്യിക്കാന്‍ ഒരു പ്രയാസവും ഇല്ലല്ലോ? എാല്‍ പാഞ്ഞാളില്‍ അത് ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. ഇനി മഴ അധികമയാലും വഴിയുണ്ട്. ഗോവര്‍ദ്ധന പര്‍വ്വതം പോലെയുള്ള ഒരു കുട കി’ിയാല്‍ മതിയല്ലോ? ചെകുത്താനെ അകറ്റാന്‍ പാറയെ കല്ലെറിയു ഒരു വിശ്വാസം നില നില്‍ക്കു ഒരു ലോകമാണിത്. അതുപോലെ മന:ശാസ്ത്രം പഠിയ്ക്കുമ്പോള്‍ വിച്ച് ക്രാഫ്റ്റിനെ പറ്റി ഞാന്‍ പഠിച്ചതോര്‍മ്മയുണ്ട്. മാനസീക രോഗം വാല്‍ മന്ത്രവാദം ചെയ്യു പ്രക്രിയയെപ്പറ്റിയായിരുന്നു അത്. അത് അവസാനിച്ചുകൊണ്ടിരിക്കുന്നു എ് അ് പഠിച്ച ഞാന്‍ അത് വീണ്ടും തുടങ്ങുന്നു എ് മാറ്റി പഠിയ്ക്കേണ്ടതുണ്ട്. ഒരു മന്ത്രിത െഇങ്ങിനെയാവുമ്പോള്‍ നമ്മള്‍ എന്തിനാണ് കപടസന്യാസിമാരെ കുറ്റം പറയുത്? ജീവശാസ്ത്രം പഠിച്ച എനിക്കറിയാം തവള എ ഉഭയ ജീവി പ്രക്രിതിയില്‍ ചെയ്യു ഉപകാരങ്ങള്‍ എന്തൊക്കെയാണെ്. കൊതുകിനെ ഭക്ഷിക്കുതും മഴയുടെ മുന്‍പ് ഒരു സൂചന തരുതും എല്ലാം അതിന്റെ ഉപകാരങ്ങളില്‍ പെടുതാകുന്നു. എാല്‍ മഴ പെയ്യിക്കാന്‍ തവള എന്താണ് ചെയ്യുതെ് അറിയിച്ചു തരാന്‍ മന്ത്രിയോട് എഴുതി ചോദിക്കണമെന്നുണ്ട്.

തവള വിവാഹം നടത്തിയ ലളിതാ യാദവിനെപ്പോലെയുള്ള ഭരണകര്‍ത്താക്കള്‍ ഒരു വശത്ത്. അതേസമയം അതേ പാര്‍’ിയില്‍ പെടു പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍ ശ്രമിക്കുന്നു. എന്തൊരു വിരോധാഭാസം.!!!

കെ എന്‍ ധര്‍മ്മപാലന്‍

Categories: Irrational