ശ്രീരാമന്റെ അനുജന് ലക്ഷ്മണനും ശ്രീക്രിഷ്ണന്റെ ജ്യേഷ്ടന് ബലരാമനും ശേഷനാഗം ആയിരുന്നു. അനന്തന്റെ മറ്റൊരു പേരാണിത്. മഹാവിഷ്ണുവിന്റെ വലംകൈ പോലെയായിരുന്നു ശേഷനാഗം. ശേഷനാഗത്തെ സാധാരണയായി ചിത്രീകരിക്കുന്നത് നിരവധി ചുരുളുകളായി, നിരവധി ഫണങ്ങളുള്ള സര്‍പ്പമായാണ് നമ്മള് പാലാഴി എന്ന് പറയുന്ന ബ്രഹ്മാണ്ഢ സാഗരത്തില്‍ അതങ്ങിനെ ഒരു പൊങ്ങുപോലെ പൊന്തിക്കിടക്കുന്നു. ശേഷം എന്നാല്‍ എന്നെന്നും നിലനില്‍ക്കുന്നത് എന്നാണര്‍ത്ഥം. മൃതശരീരം ചിതയില്‍ വെക്കുമ്പോള്‍ പട്ടടയില്‍ നിന്ന് ശേഷം മുറിക്കുന്നത് ആത്മാവിന്ന് ശാശ്വത ശാന്തിക് ലഭിയ്ക്കുവാനാകുന്നു. ശാശ്വതമായ സര്പ്പമാകുന്നു ശേഷനാഗം.അതുകൊണ്ടാണ് ശേഷനാഗം എന്ന് അനന്തനെ വിവക്ഷിക്കുന്നത്. വിശ്വാസികള്‍ അതിന്റെ തെളിവായി പലതും എടുത്തു കാണിക്കുന്നു. കര്‍ണ്ണാടകയില്‍ ഇയ്യിടെ അഞ്ച് തലയുള്ള ഒരു സര്‍പ്പത്തെ കണ്ടത് ശേഷ്നാഗമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. യഥാര്‍ത്തത്തില്‍ ഇതിഹാസത്തില്‍ വിവരിച്ച അനന്തന് ആയിരം തലയാണ്. ഭൂമിയും അത്പോലെയുള്ള എല്ലാ ഗ്രഹങ്ങളും അതിന്റെ പത്തിയിന്മേലാണെന്ന് വിശ്വസിക്കുന്നു. അങ്ങിനെ ഒരു പത്തിയില്‍ നിന്ന് മറ്റൊരു പത്തിയിലേക്ക് ഭൂമിയെ മാറ്റുമ്പോള്‍ ഭൂകമ്പം ഉണ്ടാവുന്നു. എത്ര രസകരമായ കഥ അല്ലേ?
തെക്കന്മാർ വീട്ടിലെ തെയ്യങ്ങൾ
കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ തെക്കന്മാർ തറവാട് പ്രസിദ്ധമാണ്. തെക്കു നിന്ന് വന്നവരായതിനാലാണ് ഈ പേര് എന്ന് അനുമാനിക്കുന്നു. വളരെ ദയാലുക്കളായിരുന്ന ആ കുടുമ്പം സാമുദായികമായ മൈത്രി പുലർത്തി, പരോപകാരപ്രദമായ കാര്യങ്ങളും ചെയ്തു. വളർത്തുമൃഗങ്ങളുടെ ദാഹമകറ്റാൻ റോഡരികിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനും വെള്ളം നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. വേനൽക്കാലത്ത് Read more…