1. ഗാന്ധാര്‍: സിന്ധു പ്രദേശം. റാവല്‍ പിണ്ടി. ഗാന്ധാറിലെ സുഭല്‍ രാജാവിന്റെ മകളായിരുന്നു ഗാന്ധാരി. ഇത് ഇന്ന് പാക്കിസ്ഥാനിലാകുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞപ്പോള്‍ പരീക്ഷിത്തിനെ രാജാവാക്കി പാണ്ഡവര്‍ ഹിമാലയത്തിലേക്ക് പോയി. പരീക്ഷിത്ത് സര്‍പ്പദംശനമേറ്റ് മരിച്ചു. ജനമേവജയന്‍ രാജാവായി. അദ്ദേഹം സര്‍പ്പയാഗം കഴിച്ചു നിരവധി പാമ്പുകളെ കൊന്നു.
2. കേകയ പ്രദേശം: ഇത് ജമ്മുകാശമീരില്‍ സ്ഥിതി ചെയ്യുന്നു. അവിടുത്തെ ജയസേനന്‍ രാജാവ് വിവാഹം ചെയ്തത് വസുദേവരുടെ സഹോദരിയെ ആയിരുന്നു.
3. പാണ്ഡുവിന്റെ രണ്ടാമത്തെ പത്‌നി മാദ്രി യുടെ( നകുല സഹദേവന്മാരുടെ അമ്മ) ജന്മനാട് മാദ്രദേശം: ശല്യര്‍ എന്ന രാജാവിന്റെ മകളായിരുന്നു മാദ്രി.ഇന്ന് മാദ്രദദേശത്തെ ഉത്തരാഘണ്ട് എന്നറിയപ്പെടുന്നു. ഇന്ന് ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയില്‍ പെടുന്ന ഉത്തരാഘണ്ടില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. കാരണം വൈദ്യുതി, നികുതി എന്നിവയിലുള്ള ഇളവ്. യുധിഷ്ടിരന്‍ നടത്തിയ രാജസൂയ യാഗത്തില്‍ നിരവധി പേര്‍ മാദ്ര ദേശത്തുനിന്ന് വന്നിരുന്നു.
4. ഉജ്ജനക്ക്: ദ്രോണാചാര്യര്‍ പാണ്ഡവരെയും കൗരവരെയും അസ്ത്ര വിദ്യ പഠിപ്പിച്ച സ്ഥലം. ഇത് ഇന്ന് നൈനിറ്റാള്‍-ഉത്തരപ്രദേശ്. ഭീമന്‍ ഇവിടെ ഒരു ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ ഈ സ്ഥലത്തെ ഭീംശങ്കര്‍ എന്നും പറയുന്നു. ശിവന്റെ ഒരു വലിയ അമ്പലവും ഇവിടെയുണ്ട്.(Moteshwar Mahadev,)
5. ഹരിയാനയിലെ ബങ്കങ്കാ അഥവാ പഞ്ചാബിലെ കുരുക്ഷേത്രം: ഇതൊരു പുണ്യസ്ഥലമാകുന്നു. ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന സ്ഥലം. ദാഹിച്ചപ്പോള്‍ അര്‍ജ്ജുനന്‍ ഭൂമിയിലേക്ക് അമ്പെയ്തു ജലധാര നേരെ ഭീഷ്മരുടെ വായയിലേക്ക് പ്രവഹിച്ച സ്ഥലം.
6. ഇന്നത്തെ ഹരിയാനയിലെ അമ്പാലയില്‍ ആയിരുന്നു കുരുക്ഷേത്ര യുദ്ധം നടന്നത്. അംബാലയില്‍ നിന്ന് നാല്പത് കിലോമീറ്റര്‍ കിഴക്കാണിത്. ഇവിടെനിന്നാണ് ഗീതോപദേശം ഉണ്ടായത്.
7. ഹസ്തിനപുരം: ഉത്തരപ്രദേശിലെ മീററ്റിലായിരുന്നു. നിരവധി രംഗങ്ങള്‍ക്ക് സാക്ഷിയായ ഒരു നഗരം. ചൂതുകളിയില്‍ യുധിഷ്ടരന്ന് രാജ്യം നഷ്ടപ്പെട്ട സ്ഥലം, ധൃതരാഷ്ട്രരുടെ അടുത്ത് കൃഷ്ണന്‍ സമാധാന സന്ദേശകനായി ചെന്ന സ്ഥലം, ഭീഷ്മര്‍ ശപഥം ചെയ്ത സ്ഥലം, ഭാരത യുദ്ധം കഴിഞ്ഞപ്പോള്‍ പാണ്ഡവര്‍ തലസ്ഥാനം ആക്കിയ നഗരം.
8. വാരണാവതം: മീററ്റില്‍ (Meerut). ഗംഗാതീതത്ത് അരക്കില്ലം പണിത സ്ഥലം. ഇപ്പോഴും അവിടെ ഭര്‍ണാവ എന്ന ഒരു ചെറിയ സ്ഥലം ഉണ്ട്.
9. പാഞ്ചാല ദേശം: അവിടുത്തെ ദ്രുപത രാജാവിന്റെ മകള്‍ ദ്രൗപതി അഥവാ പാഞ്ചാലി. ഹിമാലയ സാനുവിന്റെ മടിയിലുള്ള പാഞ്ചാലം ഒരു ഭാഗത്ത് ചമ്പാ നദിയും മറുഭാഗത്ത് ഗംഗയും ആകുന്നു. ഒരിക്കല്‍ അയോദ്ധ്യയിലെ രാജാവിന്റെ ആക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ തന്റെ അഞ്ച് ആണ്‍ മക്കള്‍ മതി എന്ന് പറഞ്ഞു യുദ്ധത്തില്‍ ജയിച്ച രാജ്യത്തിന്ന് പഞ്ചാലം എന്ന് പേരിട്ടു.
10. ഇന്ദ്രപ്രസ്ത: ഇന്നത്തെ ദില്ലി. ഖണ്ടവ വനം നശിപ്പിച്ചശേഷം പാണ്ഡവര്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട് സൃഷ്ടിച്ച നഗരമാണിത്. ഇപ്പഴും അവിടെ ഇന്ദ്രപ്രസ്തം എന്ന ഒരു ചെറിയസ്ഥലം ഉണ്ട്.
സമ്പാദകന്‍: ധര്‍മ്മപാലന്‍