ഞാന്‍ രണ്ട് ദിവസം മുന്‍പ് ഒരു ഇന്റര്‍വ്യൂവിന്ന് പോയി. ഇവിടെ എഴുതാന്‍ കാരണം മറ്റ് മത്സരാര്‍ത്ഥികളെല്ലാം 20 ന്നും 30 ന്നും ഇടയിലുള്ള യുവതീയുവാക്കളായിരുന്നു. പാരാ ടാക്‌സോണമിസ്റ്റ് (Para Taxonomist. i.e. Systemic classification of animals and Plants. Because I am a Zoologist basically) എന്ന ഒരു നാലുമാസം പരിശീലനത്തിന്ന് വേണ്ടിയായിരുന്നു. 60 പേരില്‍നിന്ന് 10 പേരെ തിരഞ്ഞെടുത്തതില്‍ ഞാനും പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ സൗജന്യ പരിശീലനം, ഭക്ഷണം, താമസം എന്നിവ.
ഡയറക്ടര്‍ നിരുത്സാഹപ്പെടുത്തിയത് കാരണം ഒഴിയേണ്ടി വന്നു. എന്റെ പ്രായം പരിഗണിച്ചാല്‍ ഇടക്കിടെ മൃഗങ്ങളുടെ സര്‍വ്വേക്ക് വേണ്ടിയും മറ്റുമുള്ള യാത്രകള്‍ വന്യ മൃഗ സങ്കേതങ്ങളിലും മറ്റുമുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന അവരുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കേണ്ടി വന്നു. ഭാര്യയെ പിരിഞ്ഞുള്ള താമസവും അതിന്റെ വിരഹ ദു:ഖവും മറ്റൊരു വശത്ത്. ടെസ്റ്റില്‍ ഞാന്‍ എഴുതുന്നത് കണ്ടിട്ട് എന്റെ അടുത്തിരുന്ന ഒരു സുന്ദരി 25 കാരി ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ”എന്റെ പതിനാറാമത്തെ വയസ്സില്‍ എസ് എസ് എല്‍ സി എഴുതുമ്പോള്‍ ഒരറുപത് കാരന്‍ ആസകലം നരച്ച മുടിയുമായി എന്റെ അടുത്ത് ഇരുന്ന് പരീക്ഷ എഴുതുന്നത് കണ്ട് അന്ന് ചിരിച്ചതിന്ന് ഇന്ന് ശിക്ഷ കിട്ടി.
ധര്‍മ്മപാലന്‍