ദശരഥന്ന് മക്കളില്ലാതിരുന്നിട്ട് പുത്രകാമേഷ്ടി യാഗം നടത്തിയ കഥ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ട് പുത്രന്മാര്‍ ഉണ്ടായില്ല? അതിന്ന് കാരണം രാവണന്ന് ശിവന്‍ നല്‍കിയ ഒരു വരമായിരുന്നു. തന്നെ സംഹരിക്കുന്നത് ദശരഥന്ന് ജനിക്കുന്ന മകന്‍ ആയിരിക്കും എന്ന് രാവണന്ന് അറിയാമായിരുന്നു. അത് തടയാന്‍ വേണ്ടി ശിവന്‍ രാവണന്ന് നല്‍കിയ വരം ഈ രീതിയില്‍ ആയിരുന്നു. എന്നാല്‍ ഗര്‍ഭ്ഭപാത്രത്തിലല്ലാതെ ജനിക്കുന്നത് തടയപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ടായിരുന്നു പുത്രകാമേഷ്ടിയിലെ പായസം വഴി ദശരഥന്റെ പത്‌നിമാര്‍ ഗര്‍ഭിഭിണികള്‍ ആയിത്തീര്‍ന്നത്.
 
എന്നാല്‍ സഹോദരിയുടെ കഥ എന്താണ് എപ്പോഴാണവര്‍ ജനിച്ചത്? പേരെന്ത്?
അവരുടെ പേര്‍ ശാന്ത എന്നായിരൂന്നു. കൗസല്യയില്‍ ദശരഥന്ന് ജനിച്ച മകളായിരുന്നു ശാന്ത. രാജ്യഭരണത്തിന്ന് പുത്രി അന്നത്തെ കാലത്ത് അനുയോജ്യമല്ലാത്തതിനാല്‍ ശാന്തയെ ദശരഥന്‍ ലോമപാദന്‍ എന്ന രാജാവിന്നും അദ്ദേഹത്തിന്റെ പത്‌നിയായ വര്‍ഷിണി എന്ന ദമ്പതികള്‍ക്കും നല്‍കി. വര്‍ഷിണി കൗസയയുടെ മൂത്ത സഹോദരിയായിരുന്നു. അങ്ങിനെ ശാന്ത അവരുടെ ദത്തുപുത്രിയായി വളര്‍ന്നു. യുവതിയായപ്പോള്‍ ശാന്തയെ ഋഷ്യശ്ര്ംഘന്‍ എന്ന മഹര്‍ഷിക്ക് വിവാഹം കഴിച്ചുകൊടുത്തു. ആ ദമ്പതിമാരുടെ മക്കളും അങ്ങിനെയുണ്ടായ പിന്‍ഗാമികളും ആയവരെ ഋഷിവംശി എന്ന ഗോത്രപ്പേരില്‍ രജപുത്രരില്‍ അറിയപ്പെടുന്നു.
 
മനോഹരിയായ ശാന്ത വേദങ്ങളിലും, ശാസ്ത്രങ്ങളിലും, കലകളിലുമെല്ലാം നിപുണയായിരുന്നു. ഒരു ദിവസം ശാന്തയും മാതുലനായ ലോമപാദനും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതുവഴി ഒരു ബ്രാഹ്മണന്‍ വന്നു. മഴയില്ലാതെ വിഷമിക്കുന്ന അയാളുടെ സങ്കടം ലോമപാദന്‍ ശ്രദ്ധിച്ചില്ല. കോപിഷ്ടനായ ബ്രാഹ്മണന്‍ അവിടെനിന്ന് പോയി. ബ്രാഹ്മണനെ ഗൗനിക്കാതിരുന്നത് ഇന്ദ്ര ദേവനും ഇഷ്ടപ്പെട്ടില്ല. അങ്ങിനെ ലോമപാദന്റെ രാജ്യത്ത് മഴ ഇല്ലാതാക്കി (വൈശാലി സിനിമ ഓര്‍ക്കുക-കഥയില്‍ ചെറിയ വ്യത്യാസം കാണാം)
 
ദശരഥന്‍ പുത്രകാമേഷ്ടി യാഗത്തിന്റെ കര്‍മ്മിയായി ഋഷ്യശ്ര്ംഘനെ ആയിരുന്നു നിയോഗിച്ചിരുന്നത്. കര്‍മ്മം പത്‌നി ശാന്തയെക്കൊണ്ട് ചെയ്യിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനനുസരിച്ച് ചെയ്തു. അങ്ങിനെ രാമന്‍ ജനിക്കാനുള്ള യാഗകര്‍മ്മം ചെയ്തത് മൂത്ത സഹോദരി ശാന്തയായിരുന്നു.