Read this article in English

കൗടില്യന്‍ എന്നും ചാണക്യന്‍ എന്നും പറഞ്ഞാല്‍ ഒരേ ആള്‍ തന്നെ. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം (അര്‍ത്ഥം=ധനം) സാമ്പത്തീക വിദഗദ്ധര്‍ ഇന്നും പ്രമാണീകരിക്കുന്നു. ഭാരതത്തിലെ പ്രഗത്ഭ ആചാര്യന്‍, സാമ്പത്തീക വിദഗ്ദ്ധന്‍, തത്വജ്ഞാനി എന്നീ നിലകളില്‍ ചാണക്യന്‍ അറിയപ്പെടുന്നു. ചന്ദ്രഗുപ്തമൗര്യന്‍ എന്ന പ്രശസ്ത മൗര്യ രാജാവിന്റെ ഉപദേശാവായിരുന്നു ചാണക്യന്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്യുന്നതങ്ങളിലെത്തിയ മൗര്യ സാമ്രാജ്യം ഭരിച്ചത് തന്നെ ചാണക്യനായിരുന്നു. ചാണക്യന്റെ പ്രധാന അഞ്ച് ഉപദേശങ്ങള്‍:
ധന നഷ്ടം:
1. എത്രതന്നെ സാമ്പത്തീക ബുദ്ധിമുട്ടുണ്ടായാലും അത് മറ്റുള്ളവരോട് പറയരുത്. അവര്‍ നിങ്ങളെ സഹായിക്കില്ല. നിങ്ങള്‍ സമ്പന്നനായിത്തീരുന്നത് അവര്‍ക്കിഷ്ടമല്ല.
ദാരിദ്ര്യം:
2. താഴ്ന്ന സാമ്പത്തീക നിലവാരം സമുദായത്തിലെ സ്ഥാനവും താഴ്ത്തുന്നു. അത്തരം ഒരു സ്ഥിതി വരാതിരിക്കാന്‍ ഒരിക്കലും സ്വന്തം നില മറ്റുള്ളവരോട് പറയരുത്.
പത്‌നിയുടെ വ്യക്തിത്വം
3. ബുദ്ധിയുള്ള മനുഷ്യന്‍ ഒരിക്കലും സ്വന്തം ഭാര്യയുടെ സ്വഭാവം, വ്യക്തിത്വം, മനോഭാവം എന്നിവ മറ്റുള്ളവരോട് ചര്‍ച്ച ചെയ്യരുത്. ഇതൊരിക്കലും നിങ്ങള്‍ക്ക് ഗുണകരമാവുന്നില്ല.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍:
4. എല്ലാ ജീവിതത്തിലും അവരവരുടെതായ പ്രശ്‌നങ്ങളുണ്ടാവും. അവ എന്തുതന്നെയായാലും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യേണ്ടതല്ല.
അഹങ്കാരം
5. ആത്മധൈര്യമില്ലാത്തവന്റെ ലക്ഷണമാണിത്. അഹങ്കാരം നേടുന്നതിന്നുവേണ്ടി നിങ്ങള്‍ മനസ്സില്‍ സ്വയം പൊരുതുന്നു. അത് ഒഴിവാക്കി മനസ്സിനെ ശാന്തമക്കുക.
സമ്പാദകന്‍: ധര്‍മ്മപാലന്‍